സുരേഷ് ഗോപിയ്ക്ക് ആശംസകളുമായി മോഹന്‍ലാല്‍! കൂടിക്കാഴ്ച രാഷ്ട്രീയപരമല്ലെന്ന് സുരേഷ് ഗോപി! പിന്നെയോ?

സിനിമാ താരങ്ങള്‍ രാഷ്ട്രീയത്തിലേക്ക് പ്രവേശനം നടത്തുന്നത് സ്ഥിരമായി നടന്ന് കൊണ്ടിരിക്കുന്ന കാര്യമാണ്. സിനിമയ്ക്കപ്പുറം പുതിയ മേച്ചില്‍ പുറങ്ങള്‍ തേടുന്ന താരങ്ങള്‍ ഒരുപാടാണ്. അത്തരത്തില്‍ മലയാളത്തില്‍ നിന്നും നടന്മാരായ ഇന്നസെന്റ്, ഗണേഷ് കുമാര്‍, മുകേഷ്, സുരേഷ് ഗോപി എന്നിവരെല്ലാം രാഷ്ട്രീയ ഗോദയിലുണ്ട്.

നാളെ നടക്കാന്‍ പോവുന്ന ലോക്‌സഭാ ഇലക്ഷനില്‍ സുരേഷ് ഗോപിയും ഇന്നസെന്റും മത്സരിക്കുന്നുണ്ട്. ഇന്നസെന്റിന് പിന്തുണയുമായി മെഗാസ്റ്റാര്‍ മമ്മൂട്ടി രംഗത്ത് എത്തിയിരുന്നു. ഇന്നസെന്റ് വോട്ടര്‍മാരെ കാണാനായി എത്തിയ മെഗാറോഡ് ഷോ യിലായിരുന്നു മമ്മൂട്ടിയും പങ്കെടുത്തത്. ഇപ്പോഴിതാ നടന്‍ മോഹന്‍ലാലിനെ കാണാന്‍ സുരേഷ് ഗോപി എത്തിയിരിക്കുകയാണ്.

(ഫോട്ടോ കടപ്പാട്: ഫേസ്ബുക്ക്)

suresh-gopy-mohanlal

മോഹന്‍ലാലിന്റെ കൊച്ചിയിലെ വസതിയില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച. സുരേഷ് ഗോപിയുമായി ഏറെ നേരം സംസാരിച്ചിരുന്ന മോഹാന്‍ലാല്‍ അദ്ദേഹത്തിന് ആശംസകള്‍ അറിയിച്ചിരിക്കുകയാണ്. അതേ സമയം കൂടിക്കാഴ്ച രാഷ്ട്രീയപരമല്ലെന്നും തീര്‍ത്തും വ്യക്തിപരമാണെന്നും സുരേഷ് ഗോപി പറഞ്ഞുഞാനെന്റെ സതീര്‍ത്ഥ്യനെ കാണാന്‍ എത്തിയതാണ്. എന്റെ സിനിമാ ജീവിതം തുടക്കുന്ന കാലത്ത് ഒരു താരമമെന്നെ കൊണ്ട് നടക്കുന്നു. മമ്മൂക്കയും കൊണ്ടു നടന്നു. രാജാവിന്റെ മകന്‍ എന്ന സിനിമയില്‍ അഭിനയിക്കുമ്പോള്‍ മിക്കവാറും ലാലിന്റെ മുറിയില്‍ ലാല്‍ എന്നെ കെട്ടിപ്പിടിച്ചാണ് കിടന്നിട്ടുള്ളത്. മിക്കവാറും ലാലും സുചിയും എന്റെ മുറിയില്‍ വരും. ഞങ്ങളും അങ്ങനെ തന്നെ. അപ്പോള്‍ എന്റെ ജീവിതത്തില്‍ സംഭവിക്കുന്ന ഒരു മുഹൂര്‍ത്തത്തിന് ലാലിന്റെ അനുഗ്രഹം എനിക്ക് അനിവാര്യമാണ്. ആ അനുഗ്രഹം വാങ്ങാന്‍ എനിക്ക് അനുമതി കിട്ടി. വന്നു സന്ദര്‍ശിച്ചു എന്നും സുരേഷ് ഗോപി പറയുന്നു.

തന്റെ വോട്ട് തിരുവന്തപുരത്താണെന്നും ആര്‍ക്ക് ചെയ്യുമെന്നത് വ്യക്തിപരമായ കാര്യമാണെന്നും മോഹന്‍ലാല്‍ പ്രതികരിച്ചു. നേരത്തെ മോഹന്‍ലാലും രാഷ്ട്രീയത്തില്‍ മത്സരിക്കാനുണ്ടെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ താന്‍ രാഷ്ട്രിയത്തിലേക്ക് ഇല്ലെന്ന് താരം തന്നെ വ്യക്തമാക്കുകയായിരുന്നു. നിലവില്‍ അഭിനയത്തിന് പുറമേ ഒരു സിനിമ സംവിധാനം ചെയ്യാനുള്ള മുന്നൊരുക്കങ്ങളിലാണ് മോഹന്‍ലാല്‍. രാഷ്ട്രീയത്തില്‍ സജീവമായതോടെ സിനിമ ഉപേക്ഷിച്ച സുരേഷ് ഗോപിയും തിരിച്ച് വരവ് നടത്താനുള്ള ശ്രമത്തിലാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X