»   » മോഹന്‍ലാലിന് പ്രിയപ്പെട്ട സിനിമയിലെ കഥാപാത്രമായി എന്നെ കണ്ടപ്പോള്‍ ഞെട്ടി, സന്തോഷത്തെ കുറിച്ച് ശോഭന

മോഹന്‍ലാലിന് പ്രിയപ്പെട്ട സിനിമയിലെ കഥാപാത്രമായി എന്നെ കണ്ടപ്പോള്‍ ഞെട്ടി, സന്തോഷത്തെ കുറിച്ച് ശോഭന

By: Rohini
Subscribe to Filmibeat Malayalam

മലയാളത്തിലെ ഹിറ്റ് ജോഡികളാണ് ശോഭനയും മോഹന്‍ലാലും. ഇരുവരും ഒന്നിച്ച ചിത്രങ്ങളെല്ലാം മികച്ച വിജയം. ജോഡി ചേര്‍ന്നഭിനയിച്ചില്ലെങ്കിലും മണിച്ചിത്രത്താഴ് എന്ന ഫാസില്‍ ചിത്രത്തിലും കേന്ദ്ര കഥാപാത്രങ്ങള്‍ ഗംഗ എന്ന നാഗവല്ലിയും (ശോഭന) ഡോ. സണ്ണിയും (മോഹന്‍ലാല്‍) ആണ്.

അഭിനയിക്കാന്‍ ഏറ്റവും സുഖം ശോഭനയ്‌ക്കൊപ്പം, ഇഷ്ടനടി മഞ്ജു; മോഹന്‍ലാലും നായികമാരും

മണിച്ചിത്രത്താഴ് എന്ന ചിത്രത്തിലെ കഥാപാത്രം തന്നെ തേടി എത്തിയതിന് പിന്നിലെ കഥയെ കുറിച്ച് അടുത്തിടെ ഒരു അഭിമുഖത്തില്‍ സംസാരിക്കവെ ശോഭന പങ്കുവയ്ക്കുകയുണ്ടായി. മോഹന്‍ലാലിന് ഏറെ പ്രിയപ്പെട്ട സിനിമയാണ് മണിച്ചിത്രത്താഴ്.

മായാമയൂരത്തിന്റെ സെറ്റില്‍

മായാമയൂരത്തിന്റെ ലൊക്കേഷനിലിരുന്ന് അഭിനയിക്കാന്‍ പോവുന്ന ഒരു സിനിമയെകുറിച്ച് മോഹന്‍ലാല്‍ പതിവില്ലാതെ സുഹൃത്തുക്കളോട് വാചാലനാവുന്നു. സെറ്റില്‍ ശോഭനയും ഉണ്ട്.

നര്‍ത്തകിയെ വേണം

വളരെ ഇന്‍ട്രസ്റ്റിങായ ഒരു സിനിമയായിരിക്കുമിത്. അതിലൊരു നര്‍ത്തകിയുടെ വേഷമുണ്ട്. ഗംഭീരവേഷമാണത്- മോഹന്‍ലാല്‍ പറയുന്നതില്‍ നിന്ന് ഇത്രയേ ശോഭന കേട്ടുള്ളൂ.

എനിക്ക് കിട്ടിയിരുന്നെങ്കില്‍

മോഹന്‍ലാലിനെ പോലെ ഒരു വലിയ നടന്‍ ഒരു സിനിമയേയും ഒരു കഥാപാത്രത്തെയും കുറിച്ച് ഇത്ര ആവേശത്തോടെ സംസാരിക്കുന്നത് കേട്ടപ്പോള്‍, ആ നര്‍ത്തകിയുടെ വേഷം തനിക്ക് കിട്ടിയിരുന്നെങ്കില്‍ എന്ന് ശോഭന ആഗ്രഹിച്ചു

തേടിവന്നപ്പോള്‍

ഒടുവില്‍, മണിച്ചിത്രത്താഴിലെ നാഗവല്ലിയാവാനുള്ള ക്ഷണം തന്നെ തേടിയെത്തിയപ്പോള്‍ ശരിക്കും ഞെട്ടിതരിച്ചുപോയി എന്നാണ് ശോഭന പറഞ്ഞത്.

English summary
Mohanlal's words about evergreen character of Shobana
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam