കാലിലെ മസില്‍ പെരുപ്പിച്ച് ലാലേട്ടന്റെ മാസ്! വൈറലായി പുതിയ വര്‍ക്കൗട്ട് ചിത്രങ്ങള്‍! കാണൂ
സിനിമയില്‍ കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്കായി എന്തും ചെയ്യാനൊരുക്കമായ താരങ്ങളില്‍ ഒരാളാണ് മോഹന്‍ലാല്‍. അടുത്തിടെ ഒടിയന്‍ എന്ന ചിത്രത്തിനു വേണ്ടി അദ്ദേഹം ശരീര ഭാരം കുറച്ചതും പുതിയ മേക്ക് ഓവറില്‍ എത്തിയതുമെല്ലാം തന്നെ ശ്രദ്ധേയമായി മാറിയിരുന്നു. ഒടിയനു വേണ്ടി 18 കിലോയോളമായിരുന്നു താരം കുറച്ചത്.
തന്റെ അധിക വര്‍ക്കൗട്ട് ചിത്രങ്ങളും വീഡിയോകളും ലാലേട്ടന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാറുമുണ്ട്. ഇപ്പോഴിതാ നടന്റെതായി പുറത്തിറങ്ങിയ പുതിയ വര്‍ക്കൗട്ട് ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. അണിയറയില്‍ ഒരുങ്ങുന്ന പുതിയ ചിത്രത്തിനു വേണ്ടിയാണ് ഈ രൂപമാറ്റം എന്നാണറിയുന്നത്.

ഒരു ബോഡി ബില്‍ഡര്‍ക്കു സമാനമായ രീതിയില്‍ തന്റെ കാലിലെ മസിലുകള്‍ പെരുപ്പിച്ച് 58കാരനായ താരം നില്‍ക്കുന്ന ഫോട്ടോയാണ് പുറത്തുവന്നിരിക്കുന്നത്. ലാലേട്ടനൊപ്പം ഫിറ്റ്നെസ് ട്രെയിനറും ഫോട്ടോകളില്‍ കൂടെയുണ്ട്. ലൂസിഫറാണ് സൂപ്പര്‍ താരത്തിന്റെതായി റിലീസിങ്ങിനൊരുങ്ങുന്ന പുതിയ ചിത്രം. ലൂസിഫറിനു ശേഷം മരക്കാര്‍ അറബിക്കടലിന്റെ സിംഹം, ഇട്ടിമാണി മേഡ് ഇന്‍ ചൈന, ബിഗ് ബ്രദര്‍ തുടങ്ങിയവയാണ് നടന്റെതായി അണിയറയില്‍ ഒരുങ്ങുന്നത്.


Click it and Unblock the Notifications