»   » യോദ്ധയില്‍ മോഹന്‍ലാലിനൊപ്പം അഭിനയിച്ച വിക്രു സംവിധായകന്റെ റോളില്‍, 24 വര്‍ഷങ്ങള്‍ക്ക് ശേഷം

യോദ്ധയില്‍ മോഹന്‍ലാലിനൊപ്പം അഭിനയിച്ച വിക്രു സംവിധായകന്റെ റോളില്‍, 24 വര്‍ഷങ്ങള്‍ക്ക് ശേഷം

Posted By: Sanviya
Subscribe to Filmibeat Malayalam

മലയാളത്തിലെ എക്കാലത്തെയും മികച്ച സൂപ്പര്‍ഹിറ്റ് ചിത്രമാണ് യോദ്ധ. മോഹന്‍ലാല്‍, മാധു, ജഗതി എന്നിവര്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രം. ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം തകര്‍ത്ത് അഭിനയിച്ച വിക്രു എന്ന കഥാപാത്രമുണ്ട്. ആ കഥാപാത്രത്തെ പ്രേക്ഷകര്‍ മറക്കാന്‍ ഇടയില്ല. കാവിലെ പാട്ട് മത്സരത്തിലും ചെസ് മത്സരത്തിലും മോഹന്‍ലാലിനെ സപ്പോര്‍ട്ട് ചെയ്ത് കൂടെ നിന്ന ആ മിടുക്കന്‍.

ഇതാ വര്‍ഷങ്ങള്‍ക്ക് ശേഷം വിക്രു തിരിച്ചു വരികയാണ്. വിക്രുവായല്ല, വിനീത് അനില്‍ എന്നാണ് നടന്റെ യഥാര്‍ത്ഥ പേര്. 24 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് നടന്‍ ഇപ്പോള്‍ വീണ്ടും സിനിമാ രംഗത്തേക്ക് തിരിച്ചെത്തുന്നത്. പക്ഷേ നടനായല്ല. സംവിധായകന്റെ റോളിലാണ് തിരിച്ചു വരവ്.

mohanlal-vineeth

പ്രശസ്ത ചലച്ചിത്ര നിരൂപകന്‍ വിജയ്കൃഷ്ണന്‍ രചിച്ച ഒസ്യത്ത് എന്ന എന്ന നോവല്‍ അതേ പേരില്‍ സിനിമയാക്കാന്‍ ഒരുക്കുകയാണ്. സിദ്ധാര്‍ത്ഥ് ശിവയുടെ സഹീറില്‍ അഭിനയിച്ച ജീത്തു ജോണിയാണ് ചിത്രത്തില്‍ നായക വേഷം അവതരിപ്പിക്കുന്നത്.

അനുശ്രീ പ്രൊഡക്ഷനാണ് ചിത്രം നിര്‍മിക്കുക. വിജയ്കൃഷ്ണനാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കുന്നത്. അരുണ്‍, പ്രകാശ് ബാരെ, കൊച്ചുപ്രേമന്‍, രാജ്‌മോഹന്‍ ഉണ്ണിത്താന്‍, ഭാഗ്യലക്ഷ്മി, സംഗീത മോഹന്‍, കുളപ്പുള്ളി ലീല എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ലാലേട്ടന്റെ ഫോട്ടോസിനായി

English summary
Mohanlal’s young co-stars team up for 'Osyathu'.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam