മോഹന്‍ലാലും ശരത് കുമാറും വീണ്ടും ഒന്നിക്കുന്നു! ഇത്തവണ കഥയ്ക്ക് ഒരു പ്രത്യേകതയുണ്ട്, അതിങ്ങനെയാണ്...

സ്പടിക്കത്തിലെ ആട് തോമ, മോഹന്‍ലാലിന്റെ കരിയറിലെ ഏറ്റവും ഹിറ്റ് സിനിമയായിരുന്നു. ഭദ്രന്‍ സംവിധാനം ചെയ്ത സിനിമ ഇന്നും പ്രേക്ഷക ഹൃദയങ്ങളില്‍ നിറഞ്ഞ് നില്‍ക്കുന്നവയാണ്. വീണ്ടും മോഹന്‍ലാലും ഭദ്രനും ഒന്നിക്കാന്‍ പോവുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇപ്പോള്‍ സിനിമയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടിരിക്കുകയാണ്.

ആക്ഷന്‍ ത്രില്ലര്‍ സിനിമയായി നിര്‍മ്മിക്കുന്ന ചിത്രത്തിന് ഇനിയും പേരിട്ടിട്ടില്ല. എന്നാല്‍ റോഡ് മൂവി ഗണത്തിലായിരിക്കും സിനിമ നിര്‍മ്മിക്കുന്നത്. കേരളത്തിന് പുറത്ത് നിന്നായിരിക്കും സിനിമയുടെ ചിത്രീകരണം നടക്കുന്നത്. മാത്രമല്ല തമിഴ് നടന്‍ ശരത് കുമാറും രമ്യ കൃഷ്ണനും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ പോവുകയാണ്. സിനിമയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഇങ്ങനെയാണ്..

മോഹന്‍ലാലും ഭദ്രനും

മോഹന്‍ലാലും ഭദ്രനും

അടുത്തൊരു ആക്ഷന്‍ സിനിമയിലൂടെ സംവിധായകന്‍ ഭദ്രനും മോഹന്‍ലാലും വീണ്ടും ഒന്നിക്കാന്‍ പോവുകയാണ്. റോഡ് മൂവി ഗണത്തില്‍ നിര്‍മ്മിക്കുന്ന സിനിമയ്ക്ക് ഇനിയും പേരിട്ടിട്ടില്ല.

 കേന്ദ്ര കഥാപാത്രങ്ങള്‍

കേന്ദ്ര കഥാപാത്രങ്ങള്‍


യഥാര്‍ത്ഥ ജീവിതകഥയുമായി എത്തുന്ന സിനിമയില്‍ മോഹന്‍ലാലിന് പുറമെ തമിഴ് നടന്‍ ശരത് കുമാറും രമ്യ കൃഷ്ണനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ടെന്നാണ് പുതിയ വിവരങ്ങള്‍.

 പല ഭാഷകള്‍

പല ഭാഷകള്‍

ചിത്രത്തിലെ മോഹന്‍ലാലിന്റെ കഥാപാത്രം പല ഭാഷകള്‍ സംസാരിക്കുന്ന ആളാണ്. കേരളത്തെ അടിസ്ഥാനമാക്കിയ കഥാപാത്രമായിരിക്കില്ലെന്നാണ് ഭദ്രന്‍ പറയുന്നത്. എന്നാല്‍ മലയാളം, ഇംഗ്ലീഷ്, ഹിന്ദി എന്നിങ്ങനെയുള്ള ഭാഷകള്‍ കൈകാര്യം ചെയ്യാന്‍ കഴിയുന്ന ആളായിരിക്കുമെന്നും സംവിധായകന്‍ വ്യക്തമാക്കുന്നു.

ശക്തമായ കഥാപാത്രം

ശക്തമായ കഥാപാത്രം

യാത്രകളെ സ്‌നേഹിക്കുന്ന ആളായിട്ടാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ അഭിനയിക്കുന്നത്. സ്ഫടികത്തിലെ ആട് തോമയെ പോലെ തന്നെ ശക്തമായ കഥാപാത്രമായിരിക്കും മോഹന്‍ലാലിന്റേതെന്നും സംവിധായകന്‍ പറയുന്നു.

 കേരളത്തിന് പുറത്ത്

കേരളത്തിന് പുറത്ത്

മോഹന്‍ലാലിന്റെ സിനിമകളില്‍ റോഡ് മൂവികളൊന്നും തന്നെ ഉണ്ടായിട്ടില്ല. എന്നാല്‍ സിനിമ കേരളത്തിന് പുറത്ത് നിന്നായിരിക്കുമെന്ന കാര്യം സംവിധയാകന്‍ വ്യക്തമാക്കിയിരിക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X