»   » ലാല്‍-സത്യന്‍-ശ്രീനി കൂട്ടുകെട്ട് വീണ്ടും

ലാല്‍-സത്യന്‍-ശ്രീനി കൂട്ടുകെട്ട് വീണ്ടും

Posted By:
Subscribe to Filmibeat Malayalam
Mohanlal, Sathyan Anthikad
മോഹന്‍ലാല്‍-സത്യന്‍ അന്തിക്കാട് കൂട്ടുകെട്ടില്‍ മലയാളികള്‍ക്ക് ഒട്ടേറെ നല്ല ചിത്രങ്ങള്‍ ലഭിച്ചിരുന്നു. പിന്നീട് വളര്‍ച്ചയുടെ പലതലങ്ങളില്‍ വച്ച് ഈ കൂട്ടുകെട്ട് പിരിയുകയും ചിലപ്പോഴെല്ലാം വീണ്ടും കൂടിച്ചേരുകയും ചെയ്തു. എങ്കിലും ആദ്യകാലത്തേതുപോലുള്ള മികച്ച ചിത്രങ്ങള്‍ നല്‍കാന്‍ പിന്നീട് ഇവര്‍ക്ക് സാധിച്ചില്ല. അവസാനമായി വന്ന രസതന്ത്രം, ഇന്നത്തെ ചിന്താവിഷയം, സ്‌നേഹവീട് എന്നീ ചിത്രങ്ങളെല്ലാം പ്രേക്ഷകരില്‍ വലിയ ചലനമുണ്ടാക്കാന്‍ കഴിയാതെ പോയ ചിത്രങ്ങളായിരുന്നു.

ഇപ്പോള്‍ ഇവര്‍ വീണ്ടും ഒന്നിയ്ക്കുകയാണ്. 2014ലെ ഓണച്ചിത്രത്തിന് വേണ്ടിയാണ് ലാലും സത്യനും വീണ്ടും ഒന്നിയ്ക്കുന്നത്, ഈ കൂടിച്ചേരലില്‍ ഇവര്‍ക്കൊപ്പം ശ്രീനിവാസനുമുണ്ടെന്നാണ് കേള്‍ക്കുന്നത്. ശ്രീനിവാസന്റെ രചനയാണത്രേ സത്യന്‍ ലാലിനെ വച്ച് സംവിധാനം ചെയ്യാന്‍ പോകുന്നത്.

ഇപ്പോള്‍ ഫഹദ് ഫാസില്‍-അമല പോള്‍ ജോഡിയെ വച്ച് ഒരു ചിത്രം ചെയ്യുന്ന തിരക്കുകളിലാണ് സത്യന്‍ അന്തിക്കാട്. ഈ ചിത്രം കഴിഞ്ഞാലുടന്‍ മോഹന്‍ലാല്‍ ചിത്രത്തിന്റെ ജോലികള്‍ തുടങ്ങുമെന്നാണ് അറിയുന്നത്.

ഒട്ടേറെ രസകരമായ ചിത്രങ്ങള്‍ സത്യന്‍-ലാല്‍-ശ്രീനി കൂട്ടുകെട്ടില്‍ ഇറങ്ങിയിട്ടുണ്ട്. ഇക്കൂട്ടത്തിലേയ്ക്ക് ചേര്‍ക്കാന്‍ പറ്റുന്ന മറ്റൊരു സൂപ്പര്‍ചിത്രമാകും 2014ലെ ഓണക്കാലത്ത് പ്രേക്ഷകര്‍ക്ക് വേണ്ടിയെത്തുകയെന്ന് കരുതാം. മലയാളത്തിലെ എക്കാലത്തെയും മികച്ച കുടുംബ ചിത്രങ്ങള്‍ എടുത്താല്‍ അതില്‍ സത്യന്‍ അന്തിക്കാടിന്റെ ഒട്ടേറെ ചിത്രങ്ങള്‍ കാണാന്‍ കഴിയും.

പക്ഷേ അടുത്തകാലത്തായി സത്യന്റെ കഥപറയല്‍ ശൈലി പ്രേക്ഷകര്‍ വലുതായി സ്വീകരിക്കുന്നില്ലെന്നത് ഒരു സത്യമാണ്. എന്തായാലും ഫഹദിനെ നായകനാക്കിയെത്തുന്ന അന്തിക്കാട് ചിത്രം ഈ പ്രശ്‌നം പരിഹരിയ്ക്കുന്നതായിരിക്കുമെന്നാണ് കേള്‍ക്കുന്നത്.

English summary
Mohanlal and Sathyan Anthikad is teaming up for a film which will be scripted by Sreenivasan.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam