മഞ്ജു വാര്യരും മോഹന്‍ലാലും- എന്നും എപ്പോഴും!
അങ്ങനെ ഒടുവില്‍ മോഹന്‍ലാലും മഞ്ജു വാര്യരരും താരജോഡികളാകുന്ന സത്യന്‍ അന്തിക്കാട് ചിത്രത്തിന് പേരിട്ടു. എന്നും മലയാളിത്തനിമയുള്ള പേര് മാത്രം തന്റെ ചിത്രത്തിന് നല്‍കുന്ന സത്യന്‍ അന്തിക്കാട് ഇത്തവണയും പതിവ് തെറ്റിച്ചിട്ടില്ല. എന്നും എപ്പോഴും എന്നാണ് പുതിയ ചിത്രത്തിന്റെ പേര്‍.
പതിനാറ് വര്‍ഷത്തിന് ശേഷം മോഹന്‍ലാലും മഞ്ജു വാര്യരരും ഒന്നിക്കുന്ന ചിത്രത്തിന് പല പേരുകളും മുമ്പ് പറഞ്ഞു കേട്ടിരുന്നു. എന്നാല്‍ എല്ലാം ഗോസിപ്പുകള്‍ മാത്രമാണെന്നും, ചിത്രത്തിന്റെ പേര് താന്‍ തന്നെ ഒദ്യോഗികമായി പ്രഖ്യപിക്കുകമെന്നും സത്യന്‍ അന്തിക്കാട് അറിയിച്ചിരുന്നു. ഫേസ്ബുക്കിലൂടെയാണ് ഇപ്പോള്‍ സിനിമയുടെ പേര് പ്രഖ്യാപിച്ചിരിക്കുന്നത്.

ചിത്രത്തില്‍ ഒരു പത്രപ്രവര്‍ത്തകന്റെ വേഷത്തിലാണ് മോഹന്‍ലാല്‍ എത്തുന്നത്. അഭിഭാഷകയായി മഞ്ജു വാര്യരും എത്തുന്ന ചിത്രത്തില്‍ മര്‍മ്മപ്രദാനമായ മറ്റൊരു വേഷം റീനു മാത്യൂസും ചെയ്യുന്നു. രഞ്ജന്‍ പ്രമോദാണ് തിരക്കഥയൊരുക്കുന്നത്.
ഹൗ ഓള്‍ഡ് ആര്‍ യു എന്ന ചിത്രത്തിലൂടെ മടങ്ങിവരവ് നടത്തിയ മഞ്ജു വാര്യരുടെ രണ്ടാമത്തെ ചിത്രമാണ് എന്നും എപ്പോഴും. സ്‌നേഹവീട് എന്ന ചിത്രം റിലീസ് ചെയ്ത്, നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് മോഹന്‍ലാലും സത്യന്‍ അന്തിക്കാടും വീണ്ടും ഒന്നിക്കുന്നതെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്


Click it and Unblock the Notifications