പാളിപ്പോയ തുടക്കം
കഴിഞ്ഞ മൂന്ന് വര്‍ഷവും മോഹന്‍ലാല്‍ സൂപ്പര്‍ഹിറ്റുകളോടെയാണ് തുടക്കമിട്ടത്. കഴിഞ്ഞ വര്‍ഷം ഛോട്ടാ മുംബൈ എന്ന ഹിറ്റ് ചിത്രത്തോടെയാണ് മോഹന്‍ലാല്‍ തുടങ്ങിയത്. 2006ലെ മോഹന്‍ലാലിന്റെ ആദ്യചിത്രമായിരുന്ന രസതന്ത്രം സൂപ്പര്‍ഹിറ്റായിരുന്നു. 2005 ജനവരിയില്‍ പുറത്തിറങ്ങിയ ഉദയനാണ് താരം വന്‍വിജയമാണ് നേടിതയ്.
എന്നാല്‍ വിജയത്തോടെയുള്ള തുടക്കം ഈ വര്‍ഷം മോഹന്‍ലാലിന് സാധ്യമായില്ല. 2007ന്റെ രണ്ടാം പകുതിയില്‍ തുടര്‍ച്ചയായി നേരിടേണ്ടി വന്ന പരാജയങ്ങളുടെ കയ്പ് മറന്ന് മധുരത്തോടെ ഈ വര്‍ഷത്തിന് തുടക്കമാകാമെന്ന ലാലിന്റെ പ്രതീക്ഷകളാണ് തെറ്റിയത്. കോളജ് കുമാരന്‍ പരാജയമായതില്‍ ലാല്‍ തീര്‍ത്തും നിരാശനാണ്.
2008ലെ മോഹന്‍ലാലിന്റെ രണ്ടാമത്തെ ചിത്രം ആകാശഗോപുരമാണ്. ഇബ്സന്റെ നാടകത്തെ ആസ്പദമാക്കി കെ.പി.കുമാരന്‍ സംവിധാനം ചെയ്ത ആകാശഗോപുരം സമാന്തര സിനിമയുടെ ഗണത്തിലാണ് പെടുന്നത്. പൂര്‍ണമായും ലണ്ടനില്‍ ചിത്രീകരിച്ച ആകാശഗോപുരം വാണിജ്യ സിനിമക്കു വേണ്ട ചേരുവകളൊന്നുമില്ലാത്ത ഒരു പരീക്ഷണ ചിത്രമാണ്.
തന്നെ അഭിനയമികവിനുള്ള പുതിയ അംഗീകാരരങ്ങള്‍ക്ക് വഴി തുറക്കാമെങ്കിലും സമാന്തര സിനിമാ സംരംഭമായതിനാല്‍ വലിയൊരു ബോക്സോഫീസ് വിജയം ലാല്‍ ആകാശഗോപുരത്തില്‍ നിന്നും പ്രതീക്ഷിക്കുന്നില്ല. തുടര്‍ച്ചയായി ആറ് ചിത്രങ്ങള്‍ പരാജയപ്പെട്ടതിനു ശേഷം ഇനി ലാലിന്റെ പ്രതീക്ഷകളത്രയും വിഷു റിലിസീലാണ്.
അടുത്ത പേജുകള്‍-
മുന്‍ പേജ്-


Click it and Unblock the Notifications











