ഇനി എല്ലാ പ്രതീക്ഷയും സത്യന്‍ ചിത്രത്തില്‍
മോഹന്‍ലാലിന്റെ എല്ലാ പ്രതീക്ഷകളും ഇനി ഏപ്രിലില്‍ റിലീസ് ചെയ്യുന്ന സത്യന്‍ അന്തിക്കാട് ചിത്രത്തിലാണ്. കുടുംബ പ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട സംവിധായകനായ സത്യന്‍ അന്തിക്കാടിന്റെ അടുത്ത കാലത്തിറങ്ങിയ ചിത്രങ്ങളെല്ലാം ഹിറ്റുകളും സൂപ്പര്‍ഹിറ്റുകളുമായിരുന്നു.
രസതന്ത്രത്തിനു ശേഷമാണ് സത്യന്‍ അന്തിക്കാടുമായി മോഹന്‍ലാല്‍ ഒന്നിക്കുന്നത്. 2006ലെ വിഷുച്ചിത്രമായിരുന്ന രസതന്ത്രം സൂപ്പര്‍ഹിറ്റായിരുന്നു. ആ വിജയം ആവര്‍ത്തിക്കപ്പെടുമെന്നാണ് ലാലിന്റെ പ്രതീക്ഷ.
2007ലും വിഷുവിന് കൊയ്ത്ത് നടത്തിയത് സത്യന്‍ അന്തിക്കാട് ചിത്രമാണ്. ദിലീപിനെ നായകനാക്കി സത്യന്‍ ഒരുക്കിയ വിനോദയാത്ര മമ്മൂട്ടി, മോഹന്‍ലാല്‍ ചിത്രങ്ങളെ പിന്നിലാക്കിയാണ് വിഷുക്കൊയ്ത്തില്‍ മുന്നിലെത്തിയത്. തുടര്‍ച്ചയായി മൂന്നാമത്തെ വര്‍ഷമാണ് വിഷുവിന് ചിത്രവുമായി സത്യന്‍ അന്തിക്കാടെത്തുന്നത്.
നായകനാരായാലും സത്യന്‍ ചിത്രങ്ങള്‍ വിജയിക്കുമെന്ന വിശ്വാസം സിനിമാലോകത്തുണ്ട്. വിനോദയാത്രക്കും രസതന്ത്രത്തിനും മുമ്പേ സത്യന്‍ സംവിധാനം ചെയ്ത അച്ചുവിന്റെ അമ്മ, മനസിനക്കരെ, യാത്രക്കാരുടെ ശ്രദ്ധയ്ക്ക് എന്നീ ചിത്രങ്ങളും ഹിറ്റായിരുന്നു.
അടുത്ത പേജ്-
മുന്‍ പേജ്-


Click it and Unblock the Notifications











