മീര വീണ്ടും ലാലിന്റെ നായികയാവുമ്പോള്‍

By Staff

ഒരു വന്‍വിജയത്തെ കുറിച്ചുള്ള പ്രതീക്ഷകള്‍ നല്‍കുന്ന മറ്റു ചില ഘടകങ്ങള്‍ കൂടിയുണ്ട്. സത്യന്‍ അന്തിക്കാട് തിരക്കഥയെഴുതുന്ന മൂന്നാമത്തെ ചിത്രമാണിത്. രസതന്ത്രത്തിലാണ് സത്യന്‍ തിരക്കഥാ രചന ആദ്യമായി സ്വയമേറ്റെടുക്കുന്നത്. വിനോദയാത്രയിലും തിരക്കഥ സത്യന്റേതായിരുന്നു.

സത്യന്‍ അന്തിക്കാടിന്റെ കരിയറിലെ ഏറ്റവും വലിയ വിജയങ്ങളായിരുന്നു രസതന്ത്രവും വിനോദയാത്രയും. തിരക്കഥയെഴുത്ത് കൂടി ഏറ്റെടുത്തതോടെ സത്യന്‍ അന്തിക്കാട് എന്ന സംവിധായകന്റെ സിനിമകള്‍ 'ഷുവര്‍ ബെറ്റു'കളായി മാറിയിരിക്കുകയാണ്. സത്യന്‍ തിരക്കഥയെഴുതുന്ന മൂന്നാമത്തെ ചിത്രവും വന്‍വിജയമാവുമെന്ന് സിനിമാലോകം പ്രതീക്ഷിക്കുന്നത് സ്വാഭാവികം.

തുടര്‍ച്ചയായി നാലാമത്തെ തവണയാണ് മീരാ ജാസ്മിന്‍ സത്യന്‍ അന്തിക്കാടിന്റെ ചിത്രത്തില്‍ നായികയാവുന്നത്. അച്ചുവിന്റെ അമ്മ എന്ന നായികാപ്രധാനമായ ചിത്രത്തിലും രസതന്ത്രത്തിലും വിനോദയാത്രയിലും മീരയുടേത് വളരെ ശക്തമായ കഥാപാത്രങ്ങളായിരുന്നു. സിനിമയുടെ വിജയത്തില്‍ നായികക്ക് പ്രത്യേകിച്ചൊരു റോളുമില്ലാത്ത പതിവില്‍ നിന്ന് വ്യത്യസ്തമായി ഈ ചിത്രങ്ങളിലെ വിജയത്തില്‍ മീരയുടെ സാന്നിധ്യവും പങ്കു വഹിച്ചു.

മലയാളത്തിലെ ഏറ്റവും ജനപ്രിയനായ താരം, കുടുംബപ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട സംവിധായകന്‍, അദ്ദേഹത്തിന്റെ തിരക്കഥ, മലയാളത്തിലെ ഏറ്റവും ജനപ്രിയ നായിക......ഈ ചേരുവകള്‍ക്ക് വീണ്ടുമൊരു വന്‍വിജയം സൃഷ്ടിക്കാനാവുമോ? ഉത്തരത്തിന് വിഷുക്കാലം വരെ കാത്തിരിക്കുക.

മുന്‍ പേജുകള്‍ -

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X