ഒടിയനിൽ ഞാൻ തൃപ്തനാണ്!! ആദ്യം ചർച്ച ചെയ്തത് രണ്ടാമൂഴം... ഒടിയന്‍ വിവാദത്തെ കുറിച്ച് മോഹന്‍ലാല്‍

ഒടിയൻ മികച്ച സാമ്പത്തിക വിജയം നേടിയ ചിത്രം തന്നെയാണ്.

Recommended Video

ആദ്യം ചർച്ച ചെയ്തത് രണ്ടാമൂഴം | #Odiyan | #Mohanlal | Filmibeat Malayalam

പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ഒരു മോഹൻലാൽ ചിത്രമായിരുന്നു ഒടിയൻ. എന്നാൽ ചിത്രത്തിന് പ്രേക്ഷക പ്രതീക്ഷയ്ക്കൊത്ത് ഉയരാൻ സാധിച്ചില്ല എന്ന് ആരോപിച്ച് സംവിധായകനെതിരെ കടുത്ത വിമർശനമാണ് ഉയരുമന്നു. ഡിസംബർ 14 ന് റിലീസ് ചെയ്ത ചിത്രം ഫസ്റ്റ് ഷോ കഴിഞ്ഞതു മുതൽ ചിത്രത്തിന്റെ ഫേസ്ബുക്ക് പേജിലും സംവിധായകന്റെ പേജിലും വിമർശനങ്ങളുടെ പ്രവാഹമായിരുന്നു.

ചിത്രത്തിന് വൻ ഹൈപ്പ് കൊടുത്തതാണ് ഇപ്പോഴത്തെ നിലവിലെ പ്രശ്നങ്ങൾക്ക് കാരണമെന്നാണ് പുറത്തു നിന്ന് വരുന്ന ഭാഷ്യം. ചിത്രത്തിനെതിരെ സൈബർ ആക്രമണങ്ങൾ ഉയരുമ്പോൾ സിനിമയെ പിന്തുണച്ച് താരങ്ങൾ രംഗത്തെത്തിയിട്ടുണ്ട്. ഇപ്പോഴിത ചിത്രത്തിനെതിരെ ഉയർന്നു വരുന്ന ആരോപണങ്ങളിൽ പ്രതികരിച്ച് മോഹൻലാൽ. റിപ്പോർട്ടർ ചാനലിനോട് സംസാരിക്കുകയായിരുന്നു താരം.

 ഒടിയൻ ഒരു പാവം ചിത്രം

ഒടിയൻ ഒരു പാവം ചിത്രം

ഒടിയൻ ഒരു പാവം ചിത്രമാണെന്നാണ് ലാലേട്ടൻ പറയുന്നത്. ഒരു സാധാരണക്കാരനായ മനുഷ്യന്റെ ജീവിതത്തിൽ കൂടി സഞ്ചരിക്കുന്ന ചിത്രമാണിത്. അദ്ദേഹത്തിന് ജീവിത്തിൽ അനുഭവിക്കേണ്ടി വരുന്ന സംഭവവികാസങ്ങളിലൂടെയാണ് ചിത്രം മുന്നോട്ട് പോകുന്നത്. തന്റെ കരിയറിലെ പ്രിയപ്പെട്ട ചിത്രങ്ങളിലൊന്നാണ് ഒടിയനെന്നും താരം പറഞ്ഞു. ഇതിനു മുൻപും ഒടിയനെ കുറിച്ച് ഇതേ അഭിപ്രായം തന്നെയാണ് ലാലേട്ടൻ പറഞ്ഞത്.

 ചിത്രത്തിന്റെ ഹൈപ്പ്

ചിത്രത്തിന്റെ ഹൈപ്പ്

ഒരു സിനിമ നന്നയി മാർക്കറ്റ് ചെയ്യാൻ അറിഞ്ഞിരിക്കണം. ചിത്രത്തിനു വേണ്ടി ശ്രീകുമാർ മേനോനും അതു തന്നെയാണ് ചെയ്തിരിക്കുന്നത്. സിനിമ കണ്ട 90 പേർക്കും ഇഷ്ടമായി. ആളുകൾ ഇഷ്ടപ്പെടുന്നതു കൊണ്ടാണല്ലോ സിനിമ വിജയകരമായി ഓടുന്നത്. കേരളത്തിൽ മാത്രമല്ല ഇന്ത്യയ്ക്ക് അകത്തും പുറത്തും നല്ല പ്രതികരണമാണ് കിട്ടുന്നത്. ഒരുപാട് പേർ ചിത്രം കാണുകയും നന്മയെ കുറിച്ച് എഴുതുകയും ചെയ്തുവെന്നും ലാലേട്ടൻ പറഞ്ഞു.

സാമ്പത്തിക വിജയം

സാമ്പത്തിക വിജയം

ഒടിയൻ മികച്ച സാമ്പത്തിക വിജയം നേടിയ ചിത്രം തന്നെയാണ്. ഒരു സിനിമയെചുറ്റിപ്പറ്റി കുറെ പേർ ജീവിക്കുന്നുണ്ട്. സിനിമയുമായി ബന്ധപ്പെട്ട് നിൽക്കുന്ന ആളുകൾ എല്ലാവരും സിനിമ വിജയിക്കണം എന്നാണ് ആഗ്രഹിക്കുന്നത്. സിനിമ വിജയിച്ചാൽ മാത്രമേ ഇതിലും വലിയ സിനിമകൾ നിർമ്മിക്കാൻ സാധിക്കുകയുള്ളൂ. നമ്മുടെ സിനിമ ഇൻസ്ട്രി വളർന്നാൽ മാത്രമേ ഇന്ത്യയ്ക്ക് അകത്തും പുറത്തുമുളളവർ നമ്മുടെ സിനിമകൾ കാണുകയും അതിനെ ഡബ്ബ് ചെയ്ത് മറ്റ് ഭാഷകളിലേയ്ക്ക് എത്തിക്കുകയും ചെയ്യുകയുള്ളൂ.

 ശ്രീകുമാർ മേനോന്റെ രണ്ടാമൂഴം

ശ്രീകുമാർ മേനോന്റെ രണ്ടാമൂഴം

ഒടിയനെക്കാലും മുൻപെ വന്ന വാർത്തയാണ്. രണ്ടാമൂഴം. ചിത്രം ചെയ്യാനുള്ള എല്ലാ തയ്യാറെടുപ്പുകളും എടുത്തതുമായിരുന്നു. ചിത്രം നിർമ്മിക്കാൻ തയ്യാറായി നിർമ്മാതാവ് വരെ വന്നിരുന്നതുമാണ്. എന്നാൽ എന്തോ ചില ചെറിയ കാരണങ്ങൾ കൊണ്ട് ചിത്രം നിന്നു പോയി. പക്ഷെ വീണ്ടും രണ്ടാമൂഴം വരാനുള്ള സാധ്യതയുണ്ടാകുമെന്നും ഇതിനായി എല്ലാവരും പ്രാർഥിക്കുന്നുണ്ടെന്നും ലാലേ‌ട്ടൻ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X