എന്തുക്കൊണ്ട് സംവിധായകനായില്ല! ചോദ്യത്തിനുളള ലാലേട്ടന്റെ മറുപടി ഇങ്ങനെ! കാണൂ
മോഹന്‍ലാലിന്റെതായി അണിയറയില്‍ ഒരുങ്ങുന്ന എറ്റവും പുതിയ ചിത്രമാണ് ലൂസിഫര്‍. പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ അവസാന ഘട്ട ജോലികള്‍ പുരോഗമിക്കുകയാണ്. ഒടിയനു പിന്നാലെയാണ് ലാലേട്ടന്റെ ലൂസിഫറും തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. ലാലേട്ടനൊപ്പം പൃഥ്വിരാജ് സുകുമാരന്റെ ആദ്യ സംവിധാന സംരഭമെന്ന നിലയില്‍ കൂടിയാണ് ലൂസിഫര്‍ ശ്രദ്ധ നേടുന്നത്.
ചിത്രത്തിന്റെ റിലീസ് സംബന്ധിച്ചുളള വിവരങ്ങള്‍ അടുത്തിടെ പുറത്തുവന്നിരുന്നു. നായകനടനെന്ന നിലയില്‍ തിരക്കുളള സമയത്താണ് തന്റെ ആദ്യം ചിത്രം സംവിധാനം ചെയ്യാനായി പൃഥ്വിരാജ് തീരുമാനിച്ചത്. പൃഥിരാജിന്റെ സംവിധാന മികവിനെക്കുറിച്ച് പല സിനിമാ പ്രവര്‍ത്തകരും അടുത്തിടെ തുറന്നുപറഞ്ഞിരുന്നു. മോഹന്‍ലാലും പൃഥ്വിയെക്കുറിച്ച് മനസുതുറന്നിരുന്നു. അടുത്തിടെ വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംവിധായകനാവാന്‍ ആഗ്രഹിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് ലാലേട്ടന്‍ പറഞ്ഞ മറുപടി ശ്രദ്ധേയമായിരുന്നു.

ലാലേട്ടന്‍ പറഞ്ഞത്
സംവിധായകനാകാന്‍ ആഗ്രഹിക്കുന്നുണ്ടോ എന്ന് ചോദിച്ചാല്‍ ഇല്ലെന്നാണ് ഉത്തരമെന്നാണ് ലാലേട്ടന്‍ പറഞ്ഞത്. നമുക്ക് ഒരുപാട് മിടുക്കരായ സംവിധായകരുണ്ട്. പിന്നെന്തിനാണ് ഞാന്‍ സംവിധാനം ചെയ്ത് മോശമാക്കുന്നത്. നടനാകുന്നതു പോലെയല്ല സംവിധായകനാകുന്നത്. അഭിനയത്തില്‍ നിന്നെല്ലാം മാറിനിന്നുകൊണ്ട് ചെയ്യേണ്ട ഒരു കാര്യമാണത്. അത്രയ്ക്കും പഠനം വേണ്ട കാര്യമാണെന്ന് ലാലേട്ടന്‍ പറയുന്നു. സംവിധായകനാകാന്‍ ഡിസൈന്‍ ചെയ്ത ആള്‍ക്കാരുണ്ട്. അവര്‍ക്കൊപ്പം പോവുകയാണ് നല്ലത്.

ഒട്ടും റിലാക്‌സ്ഡ് അല്ല അത്
സിനിമയില്‍ എന്തൊക്കെ കാര്യങ്ങളാണ് സംവിധായകന്‍ ചെയ്യുന്നത്. കഴിഞ്ഞ ദിവസം മൂന്നുറോളം പേരാണ് മരക്കാറിന്റെ സെറ്റിലുണ്ടായിരുന്നത്. എല്ലാവരും നീങ്ങുന്നത് പ്രിയദര്‍ശന്‍ എന്ന സംവിധായകനിലേക്കാണ്. ഒട്ടും റിലാക്‌സ്ഡ് അല്ല അത്. സിനിമ ഇറങ്ങിക്കഴിയുമ്പോള്‍ പ്രിയന് രണ്ട് വയസ് കൂടും. കാലാപാനി സംവിധാനം ചെയ്തു കഴിഞ്ഞതോടെയാണ് അയാള്‍ നരയ്ക്കാന്‍ തുടങ്ങിയത്.ഓരോ സീനും മികച്ചതാക്കാനാണ് അവരുടെ ശ്രമം. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ മോഹന്‍ലാല്‍ പറഞ്ഞു..

ലൂസിഫര്‍ മാര്‍ച്ചില്‍
അതേസമയം ലാലേട്ടന്റെ ലൂസിഫര്‍ മാര്‍ച്ചില്‍ തിയ്യേറ്ററുകളിലേക്ക് എത്തുമെന്നായിരുന്നു നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്. നിര്‍മ്മാതാവായ ആന്റണി പെരുമ്പാവൂര്‍ തന്നെയായിരുന്നു ഇക്കാര്യം അറിയിച്ചിരുന്നത്. വമ്പന്‍ താരനിരയുമായി ഒരുങ്ങുന്ന സിനിമ ഒരു പൊളിറ്റിക്കല്‍ ത്രില്ലറായിരിക്കുമെന്നും നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. വമ്പന്‍ റിലീസായിട്ടാകും ലാലേട്ടന്റെ പുതിയ സിനിമയും തിയ്യേറ്ററുകളിലേക്ക് എത്തുക.

ലൂസിഫറിന് ശേഷം
ലൂസിഫറിന് ശേഷം ലാലേട്ടന്റെ മരക്കാര്‍ അറബിക്കടിലിന്റെ സിംഹം ആയിരിക്കും തിയ്യേറ്ററുകളിലേക്ക് എത്തുക. നിലവില്‍ ബിഗ് ബഡ്ജറ്റ് സിനിമയുടെ ഷൂട്ടിംഗ് തിരക്കുകളിലാണ് ലാലേട്ടനുളളത്. സൂപ്പര്‍താരത്തിനൊപ്പം പ്രണവ് മോഹന്‍ലാല്‍,കീര്‍ത്തി സുരേഷ്,മഞ്ജു വാര്യര്‍,കല്ല്യാണി പ്രിയദര്‍ശന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. വലിയ ക്യാന്‍വാസില്‍ ഒരുങ്ങുന്ന ചിത്രം ആന്റണി പെരുമ്പാവൂര്‍,റോയ് സിജെ,സന്തോഷ് ടി കുരുവിള എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്.


Click it and Unblock the Notifications