ഞാനിപ്പോഴും അവള്‍ക്കുവേണ്ടി കാത്തിരിക്കുന്നു! മനസു തുറന്ന് ലാലേട്ടന്‍! കാണൂ
സിനിമാ പ്രേമികള്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രമാണ് നീരാളി. കാത്തിരിപ്പിനൊടുവില്‍ ജൂലായ് 13നാണ് ചിത്രം തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. ബോളിവുഡിലൂടെ ശ്രദ്ധേയനായ അജോയ് വര്‍മ്മയാണ് നീരാളി സംവിധാനം ചെയ്തിരിക്കുന്നത്. ആക്ഷന്‍ അഡ്വെെഞ്ചര്‍ വിഭാഗത്തില്‍പ്പെടുന്ന ഒരു ചിത്രമായാണ് സംവിധായകന്‍ നീരാളി അണിയിച്ചൊരുക്കിയിരിക്കുന്നത്. വര്‍ഷങ്ങള്‍ക്കു ശേഷം നദിയാ മൊയ്തു മേഹന്‍ലാലിന്റെ നായികയായി എത്തുന്നുവെന്ന പ്രത്യേകത കൂടി ചിത്രത്തിനുണ്ട്. നീരാളിയില്‍ മോഹന്‍ലാലിന്റെ ഭാര്യയുടെ വേഷത്തിലാണ് നദിയ എത്തുന്നത്.

സുരാജ് വെഞ്ഞാറമൂടും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ട്രെയിലറിനും പാട്ടുകള്‍ക്കുമെല്ലാം തന്നെ മികച്ച സ്വീകാര്യതയായിരുന്നു സമൂഹമാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്. പ്രേക്ഷകരെ ചിത്രം കാണാന്‍ പ്രേരിപ്പിക്കുന്ന തരത്തിലുളള ആകാംക്ഷ നിറഞ്ഞ രംഗങ്ങളായിരുന്നു അണിയറപ്രവര്‍ത്തകര്‍ ട്രെയിലറില്‍ ഉള്‍പ്പെടുത്തിയിരുന്നത്. മോഹന്‍ലാലിന്റെതായി ഈ വര്‍ഷമിറങ്ങുന്ന ആദ്യ ചിത്രമെന്ന പ്രത്യേകതയും നീരാളിക്കുണ്ട്. റിലീസിങ്ങിനൊരുങ്ങുന്നതിനിടെ ചിത്രത്തിന്റെ വിശേഷങ്ങളുമായി ലാലേട്ടനും നായിക പാര്‍വ്വതി നായരും ഫേസ്ബുക്ക് ലൈവില്‍ എത്തിയിരുന്നു.

ലൈവിനിടെ പാര്‍വതി നായര്‍ ലാലേട്ടനോട് ചോദിച്ചൊരു ചോദ്യം ശ്രദ്ധേയമായിരുന്നു. ആരാണ് ലാലേട്ടന്റെ എറ്റവും പ്രിയപ്പെട്ട നായിക എന്നായിരുന്നു പാര്‍വതിയുടെ ചോദ്യം. എന്റെ കൂടെ അഭിനയിച്ചവരില്‍ എല്ലാവരും എനിക്ക് പ്രിയപ്പെട്ടതാണെന്നായിരുന്നു ഇതിന് ലാലേട്ടന്‍ നല്‍കിയ മറുപടി. "ഞാന്‍ നൂറിലധികം നായികമാര്‍ക്കൊപ്പം അഭിനയിച്ചിട്ടുണ്ടെന്നാണ് തോന്നുന്നത്. ചിലര്‍ക്കൊപ്പം അമ്പതില്‍ അധികം തവണ ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. ശോഭനയ്‌ക്കൊപ്പം 54 സിനിമകള്‍ ചെയ്തു.എന്റൈ കൂടെ അഭിനയിച്ചവരില്‍ എല്ലാവരും എനിക്ക് പ്രിയപ്പെട്ടവരാണ്. ഇനി എറ്റവും മനോഹരിയായ നായിക ആരാണെന്നു ചോദിച്ചാല്‍, ഞാന്‍ അവള്‍ക്കായി കാത്തിരിക്കുകയാണ്. ഫേസ്ബുക്ക് ലൈവില്‍ ലാലേട്ടന്‍ പറഞ്ഞു.


Click it and Unblock the Notifications