twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ലാലേട്ടന്റെ രാഷ്ട്രീയ പ്രവേശനത്തെ കുറിച്ച് അവതാരകൻ!! താരത്തിന്റെ ക്ലാസ് മറുപടി വൈറലാകുന്നു, കാണൂ

    |

    താരങ്ങളുടെ സിനിമ പ്രവേശനം എപ്പോഴും സമൂഹ മാധ്യമങ്ങളിലും പൊതുവേദിയിലും ചർച്ചയാകാറുണ്ട്. ബോളിവുഡിലും കോളിലുഡിലും ടോളിവുഡിലുമൊക്കെ സിനിമ അഭിനയത്തോടൊപ്പം താരങ്ങൾ രാഷ്ട്രീയത്തിലും തിളങ്ങാറുണ്ട്. ചില താരങ്ങൾ സിനിമ പാടെ വിട്ട് സജീവ രാഷ്ട്രീയത്തിൽ നില ഉറപ്പിക്കാറുണ്ട്. ഇത് മലയാള സിനിമ ഇൻസ്ട്രിയിൽ അധികം ഉണ്ടാകാറില്ല. ഇവര്‌ സിനിമയും രാഷ്ട്രീയവും ഒരുപോലെ കൊണ്ടു പോകാറുണ്ട്.

    പ്രണവ് ഹെൽപ്പർ  ലാലേട്ടൻ ചീഫ് കുക്ക്!! പ്രണവും മോഹൻലാലും ചേർന്നുള്ള സർപ്രൈസ് പാചകം, രസകരമായ സംഭവം വെളിപ്പെടുത്തി സുചിത്ര മോഹൻലാൽപ്രണവ് ഹെൽപ്പർ ലാലേട്ടൻ ചീഫ് കുക്ക്!! പ്രണവും മോഹൻലാലും ചേർന്നുള്ള സർപ്രൈസ് പാചകം, രസകരമായ സംഭവം വെളിപ്പെടുത്തി സുചിത്ര മോഹൻലാൽ

    അടുത്ത കാലത്ത് ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട ഒരു വിഷയമായിരുന്നു മോഹൻലാലിന്റെ രാഷ്ട്രീയ പ്രവേശനം. താരം ബിജെപിയിൽ ചേർന്ന് വരാൻ പോകുന്ന ലോക് സഭ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നു എന്ന് തരത്തിലുളള വാർത്തകൾ പ്രചരിച്ചിരുന്നു. മോഹൻലാലിന്റെ രാഷ്ട്രീയ പ്രവേശനം ചൂട് പിടിച്ച ചർച്ചയായപ്പോൾ തന്നെ തന്റെ നിലപാട് വ്യക്തമാക്കി താരം രംഗത്തെത്തിയിരുന്നു. വീണ്ടും താരത്തിന്റ രാഷ്ട്രീയ പ്രവേശനം അടിക്കടി ചർച്ചയാകാറുണ്ട്. ഇപ്പോഴിത താരത്തിന്റെ രാഷ്ട്രീയ നിലപാടിനെ കുറിച്ച് താരം തുറന്നു പറയുകയാണ്.

     സാർ ഞാൻ എന്താണ് ചെയ്യേണ്ടത്..!! പൃഥ്വിയോട് ലാലേട്ടൻ, രസകരമായ സംഭവത്തെ കുറിച്ച് പൃഥ്വി സാർ ഞാൻ എന്താണ് ചെയ്യേണ്ടത്..!! പൃഥ്വിയോട് ലാലേട്ടൻ, രസകരമായ സംഭവത്തെ കുറിച്ച് പൃഥ്വി

      രാഷ്ട്രീയ പ്രവേശനം

    രാഷ്ട്രീയ പ്രവേശനം

    മോഹൻലാൽ ലൈവിൽ എത്തിയപ്പോൾ തന്നെ ഒരുപാട് പേർ രാഷ്ട്രീയ പ്രവേശനത്തെ കുറിച്ച് ചോദിച്ചിരുന്നു. താരം തന്റെ രാഷ്ട്രീയ നിലപാട് വെളിപ്പെടുത്താൻ വേണ്ടിയാണ് ലൈവെന്നു തരത്തിലുളള അഭ്യുഹങ്ങൾ പ്രചരിച്ചിരുന്നു. ലോക്സഭ തിരഞ്ഞെടുപ്പും സ്ഥാനാർഥി നിർണ്ണയവും നടക്കുന്ന പശ്ചാത്തലത്തിലായിരുന്നു ഈ സംശയം. എന്നാൽ മോഹൻലാൽ തന്നെ ഇതിനുളള മറുപടി തുറന്നു പറഞ്ഞിരിക്കുകയാണ്.

    എന്റെ  രാഷ്ട്രീയം

    എന്റെ രാഷ്ട്രീയം

    കഴിഞ്ഞ 41 വർഷമായി സിനിമയിൽ സിനിമയിൽ സജീവമാണ്. തനിയ്ക്ക് കക്ഷി രാഷ്ട്രീയമില്ല. എല്ല രാഷ്ട്രീയ പാർട്ടിയിലും തനിയ്ക്ക് സുഹൃത്തുക്കളുണ്ട്. സാധാരണ എല്ലാവരേയും രാജ്യത്തെ സംബന്ധിച്ചടുളള കാര്യങ്ങളിൽ തനിയ്ക്കും വേവലാതിയുണ്ടെന്നും ലാലേട്ടൻ പറഞ്ഞു. രാഷ്ട്രീയ പ്രവേശനത്തെ കുറിച്ച് അവതാരകൻ ആരാഞ്ഞപ്പോഴായിരുന്നു താരം ഇതിനെ കുറിച്ച് സംസാരിച്ചത്.

     രാഷ്ട്രീയത്തിൽ അത്ര വേഗം ഇറങ്ങാൻ സാധിക്കില്ല

    രാഷ്ട്രീയത്തിൽ അത്ര വേഗം ഇറങ്ങാൻ സാധിക്കില്ല

    പലരും കതുതുന്ന പോലെ പെട്ടെന്ന് ഇറങ്ങി ചെല്ലാൻ കഴിയുന്ന ഒരു മേഖലയല്ല രാഷ്ട്രീയം. സിനിമയിൽ അഭിനയിച്ചു കൊണ്ട് രാഷ്ട്രീയത്തിൽ പ്രവർത്തിക്കാൻ തനിയ്ക്ക് അറിയില്ല. അഭിനയിക്കാൻ മാത്രമാണ് തനിയ്ക്ക് അറിയാവുന്നത്. അതിനാൽ തന്നെ അറിയാവുന്ന കാര്യം മാത്രമേ ചെയ്യാനും സാധിക്കുകയുള്ളു. ഇത് കേരളമാണ് സിനിമയിൽ അഭിനയിച്ചു എന്നത് കൊണ്ട് ഒരിക്കലും രാഷ്ട്രീയത്തിൽ പ്രവർത്തിക്കാനാകില്ലെന്നു താരം തുറന്നു പറഞ്ഞു

    രാഷ്ട്രീയം വേറെ  സിനിമ വേറെ

    രാഷ്ട്രീയം വേറെ സിനിമ വേറെ

    മറ്റ് സംസ്ഥാനങ്ങളെ പേലെ ഇവിടെ നടക്കില്ല. കാരണം ഇവിടെ എല്ലാവരും രാഷ്ട്രീയത്ത നിരീക്ഷിക്കുന്നവരാണ്. മറ്റുള്ള സംസ്ഥാനങ്ങളിൽ രാഷ്ട്രീയവും സിനിമയും പരസ്പരം ചേർന്നു നിൽക്കുന്നുണ്ടെന്നും താരം ലൈവിൽ പറഞ്ഞു. താൻ ഇവിടെ വന്നിരിക്കുന്നത് സിനിമയെ കുറിച്ച് സംസാരിക്കാനാണ് എന്ന പഞ്ച്ഡയലോഗ് താരത്തിന്റേതായ ശൈലിയിൽ പറഞ്ഞു കൊണ്ടാണ് ഈ ടോപ്പിക്ക് അവസാനിപ്പിച്ചത്.

    English summary
    mohanlal says about his political view
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X