മരക്കാറില്‍ ചൈനീസ്,അറബിക്ക് ഭാഷകളിലെ താരങ്ങളും എത്തും! തുറന്നു പറഞ്ഞ് മോഹന്‍ലാല്‍

By Midhun

മലയാളത്തിലെ ഹിറ്റ് കൂട്ടൂകെട്ടായ പ്രിയദര്‍ശനും മോഹന്‍ലാലും വീണ്ടുമൊന്നിക്കുന്ന ചിത്രമാണ് മരക്കാര്‍ അറബിക്കടലിന്റെ സിംഹം. പ്രഖ്യാപന വേള മുതല്‍ക്കു തന്നെ ആരാധകര്‍ ആവേശത്തോടെയാണ് ചിത്രത്തിനു വേണ്ടി കാത്തിരിക്കുന്നത്. മമ്മൂട്ടിയുടെ കുഞ്ഞാലി മരക്കാര്‍ പ്രഖ്യാപിച്ചതിനു പിന്നാലെയായിരുന്നു മോഹന്‍ലാലും മരക്കാറായി എത്തുന്നുവെന്ന പ്രഖ്യാപനമുണ്ടായത്.

ഒപ്പം എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിനു ശേഷം ലാലേട്ടന്‍ പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന ചിത്രം കൂടിയാണ് ഇത്. ബിഗ് ബഡ്ജറ്റിലാണ് ഈ ചിത്രം പ്രിയദര്‍ശന്‍ അണിയിച്ചൊരുക്കുന്നത്. കുഞ്ഞാലി മരക്കാറില്‍ മോഹന്‍ലാലിന്റെ ചെറുപ്പക്കാലം പ്രണവ് അവതരിപ്പിക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. അച്ഛനും മകനും വീണ്ടുമൊന്നിക്കുന്നുവെന്ന വിവരം ആരാധകരില്‍ ഒന്നടങ്കം സന്തോഷമുണ്ടാക്കിയിരുന്നു. ഇപ്പോള്‍ ചിത്രത്തെക്കുറിച്ചുളള പുതിയ വിശേഷങ്ങളുമായി എത്തിയിരിക്കുകയാണ് മോഹന്‍ലാല്‍...

ലാലേട്ടന്‍ പ്രിയദര്‍ശന്‍ കൂട്ടുകെട്ട് വീണ്ടും

ലാലേട്ടന്‍ പ്രിയദര്‍ശന്‍ കൂട്ടുകെട്ട് വീണ്ടും

നിരവധി സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ മലയാളി പ്രേക്ഷകര്‍ക്ക് സമ്മാനിച്ച കൂട്ടുകെട്ടാണ് ലാലേട്ടനും പ്രിയദര്‍ശനും. കോമഡി ചിത്രങ്ങള്‍ മുതല്‍ സീരിയസ് വിഭാഗത്തില്‍പ്പെടുന്ന സിനിമകളും ഈ കൂട്ടുകെട്ടില്‍ മലയാളത്തില്‍ പുറത്തിറങ്ങിയിരുന്നു. പ്രേക്ഷകരെ രസിപ്പിക്കുന്ന തരത്തിലുളള ചിത്രങ്ങളായിരുന്നു ഇവരുടെ കൂട്ടുകെട്ടില്‍ കൂടുതലായി പുറത്തിറങ്ങിയിരുന്നത്. ഒപ്പം എന്ന ചിത്രമായിരുന്നു ഈ കൂട്ടുകെട്ടില്‍ ഒടുവിലായി മലയാളത്തില്‍ പുറത്തിറങ്ങിയിരുന്നത്. മരക്കാറുമായി ഈ കൂട്ടുകെട്ട് വീണ്ടുമെത്തുമ്പോള്‍ മികച്ചൊരു ചിത്രത്തില്‍ കുറഞ്ഞതൊന്നും പ്രേക്ഷകര്‍ പ്രതിക്ഷിക്കുന്നില്ല.

മരക്കാര്‍ അറബിക്കടലിന്റെ സിംഹം

മരക്കാര്‍ അറബിക്കടലിന്റെ സിംഹം

സാമൂതിരിപ്പടയില്‍ നിന്നും തീരദേശത്തെ സംരക്ഷിച്ച കുഞ്ഞാലിമരക്കാറുടെ കഥയാണ് ചിത്രത്തില്‍ പറയുന്നത്. മലയാളത്തില്‍ പുറത്തുവരാനിരിക്കുന്നതില്‍ എറ്റവും ചെലവേറിയ ചിത്രമായിരിക്കും കുഞ്ഞാലി മരക്കാര്‍ എന്നാണ് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്. സംവിധാനത്തിനു പുറമെ പ്രിയദര്‍ശന്‍ തന്നെയാണ് ചിത്രത്തിന് വേണ്ടി തിരക്കഥയും ഒരുക്കിയിരിക്കുന്നത്. നിലവില്‍ പ്രീ പ്രൊഡക്ഷന്‍ വര്‍ക്കുകളാണ് ചിത്രത്തിന്റെതായി നടന്നുകൊണ്ടിരിക്കുന്നത്. മോഹന്‍ലാലിന്റെ ഷൂട്ടിംഗ് നടന്നുകൊണ്ടിരിക്കുന്ന ചിത്രങ്ങള്‍ക്ക് ശേഷമായിരിക്കും മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുക.

അച്ഛനും മകനും ഒന്നിക്കുന്നു

അച്ഛനും മകനും ഒന്നിക്കുന്നു

മരക്കാറില്‍ മോഹന്‍ലാലിനൊപ്പം മകന്‍ പ്രണവും എത്തുമെന്ന വിവരം സിനിമാ പ്രേമികളില്‍ സന്തോഷമുണ്ടാക്കിയിരുന്നു. ചിത്രത്തില്‍ മോഹന്‍ലാലിന്റെ ചെറുപ്പകാലമായിരിക്കും പ്രണവ് അവതരിപ്പിക്കുക. പ്രിയദര്‍ശന്‍ തന്നെയായിരുന്നു സോഷ്യല്‍ മീഡിയയിലൂടെ ഈ വിവരം എല്ലാവരെയും അറിയിച്ചിരുന്നത്. പ്രണവിന്റെ അരങ്ങേറ്റ ചിത്രമായ ആദിയില്‍ നേരത്തെ മോഹന്‍ലാലും അതിഥി വേഷത്തില്‍ അഭിനയിച്ചിരുന്നു. ഇരുവരുമൊന്നിച്ചുളള സീനിന് നിറഞ്ഞ കൈയ്യടിയായിരുന്നു തിയ്യേറ്ററുകളില്‍ ലഭിച്ചിരുന്നത്.

വമ്പന്‍ താരനിര

വമ്പന്‍ താരനിര

വലിയ താരനിരയാണ് മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം അഭിനയിക്കുന്നത്. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലെ താരങ്ങളായിരിക്കും ചിത്രത്തില്‍ എത്തുകായെന്നാണ് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്. പ്രഭു, നാഗാര്‍ജുന, സുനില്‍ ഷെട്ടി തുടങ്ങിയ താരങ്ങളാണ് മോഹന്‍ലാലിനൊപ്പം ചിത്രത്തിന്റെ ഭാഗമാവുക. മധുവും ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. കുഞ്ഞാലി മരയ്ക്കാര്‍ ഒന്നാമനായിട്ടാണ് ചിത്രത്തില്‍ മധു എത്തുന്നത്. കുഞ്ഞാലി മരയ്ക്കാര്‍ നാലാമനായിട്ടാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ എത്തുന്നത്. വമ്പന്‍ താരനിരയ്‌ക്കൊപ്പം ഇന്ത്യയിലെ തന്നെ മികച്ച ടെക്‌നീഷ്യന്‍മാരും ചിത്രത്തിന്റെ ഭാഗമാവുമെന്നും അറിയുന്നു.

ചിത്രത്തെക്കുറിച്ച് മോഹന്‍ലാല്‍

ചിത്രത്തെക്കുറിച്ച് മോഹന്‍ലാല്‍

മരക്കാറില്‍ ഹിന്ദി,തെലുങ്ക്,തമിഴ് താരങ്ങള്‍ക്കൊപ്പം ചൈനീസ്, അറബിക്ക് ഭാഷകളിലുളളവരും ഉണ്ടാകുമെന്നാണ് ലാലേട്ടന്‍ അറിയിച്ചിരിക്കുന്നത്. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് നടന്‍ ഇക്കാര്യം പറഞ്ഞിരിക്കുന്നത്. ചിത്രീകരണത്തിനു മുന്‍പും ശേഷവും വളരെയെറെ ശ്രദ്ധ ആവശ്യമായൊരു ചിത്രമാണ് മരക്കാറെന്ന് മോഹന്‍ലാല്‍ പറയുന്നു. ഈ സിനിമയ്ക്കായി പ്രിയദര്‍ശന്‍ വളരെയധികം അധ്വാനിച്ചിട്ടുണ്ട്. കേരള ചരിത്രത്തിലെ ആദ്യ നാവിക സേനാ കമാന്‍ഡര്‍മാരില്‍ ഒരാളാണ് മരക്കാര്‍. പോര്‍ച്ചുഗീസുകാര്‍ക്ക് എന്നും പേടിസ്വപ്‌നമായിരുന്നു അദ്ദേഹം.ആ ഒരു കാലഘട്ടത്തിന്റെ ചരിത്രമാണ് ഞങ്ങള്‍ സിനിമയാക്കുന്നത്. എന്നാല്‍ അത് എളുപ്പമുളള കാര്യമല്ല.,മോഹന്‍ലാല്‍ പറഞ്ഞു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X