എന്നേയും കളിയാക്കാറുണ്ട്!! അതൊക്കെ ആസ്വാദിക്കാറുമുണ്ട്, അമ്മയുടെ പുതിയ മെഗാഷോയെക്കുറിച്ച് മോഹൻലാൽ
തിരുവനന്തപുരത്ത് നടന്ന അമ്മ മെഗ ഷോയിലെ വനിത താരങ്ങളുടെ സ്ക്രിറ്റാണ് വിമർശനങ്ങൾ സൃഷ്ടിച്ചത്.
നവകേരളം പടുത്ത് ഉയർത്താനായി മലയാള താരസംഘടന അമ്മ യുടെ നേതൃത്വത്തിലുളള മെഗ ഷോ ഡിസംബർ7 ന് നടക്കും. അബുദാബി ആംഡ് ഫോഴ്സസ് ഓഫീസേഴ്സ് ക്ലബില്‍ വെച്ചാണ് ഷോ നടക്കുക.. ഏഷ്യനെറ്റും അമ്മയും കൈകോര്‍ക്കുന്ന അഞ്ച് മണിക്കൂർ ദൈർഘ്യമുളള പരിപാടിയാണ് അബുദാബിയിൽ അരങ്ങേറുന്നത്. മലായള സിനിമയിലെ അറുപതോളം താരങ്ങളായ ഷോയിൽ പങ്കെടുക്കുക. ഒന്നാണ് നമ്മള്‍ എന്നാണ് ഷോയ്ക്ക് നൽകിയിരിക്കുന്ന പേര്.

അമ്മയുടെ കഴിഞ്ഞ മെഗ ഷോയിലെ സ്കുറ്റിനെതിരെ വിമർശനം ഉയർന്നു വന്ന സാഹചര്യത്തിൽ ഇത്തവണ വിവാദ സ്കിറ്റുകൾ ഉണ്ടാകുമെയെന്ന് മാധ്യമ പ്രവർത്തക ചോദിച്ചിരുന്നു. എന്നാൽ ചോദ്യങ്ങൾക്ക് കൃത്യമായ ഉത്തരം നൽകാതെ മോഹൻലാൽ ഒഴിഞ്ഞുമാറി. തിരുവനന്തപുരത്ത് നടന്ന അമ്മ മെഗ ഷോയിലെ വനിത താരങ്ങളുടെ സ്ക്രിറ്റാണ് വിമർശനങ്ങൾ സൃഷ്ടിച്ചത്. സ്കിറ്റ് ഡബ്ല്യൂസിസി അംഗങ്ങളെ പരിഹസിക്കുന്ന തരത്തിലുളളതാണെന്നായിരുന്നു വിമർശനം. ഈ പശ്ചാത്തലത്തിലായിരുന്നു ചോദ്യം. ഗൾഫ് മാധ്യമത്തിനോടായിരുന്നു ലാലേട്ടൻ സ്കിറ്റിനെ കുറിച്ചുളള അഭിപ്രായം തുറന്നു പറഞ്ഞത്.
ഞങ്ങളൊരിക്കലും അങ്ങനെയുള്ള കാര്യങ്ങൾ ഫോകസ് ചെയ്യാൻ ശ്രമിച്ചിട്ടില്ല. അത് ചിലരുടെ കാഴ്ചപ്പാടിന്റെ പ്രശ്നമാണെന്നും താരം പറഞ്ഞു. തന്നെ കളിയാക്കുന്ന സ്കിറ്റുകൾ നിരവധി ചെയ്യാറുണ്ട്. അതെല്ലാം താൻ ആസ്വദിക്കാറുണ്ടെന്നും മോഹൻലാൽ കൂട്ടിച്ചേർത്തു. ഇതൊക്കെ ആ സ്പിരിറ്റിൽ എടുക്കുമെന്നും ," മോഹൻലാൽ പ്രതികരിച്ചു.


Click it and Unblock the Notifications