Don't Miss!
- News
സംസ്ഥാന ബജറ്റ് ഇന്ന്; പ്രതീക്ഷയോടെ കേരളം..നികുതി വർധനവിന് സാധ്യത, ക്ഷേമ പെൻഷനുകൾ കൂടിയേക്കും
- Lifestyle
Horoscope Today, 3 February 2023: എടുത്തുചാടരുത്, ശ്രദ്ധിച്ചില്ലെങ്കില്‍ ഇന്നത്തെ ദിനം കഠിനം; രാശിഫലം
- Travel
200 രൂപയ്ക്ക് സാമൂതിരിയുടെ നാട് കാണാം, നഗരംചുറ്റി യാത്രയുമായി കെഎസ്ആർടിസി
- Sports
ഇനിയെന്തിന് രോഹിത്? ഹാര്‍ദിക് ഇന്ത്യ കാത്തിരുന്ന നായകന്! 12ല്‍ 2 തോല്‍വി മാത്രം
- Finance
60 വയസ് കഴിഞ്ഞാൽ പെൻഷൻ ഉറപ്പിക്കാം; മാസം 10,000 രൂപ പെൻഷൻ നേടാൻ നിക്ഷേപിക്കേണ്ടത് 10 ലക്ഷം
- Technology
അവിശ്വാസികൾക്കും അപമാനിച്ചവർക്കും ഇനി വായടയ്ക്കാം; ഉടൻ വരുന്നൂ ബിഎസ്എൻഎൽ 4ജി
- Automobiles
കാഴ്ച്ചയിൽ പുതുമയിരിക്കട്ടെ! അഡ്വഞ്ചർ, സ്ക്രാംബ്ലർ ബൈക്കുകൾക്ക് പുത്തൻ നിറങ്ങളുമായി യെസ്ഡി
രാഷ്ട്രീയം എനിക്ക് പറ്റിയതല്ല! ഒരു നടനായി നിലനില്‍ക്കാനാണ് ആഗ്രഹം! തുറന്നുപറഞ്ഞ് മോഹന്‍ലാല്‍
Recommended Video

സിനിമ അഭിനയത്തിനു പുറമെ ജനങ്ങള്‍ക്കു വേണ്ടിയുളള പ്രവര്‍ത്തനങ്ങളിലും സജീവമായി ഇടപെടാറുളള താരമാണ് മോഹന്‍ലാല്‍. വിശ്വശാന്തി ഫൗണ്ടേഷനിലൂടെ അദ്ദേഹം നിരവധി നല്ല കാര്യങ്ങള്‍ സമൂഹത്തിനായി ചെയ്യാറുണ്ട്. പ്രളയസമയത്തും മറ്റു ദുരിത ബാധിതരെ സഹായിക്കാന്‍ താരത്തിന്റെ ഫൗണ്ടേഷന് മുന്‍പന്തിയിലുണ്ടായിരുന്നു. സാമൂഹിക കാര്യങ്ങളില്‍ ഇടപെടാറുളള താരം രാഷ്ട്രീയത്തിലേക്ക് ഇറങ്ങാന്‍ പോകുന്നുവെന്ന തരത്തില്‍ അടുത്തിടെയായിരുന്നു റിപ്പോര്‍ട്ടുകള്‍ വന്നത്.
കാളിദാസ് ജയറാമിന്റെ ക്യൂട്ട് ആന്‍ഡ് സ്റ്റൈലിഷ് ഫോട്ടോഷൂട്ട് വീഡിയോ പുറത്ത്! കാണൂ
വരാനിരിക്കുന്ന ലോക്സഭ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് നിന്നും ബിജെപി സ്ഥാനാര്‍ത്ഥിയായി മോഹന്‍ലാല്‍ മല്‍സരിക്കുമെന്നായിരുന്നു വാര്‍ത്തകള്‍ പ്രചരിച്ചിരുന്നത്. അടുത്തിടെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായുളള മോഹന്‍ലാലിന്റെ കൂടിക്കാഴ്ചയും ഇതിന് ആക്കം കൂട്ടിയിരുന്നു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബിജെപി എംഎല്‍എ ഒ രാജഗോപാലും മോഹന്‍ലാലുമായി കൂടിക്കാഴ്ച നടത്തിയെന്നും റിപ്പോര്‍ട്ടുകള്‍ വന്നു. ഇപ്പോഴിതാ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച് ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്കിയ അഭിമുഖത്തില്‍ സംസാരിച്ചിരിക്കുകയാണ് മോഹന്‍ലാല്‍.

മോഹന്‍ലാലിന്റെ രാഷ്ട്രീയ പ്രവേശനം
അടുത്തിടെ മോഹന്‍ലാലിനെ സ്ഥാനാര്‍ത്ഥിയാക്കുന്നതുമായി ബന്ധപ്പെട്ട് കൂടുതലും പ്രതികരിച്ചിരുന്നത് ബിജെപി വൃത്തങ്ങളായിരുന്നു. ബിജെപി എംഎല്‍എ ഒ രാജഗോപാലും ശ്രീധരന്പിളളയുമെല്ലാം പലപ്പോഴും ഇക്കാര്യത്തെക്കുറിച്ച് മാധ്യമങ്ങളോട് സംസാരിച്ചിരുന്നു. വരാനിരിക്കുന്ന ലോക്സഭ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം മണ്ഡലത്തില്‍നിന്നും മോഹന്‍ലാല്‍ മല്‍സരിക്കുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍ വന്നത്. മോഹന്‍ലാലിനൊപ്പം തന്നെ മമ്മൂട്ടി.മഞ്ജു വാര്യര്‍ തുടങ്ങിയവരും രാഷ്ട്രീയത്തിലേക്ക് വരുമെന്ന തരത്തിലും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു.

നരേന്ദ്ര മോഡിയുമായുളള കൂടിക്കാഴ്ച
കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായുളള ലാലേട്ടന്റെ കൂടിക്കാഴ്ചക്കു ശേഷമായിരുന്നു താരം മല്‍സരിക്കുമെന്ന തരത്തിലുളള പ്രചാരണങ്ങള്‍ ശക്തമായത്. എന്നാല്‍ പിന്നീട് തന്റെ അച്ഛനമ്മമാരുടെ പേരിലുളള വിശ്വശാന്തി ഫൗണ്ടേഷന്റെ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനായിട്ടാണ് മോഹന്‍ലാല്‍ പോയതെന്ന് റിപ്പോര്‍ട്ടുകള്‍ വന്നു. ഇക്കാര്യത്തെക്കുറിച്ച താരം പിന്നീട് പ്രതികരിക്കുകയും ചെയ്തിരുന്നു. വയനാട്ടില്‍ തുടങ്ങുന്ന ക്യാന്‍സര്‍ സെന്ററിന്റെ ഉദ്ഘാടന ചടങ്ങിന് ക്ഷണിക്കാന്‍ വേണ്ടിയാണ് താന്‍ പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചതെന്ന് മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ വ്യക്തമാക്കിയതോടെയാണ് വിവാദങ്ങള്‍ അവസാനിച്ചത്..

ഒരു നടനായി നിലനില്‍ക്കാനാണ്
അടുത്തിടെ ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്കിയ അഭിമുഖത്തില്‍ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച് മോഹന്‍ലാല്‍ സംസാരിച്ചിരുന്നു. രാഷ്ട്രീയം എനിക്ക് പറ്റിയതല്ലെന്നും ഒരു നടനായി നിലനില്‍ക്കാനാണ് എന്നും ആഗ്രഹിച്ചിട്ടുളളതെന്നും മോഹന്‍ലാല്‍ പറയുന്നു. ഈ പ്രൊഫഷനില്‍ ഉളള സ്വാതന്ത്ര്യം ഞാന്‍ ആസ്വദിക്കുന്നു. ധാരാളം ആളുകള്‍ നമ്മളെ ആശ്രയിച്ചിരിക്കുന്ന അവസ്ഥയാണ് രാഷ്ട്രീയത്തില്‍. അതത്ര എളുപ്പമല്ല. മാത്രമല്ല. എനിക്ക് വലുതായെന്നും അറിയാത്ത വിഷയവുമാണ് രാഷ്ട്രീയം. അതിലേക്ക് വരാന്‍ താല്പര്യമില്ല. അഭിമുഖത്തില്‍ മോഹന്‍ലാല്‍ വൃക്തമാക്കി.

പ്രമുഖ താരങ്ങളൊന്നും ഉണ്ടാവില്ല
രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമോയെന്നുളള ചോദ്യത്തിന് അടുത്തിടെ നടന് മമ്മൂട്ടിയുടെ പ്രതികരണവും എത്തിയിരുന്നു. തന്റെ രാഷ്ട്രീയം സിനിമയാണെന്നും മല്‍സരിക്കാനൊന്നും താനില്ലെന്നുമുളള നിലപാടിലാണ് മമ്മൂട്ടിയുളളത്. മമ്മൂട്ടിക്ക് പിന്നാലെ മഞ്ജു വാര്യരും ഈ വിഷയത്തില്‍ പ്രതികരിച്ചിരുന്നു. കലയാണ് തന്റെ രാഷ്ട്രീയമെന്നായിരുന്നു മഞ്ജു പ്രതികരിച്ചിരുന്നത്. ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം നിലവില്‍ കേരളത്തിലെ പ്രമുഖ താരങ്ങളൊന്നും ലോക്സഭ ഇലക്ഷനില്‍
മമല്സര രഗംത്തുണ്ടാവില്ലെന്ന് തന്നെയാണ് അറിയുന്നത്.
മധുരരാജ സെറ്റില്‍ പേരന്‍പിന്റെ വിജയം ആഘോഷിച്ച് മമ്മൂക്ക! ചിത്രങ്ങള്‍ വൈറല്‍! കാണൂ
രാഷ്ട്രീയക്കാരെ പൊളിച്ചടുക്കി ആര് ജെ ബാലാജിയുടെ എല്‍കെജി ട്രെയിലര്‍! വീഡിയോ വൈറല്‍! കാണൂ
-
ഞാന്‍ ആരെയെങ്കിലും റേപ്പ് ചെയ്തിട്ടുണ്ടോ? അവര്‍ എനിക്ക് ഓപ്പറേഷന് ആണെന്ന് അറിഞ്ഞ് വന്നതാണെന്ന് ബാല
-
'മൂന്ന് കോടിയുടെ ആഭരണങ്ങളും മുപ്പത് കിലോ ഭാരമുള്ള സാരിയും'; ശകുന്തളയ്ക്ക് വേണ്ടി സാമന്ത അനുഭവിച്ച കഷ്ടപ്പാടുകൾ
-
റോബിനില്‍ നിന്നും ഇത് മാത്രം പ്രതീക്ഷിച്ചില്ല; ആരതിയ്ക്ക് വേണ്ടി ബിഗ് ബോസിനെ തള്ളിപ്പറഞ്ഞതാണോന്ന് ആരാധകരും