ഇഷ്ടമുളള സിനിമകള്‍ തിരഞ്ഞെടുക്കാനുളള സ്വാതന്ത്ര്യം അവനുണ്ട്! തുറന്നു പറഞ്ഞ് മോഹന്‍ലാല്‍!!
പ്രണവ് മോഹന്‍ലാല്‍ നായകനായ അരങ്ങേറ്റ ചിത്രം ആദിയെ ഇരുകൈയും നീട്ടിയായിരുന്നു കേരളത്തിലെ പ്രേക്ഷകര്‍ സ്വീകരിച്ചിരുന്നത്. താരരാജാവിന്റെ മകന്റെ അരങ്ങേറ്റചിത്രത്തിന് ഗംഭീര സ്വീകരണമായിരുന്നു ആരാധകരും സിനിമാ പ്രേമികളും ഒന്നടങ്കം നല്‍കിയിരുന്നത്. ആദ്യ ചിത്രം തന്നെ സൂപ്പര്‍ഹിറ്റാക്കി കൊണ്ടായിരുന്നു പ്രണവ് മലയാള സിനിമയിലേക്കുളള വരവറിയിച്ചിരുന്നത്.
ആദിയില്‍ അതിഥി വേഷത്തിലെത്തിയ മോഹന്‍ലാലിന്റെ സാന്നിദ്ധ്യവും ചിത്രത്തിന് മികച്ച സ്വീകാര്യത ലഭിച്ചതിന് കാരണമായിരുന്നു. ആദിക്കു ശേഷം മോഹന്‍ലാലും പ്രണവും വീണ്ടുമൊന്നിക്കുന്ന ചിത്രമാണ് മരക്കാര്‍ അറബിക്കടലിന്റെ സിംഹം. ബിഗ് ബഡ്ജറ്റിലൊരുക്കുന്ന ഈ ചിത്രത്തിനായി ആകാംക്ഷകളോടെയാണ് സിനിമാ പ്രേമികള്‍ കാത്തിരിക്കുന്നത്. അടുത്തിടെ നടന്ന ഒരഭിമുഖത്തില്‍ ഇഷ്ടമുളള സിനിമകള്‍ തിരഞ്ഞെടുക്കുന്നതില്‍ പ്രണവിന് സ്വാതന്ത്ര്യമുണ്ടെന്ന് മോഹന്‍ലാല്‍ തുറന്നുപറഞ്ഞിരുന്നു.

ആദിയുടെ വിജയം
രാജാവിന്റെ മകന്റെ നായക അരങ്ങേറ്റം മോശമായില്ലെന്നായിരുന്നു ആദി കണ്ട ശേഷം പ്രേക്ഷകര്‍ ഒന്നടങ്കം അഭിപ്രായപ്പെട്ടിരുന്നത്. ചിത്രത്തില്‍ പ്രണവ് ചെയ്ത ആക്ഷന്‍ രംഗങ്ങളെക്കുറിച്ചായിരുന്നു എല്ലാവര്‍ക്കും പറയാനുണ്ടായിരുന്നത്. മലയാളത്തില്‍ അപൂര്‍വമായി വന്നിട്ടുളള പാര്‍ക്കൗര്‍ ആക്ഷന്‍ രംഗങ്ങളായിരുന്നു ആദിയില്‍ പ്രണവ് അവതരിപ്പിച്ചിരുന്നത്. ആദ്യ ചിത്രം തന്നെ അമ്പത് കോടി ക്ലബിലെത്തിയെന്ന റെക്കോര്‍ഡും പ്രണവ് സ്വന്തമാക്കിയിരുന്നു. ആദിയില്‍ എല്ലാവര്‍ക്കും സര്‍പ്രൈസ് നല്‍കിയായിരുന്നു മോഹന്‍ലാല്‍ അതിഥി വേഷത്തിലെത്തിയിരുന്നത്. ആദിയുടെ വിജയം പ്രണവിന്റെ അടുത്ത ചിത്രം കാണാനുളള ആകാംക്ഷ എല്ലാവരിലും ഉണ്ടാക്കിയിരുന്നു. ആദിക്ക് ശേഷമുളള പ്രണവിന്റെ ചിത്രത്തിനായി ആവേശത്തോടെയാണ് സിനിമാ പ്രേമികള്‍ കാത്തിരിക്കുന്നത്.

മരക്കാര്‍ അറബിക്കടലിന്റെ സിംഹം
മരക്കാറില്‍ അച്ഛനൊപ്പം പ്രണവും ഉണ്ടെന്ന പ്രഖ്യാപനം ആരാധകരില്‍ ഒന്നടങ്കം ആഹ്ളാദമുണ്ടാക്കിയിരുന്നു. ബിഗ് ബഡ്ജറ്റില്‍ ഒരുക്കുന്ന ചിത്രത്തില്‍ കുഞ്ഞാലി മരക്കാറുടെ ചെറുപ്പക്കാലമായിരിക്കും പ്രണവ് അവതരിപ്പിക്കുക. പ്രിയദര്‍ശന്‍ തന്നെയായിരുന്നു സമൂഹമാധ്യമങ്ങളിലൂടെ ഈ വിവരം സിനിമാ പ്രേമികള്‍ക്കായി പങ്കുവെച്ചിരുന്നത്. നേരത്തെ ആദിയില്‍ ഇരുവരുമൊന്നിച്ചുളള സീനിന് നിറഞ്ഞ കൈയ്യടികളായിരുന്നു തിയ്യേറ്ററുകളില്‍ നിന്നും ലഭിച്ചിരുന്നത്. അച്ഛനും മകനും വീണ്ടുമൊന്നിക്കുന്ന ചിത്രം വലിയ വിജയമാവുമെന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്.

വലിയ താരനിര
ബിഗ് ബഡ്ജറ്റിലൊരുക്കുന്ന മരക്കാറില്‍ വമ്പന്‍ താരനിരയാണ് അണിനിരക്കുന്നത്. തമിഴ്, തെലുങ്ക് ഹിന്ദി ഭാഷകളിലെ താരങ്ങളും ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം എത്തുന്നുണ്ടെന്നാണ് അറിയുന്നത്. പ്രഭു,നാഗാര്‍ജുന,സുനില്‍ ഷെട്ടി തുടങ്ങിയവരാണ് മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിന്റെ ഭാഗമായി എത്തുക. ചിത്രത്തില്‍ കുഞ്ഞാലി മരക്കാര്‍ നാലാമനായി മോഹന്‍ലാല്‍ എത്തുമ്പോള്‍ കുഞ്ഞാലി മരക്കാര്‍ ഒന്നാമനായി നടന്‍ മധുവാണ് എത്തുന്നത്. വലിയ താരനിരയ്‌ക്കൊപ്പം ഇന്ത്യയിലെ മികച്ച ടെക്‌നീഷ്യന്‍മാരും ചിത്രത്തിന്റെ അണിയറയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് അറിയുന്നത്.

അരുണ്‍ ഗോപി ചിത്രത്തില്‍ പ്രണവ്
ആദിക്കു ശേഷം പ്രണവ് നായകനാവുന്നത് അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ്. ദിലീപ് ചിത്രം രാമലീലയിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതനായ സംവിധായകനാണ് അരുണ്‍ ഗോപി. പുലിമുരുകന്‍, രാമലീല എന്നീ സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ക്കു ശേഷം ടോമിച്ചന്‍ മുളകുപാടമാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. വ്യത്യസ്ഥമാര്‍ന്നൊരു ചിത്രമായിരിക്കും അരുണ്‍ ഗോപി- പ്രണവ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങുക എന്നാണ് അറിയുന്നത്.

പ്രണവിനെക്കുറിച്ച് മോഹന്‍ലാല്‍
അടുത്തിടെ ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പ്രണവിനെക്കുറിച്ച് മോഹന്‍ലാല്‍ മനസ് തുറന്നിരുന്നു. സിനിമകള്‍ തിരഞ്ഞെടുക്കുന്നതിലുളള പ്രണവിന്റെ തീരുമാനങ്ങളില്‍ കൈകടത്താറില്ലെന്നാണ് അഭിമുഖത്തില്‍ മോഹന്‍ലാല്‍ പറഞ്ഞത്. ഇഷ്ടകഥാപാത്രങ്ങള്‍ തിരഞ്ഞെടുക്കാനുളള സ്വതന്ത്ര്യം അവനുണ്ടെന്നും മോഹന്‍ലാല്‍ പറയുന്നു."അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന സിനിമയിലാണ് അടുത്തതായി അവന്‍ അഭിനയിക്കുന്നത്. എന്തിനാണ് ഈ ചിത്രം കമ്മിറ്റ് ചെയ്തതെന്നോ എങ്ങനെയുളള ചിത്രമായിരിക്കും അതെന്നോ ഒന്നും ഞാന്‍ ചോദിച്ചിട്ടില്ല. എല്ലാം ശരിയായി ഷൂട്ടിംഗ് ആരംഭിക്കുമ്പോള്‍ മാത്രമായിരിക്കും അവന്‍ എന്നോട് കാര്യങ്ങള്‍ പറയുക. അപ്പോള്‍ ഞാന്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കും,മോഹന്‍ലാല്‍ പറഞ്ഞു.


Click it and Unblock the Notifications