»   » ഒരു ദിവസത്തേയ്ക്ക് പ്രധാനമന്ത്രി ആയാൽ എന്തു ചെയ്യും! ലാലേട്ടൻ എന്ത് ചെയ്യുമെന്ന് അറിയാമോ?

ഒരു ദിവസത്തേയ്ക്ക് പ്രധാനമന്ത്രി ആയാൽ എന്തു ചെയ്യും! ലാലേട്ടൻ എന്ത് ചെയ്യുമെന്ന് അറിയാമോ?

Written By:
Subscribe to Filmibeat Malayalam

ഒരു ദിവസമെങ്കിൽ ഒരു ദിവസം പ്രധാനമന്ത്രി ആകാൻ ആഗ്രഹിക്കാത്തവരായി ആരുമില്ല. ഒരു ദിവസം പ്രധാനമന്ത്രിയാകാൻ അവസരം ലഭിച്ചാൽ എന്തെല്ലാം ചെയ്യും എന്തു ചോദിച്ചാൽ നമ്മൾ ഒരു ആയിരം കാര്യങ്ങൾ പറയും. എന്നാൽ ഇതേ ചോദ്യം നമ്മുടെ സ്വന്തം സൂപ്പർസ്റ്റാർ മോഹൻ ലാലിനോടും ചോദിച്ചു. എന്നാൽ ലഭിച്ച മറുപടി ഏറെ രസകരമായിരുന്നു.

mohanlal

അഡാറ് ലവിലെ നായകന് നായികയുമായി അഡാറ് പ്രണയം! പ്രണയത്തെ കുറിച്ച് റോഷൻ തന്നെ തുറന്നു പറയുന്നു...


മംഗളം ഓൺലൈനു നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഈ രസകരമായ മറുപടി പറഞ്ഞത്. അദ്ദേഹത്തിന്റെ ശൈലിയിൽ ചിരിച്ചു കൊണ്ടാണ് അദ്ദേഹം  ഇങ്ങനെ മറുപടി പറഞ്ഞു.


ആലിയയും രൺബീറും പ്രണയത്തിൽ! മനീഷ് മൽഹോത്രയോട് ഒഎംകെവി പറഞ്ഞ് സംവിധായകൻ ആര്യൻ


ഞാൻ എന്തു ചെയ്യാൻ

വർഷങ്ങൾ പ്രധാനമന്ത്രിയായവർക്കു ഒന്നും ചെയ്യാൻ കഴിഞ്ഞിട്ടില്ല പിന്നെ 24 മണിക്കൂർ കൊണ്ട് ഞാൻ. നർമത്തിൽ കലർത്തി ലാലേട്ടൻ ഇങ്ങനെ പറഞ്ഞു. അതിനുള്ള ഭാഗ്യം തനിയ്ക്ക് ലഭിക്കാതിരിക്കട്ടെ എന്നൊരു പ്രാർഥന മാത്രമേ തനിയ്ക്കുള്ളുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു


സുഖമായി ഉറങ്ങും

24 മണിക്കൂർ കൊണ്ട് നമുക്ക് ഒന്നും ചെയ്യാൻ കഴിയില്ല. അതിനാൽ തന്നെ ഞാൻ സുഖമായി ഉറങ്ങുമെന്നു ലാലേട്ടൻ പറഞ്ഞു. ഇത് വളരെ കംഫർട്ടബിളായ സംഗതികളാവുമല്ലോ എന്നും താരം ചിരിച്ചു കൊണ്ട് പറഞ്ഞു.


കടപ്പാട് തോന്നിയത് ആ ആളോട്

സിനിമ ജീവിതം ആരംഭിച്ചിട്ട് നാൽപത് വർഷമായി. കരിയറിൽ ഏറ്റവും വലിയ കടപ്പാട് തോന്നിയ ആളാരാണ് എന്ന ചോദ്യത്തിന് ലാലിന്റെ മറുപടി വളരെ വ്യത്യസ്തമായിരുന്നു. സാധാനരണ ഗതിയിൽ സിനിമയിൽ ആദ്യമായി അവസരം തരുന്നവരെയായിരിക്കും പറയുക എന്നാൽ അതുമാതമല്ലെന്നും ആദ്യ സിനിമയ്ക്ക് ശേഷം തനിയ്ക്ക് തുടർച്ചയായി വേഷങ്ങൾ തന്നവരോ? ഇതായിരുന്നു ലാലിന്റെ മറുപടി.


എല്ലാവരോടും കടപ്പാട്

തന്റെ ജീവിതത്തിൽ അറിഞ്ഞോ അറിയാതെയോ സ്പർശിക്കുകയോ സ്വാധീനിക്കുക, കൂടാതെ സന്തോഷകരമാക്കി മാറ്റി എല്ലാവരോടും തനിയ്ക്ക് സ്നേഹവും കടപ്പാടുമുണ്ടെന്നും മോഹൻലാൽ പറ‍ഞ്ഞു. തന്നെ എതിർത്തവരോട് സങ്കടമോ ദേഷ്യമോ ഇല്ലെന്നും ലാൽ കൂട്ടിച്ചേർത്തു.


English summary
mohanlal says about prime minister

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam