For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സംവിധായകനായാല്‍ ചിലപ്പോള്‍ ക്ഷുഭിതനാകേണ്ടി വരും! പൃഥ്വിരാജിനെക്കുറിച്ച് തുറന്നുപറഞ്ഞ് മോഹന്‍ലാല്‍!

  |

  ലാലേട്ടന്റെ ആരാധകര്‍ ഒന്നടങ്കം ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് ലൂസിഫര്‍. ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചതും ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങിയതുമെല്ലാം എല്ലാവരിലും സന്തോഷം ഇരട്ടിച്ചിരുന്നു. പ്രഖ്യാപന വേളമുതല്‍ മികച്ച സ്വീകാര്യതയായിരുന്നു ചിത്രത്തിന് എല്ലായിടത്തുനിന്നും ലഭിച്ചിരുന്നത്. ചിത്രത്തില്‍ സ്റ്റീഫന്‍ നെടുമ്പളളിയായുളള മോഹന്‍ലാലിന്റെ വരവിനായുളള കാത്തിരിപ്പിലാണ് എല്ലാവരുമുളളത്.

  മോഹന്‍ലാലുമൊത്ത് സിനിമ ചെയ്യാന്‍ തീരുമാനിച്ചിരുന്നു! പക്ഷേ..! നടന്ന സംഭവത്തെക്കുറിച്ച് വിനയന്‍! കാണൂ

  ആദ്യ സംവിധാന സംരഭം തന്നെ ഒരു വമ്പന്‍ സിനിമയായിട്ടാണ് പൃഥ്വിരാജ് അണിയിച്ചൊരുക്കുന്നത്. ലൂസിഫറിന്റെ ആദ്യ ഷെഡ്യൂള്‍ നേരത്തെ തിരുവനന്തപുരത്ത് പൂര്‍ത്തിയായിരുന്നു. ഇപ്പോള്‍ രണ്ടാമത്തെ ഷെഡ്യൂളാണ് ചിത്രത്തിന്റെതായി നടന്നുകൊണ്ടിരിക്കുന്നത്. അടുത്തിടെ നടന്നൊരു അഭിമുഖത്തില്‍ ലൂസിഫറിന്റെ വിശേഷങ്ങള്‍ പങ്കുവെച്ച് മോഹന്‍ലാല്‍ എത്തിയിരുന്നു. അഭിമുഖത്തില്‍ പൃഥ്വിരാജിനെക്കുറിച്ചം ലാലേട്ടന്‍ മനസുതുറന്നിരുന്നു.

  മോഹന്‍ലാല്‍ പറഞ്ഞത്

  മോഹന്‍ലാല്‍ പറഞ്ഞത്

  പൃഥ്വിരാജിന്റെ ചിത്രമായതു തന്നെയാണ് ലൂസിഫറിന്റെ എറ്റവും വലിയ പ്രത്യേകതയെന്ന് മോഹന്‍ലാല്‍ പറയുന്നു. ഇത്രയും തിരക്കുളള ഒരാള്‍ ഇങ്ങനെയൊരു സിനിമ ചെയ്യുന്നു എന്നതാണ് വെല്ലുവിളി. കൊച്ചിലെ മുതലേ എനിക്കറിയാം രാജുവിനെ. സിനിമയെ വളരെ സീരിയസായി കാണുന്ന ഒരാളാണ് അദ്ദേഹം. പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടുന്ന എല്ലാ ചേരുവകളും ഉളള ഒരു സിനിമയാണ് ലൂസിഫര്‍.നിങ്ങള്‍ കണ്ട ഒരുപാട് കാര്യങ്ങള്‍ സിനിമയിലുണ്ടാകും.ലാലേട്ടന്‍ പറയുന്നു.

  വലിയൊരു ചിത്രം

  വലിയൊരു ചിത്രം

  വലിയൊരു സിനിമയാണ് ലൂസിഫറെന്നും ലാലേട്ടന്‍ പറയുന്നു. മലയാള സിനിമയില്‍ സാധാരണ ഇല്ലാത്തതുപോലെ വലിയ സ്റ്റാര്‍ കാസ്റ്റും ഒകെ ഉളള ചിത്രമാണ്. ഒരു വലിയ സന്ദേശം ചിത്രം പറയുന്നുണ്ട്. അങ്ങനെ പറഞ്ഞുപോയാല്‍ ചിലപ്പോള്‍ കഥ മുഴുവന്‍ പറഞ്ഞുപോകും. വ്യത്യസ്തമായ രീതിയിലാണ് ലൂസിഫറിന്റെ ഷൂട്ടിംഗ്.

  സെറ്റിലെ പൃഥ്വിയുടെ പെരുമാറ്റം

  സെറ്റിലെ പൃഥ്വിയുടെ പെരുമാറ്റം

  ലൂസിഫര്‍ സെറ്റിലെ പൃഥ്വിയുടെ പെരുമാറ്റത്തെക്കുറിച്ചും ഇടപെടലുകളെക്കുറിച്ചും മോഹന്‍ലാല്‍ സംസാരിച്ചിരുന്നു. സെറ്റില്‍ പൃഥ്വി തന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ടെന്നും ഒരു സംവിധായകന്‍ എന്ന് പറയുന്നത് സിനിമയുടെ മേധാവിയാണെന്നും മോഹന്‍ലാല്‍ പറയുന്നു. കമാന്‍ഡിംഗ് പവര്‍ വേണ്ടി വരും, അതിലേക്ക് ഒകെ പൃഥ്വിരാജ് പെട്ടെന്ന് ഇഴുകിച്ചേര്‍ന്നു. എനിക്ക് ചെറുപ്പം മുതലേ രാജുവിനെ അറിയാം. പോസിറ്റീവായും സീരിയസായും സിനിമയെ സമീപിക്കുന്ന ആളാണ്.

  സംവിധായകന്‍ ആയാല്‍

  സംവിധായകന്‍ ആയാല്‍

  സംവിധായകനായാല്‍ ചിലപ്പോള്‍ ക്ഷുഭിതനാകേണ്ടി വരും. അത് ക്ഷുഭിതനാകാന്‍ വേണ്ടി അങ്ങനെ ചെയ്യുന്നതല്ല. മറിച്ച് എന്തെങ്കിലും കാര്യങ്ങളുണ്ടാകുമ്പോഴാണ്. അങ്ങനെ കുറച്ചൊക്ക ക്ഷുഭിതനുമാണ് പൃഥ്വിരാജ്. അച്ഛന്റെ സ്വഭാവം പോലെ, മോഹന്‍ലാല്‍ പറയുന്നു.

  ഇരുട്ടിന്റെ രാജകുമാരന്‍ മാത്രമല്ല ലൂസിഫര്‍

  ഇരുട്ടിന്റെ രാജകുമാരന്‍ മാത്രമല്ല ലൂസിഫര്‍

  ഇരുട്ടിന്റെ രാജകുമാരന്‍ മാത്രമല്ല ലൂസിഫറെന്ന് മോഹന്‍ലാല്‍ പറയുന്നു. വളരെ പോസിറ്റീവ് ആയിട്ടുളള ഒരാള് കൂടിയാണ്. ലൂസിഫര്‍ ദൈവത്തിനു പ്രിയപ്പെട്ടവനായിരുന്നു. അദ്ദേഹത്തെ എങ്ങനെ നിങ്ങള്‍ കാണുന്നു എന്നതിനെ ആശ്രയിച്ചാണ് ഈ സിനിമയും. സ്‌നേഹത്തോടെ കണ്ടാല്‍ സ്‌നേഹമുണ്ടാകും. അല്ലാതെയാണെങ്കില്‍ മോശക്കാരനും. അഭിമുഖത്തില്‍ ലാലേട്ടന്‍ പറഞ്ഞു.

  താരനിര

  താരനിര

  മഞ്ജു വാര്യരാണ് ലൂസിഫറില്‍ ലാലേട്ടന്റ നായികാ വേഷത്തില്‍ എത്തുന്നത്. വിവേക് ഒബ്‌റോയി വില്ലന്‍ വേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ ടൊവിനോ തോമസ്,ഇന്ദ്രജിത്ത് സുകുമാരന്‍,നന്ദു,കലാഭവന്‍ ഷാജോണ്‍ തുടങ്ങിയവരും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ലൂസിഫറിന്റെ നിര്‍മ്മാണം. ചിത്രം അടുത്ത വര്‍ഷം മാര്‍ച്ചിലായിരിക്കും തിയ്യേറ്ററുകളില്‍ എത്തുകാ യെന്ന് ആന്റണി പെരുമ്പാവൂര് നേരത്തെ അറിയിച്ചിരുന്നു.

  രണ്ടാമൂഴം സംബന്ധിച്ച വലിയ പ്രഖ്യാപനം ഉടനെന്ന് ശ്രീകുമാര്‍ മേനോന്‍! പ്രീ പ്രൊഡക്ഷന്‍ പുരോഗമിക്കുന്നു

  അബ്രഹാമിന്റെ സന്തതികള്‍ക്ക് ശേഷം പൊളിച്ചടുക്കാന്‍ മമ്മൂക്ക! ഉണ്ടയുടെ പുതിയ വിശേഷങ്ങള്‍ ഇങ്ങനെ!

  English summary
  mohanlal says about prithviraj
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X