»   » മോഹന്‍ലാല്‍ അന്യഭാഷ ചിത്രങ്ങളില്‍ അധികം അഭിനയിക്കാത്തതിന്റെ കാരണം എന്തുകൊണ്ടാണെന്ന് അറിയാമോ?

മോഹന്‍ലാല്‍ അന്യഭാഷ ചിത്രങ്ങളില്‍ അധികം അഭിനയിക്കാത്തതിന്റെ കാരണം എന്തുകൊണ്ടാണെന്ന് അറിയാമോ?

Posted By:
Subscribe to Filmibeat Malayalam

ലാലേട്ടന്‍ സിനിമയില്‍ അഭിനയിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങള്‍ ഒരുപാടായി. അതിനിടയില് ഒരുപാട് സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും അന്യഭാഷ ചിത്രങ്ങള്‍ അധികം ചെയ്തിട്ടില്ല. അതിന് പിന്നിലെ കാരണം വ്യക്തമാക്കിയിരിക്കുകയാണ് താരം.

രാം ഗോപാല്‍ വര്‍മ്മ സംവിധാനം ചെയ്ത് 2002 ല്‍ പുറത്തിറങ്ങിയ 'കമ്പനി' എന്ന സിനിമ 15 വര്‍ഷം പൂര്‍ത്തിയാക്കിയതിനെ തുടര്‍ന്ന് ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് താരം ബോളിവുഡിലും മറ്റ് അന്യഭാഷ ചിത്രങ്ങളില്‍ അഭിനയിക്കാത്തതിന്റെ കാരണം പറഞ്ഞത്.

അവസരം കിട്ടാത്തതൊന്നുമല്ല

ബോളിവുഡില്‍ രാം ഗോപാല്‍ വര്‍മ്മയുടെ ഒപ്പം രണ്ടു സിനിമയും പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ഒരു സിനിമയിലും മാത്രമെ ലാലേട്ടന്‍ അഭിനയിച്ചിട്ടുള്ളു. എന്നാല്‍ കൂടുതല്‍ സിനിമയില്‍ അഭിനയിക്കാത്തത് മാറി നിന്നത് കൊണ്ടോ, നല്ല കഥ കിട്ടാഞ്ഞിട്ടോ അല്ലെന്നാണ് സൂപ്പര്‍ സ്റ്റാര്‍ പറയുന്നത്. സിനിമക്ക് നല്‍കാന്‍ തീയ്യതി ഇല്ലാത്തതായിരുന്നു പ്രശ്‌നം.

ഇനിയും ബോളിവുഡില്‍ അഭിനയിക്കാന്‍ താല്‍പര്യമുണ്ട്

തനിക്ക് ഇനിയും ബോളിവുഡില്‍ അഭിനയിക്കാന്‍ താല്‍പര്യമുണ്ട്. മുമ്പ് രണ്ട് സിനിമകളും രാം ഗോപാല്‍ വര്‍മ്മക്കൊപ്പമായിരുന്നു ചെയ്തിരുന്നത്. വീണ്ടും രാം ഗോപാല്‍ വര്‍മ്മക്കൊപ്പം ഒരു സിനിമ ചെയ്യാന്‍ ആഗ്രഹമുണ്ടെന്നും താരം പറയുന്നു.

ആദ്യ ബോളിവുഡ് സിനിമ

രാം ഗോപാല്‍ വര്‍മ്മ സംവിധാനം ചെയ്ത് ലാല്‍ ഐപിഎസ് ഓഫീസറുടെ വേഷത്തിലെത്തിയ സിനിമ 'കമ്പനി' യാണ് മോഹന്‍ലാലിന്റെ ആദ്യത്തെ ബോളിവുഡ് സിനിമ. 2002 ല്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ അജയ് ദേവഗണ്‍, വിവേക് ഒബ്രോയ്, മനീഷ കൊയ്‌രാള എന്നിവര്‍ പ്രധാന വേഷങ്ങളില്‍ അഭിനയിച്ചിരുന്നു.

കമ്പനിയുടെ കഥ എന്നെ ആകര്‍ഷിച്ചിരുന്നു

തിരക്കഥ തെരഞ്ഞെടുക്കുന്നതില്‍ വളരെ പ്രാധാന്യം നല്‍കുന്നയാളാണ് മോഹന്‍ലാല്‍. അങ്ങനെ 'കമ്പനി'യുടെ തിരക്കഥ താരത്തെ വളരെ ആകര്‍ഷിച്ചിരുന്നു. അതാണ് അന്ന് ആ സിനിമ ചെയ്യാന്‍ തീരുമാനിച്ചതെന്നാണ് താരം പറയുന്നത്.

മുംബൈ അധോലോകത്തിന്റെ കഥ

'കമ്പനി' മുംബൈ അധോലോകത്തിന്റെ കഥയാണ് പറയുന്നത്. അധോലോക നായകനായ ദാവൂദ് ഇബ്രാഹിമിന്റെ ജീവിതത്തെ ആധാരമാക്കിയാണ് രാം ഗോപാല്‍ വര്‍മ്മ സിനിമ സംവിധാനം ചെയ്തത്.

അജയ് ദേവ്ഗണ്ണും വിവേക് ഒബ്രോയുമായുള്ള നിരവധി ഓര്‍മകള്‍

അജയ് ദേവ്ഗണ്ണും വിവേക് ഒബ്രോയ്ക്കുമൊപ്പം അഭിനയിച്ചതില്‍ ഇപ്പോഴും വളരെയധികം സന്തോഷമുണ്ടായിരുന്നെന്നും ലാല്‍ പറയുന്നു. അക്കാലത്തെ അവരുടെ അഭിനയപാടവവും ഡയലോഗുകളെല്ലാം എന്റെ അഭിനയത്തില്‍ നിന്നും വളരെയധികം ഉയരത്തില്‍ നില്‍ക്കുകയായിരുന്നെന്നും താരം ഓര്‍മിക്കുന്നു.

English summary
Mohan Lal recalls why he chose Company (2002) as his first Bollywood project and talks about why he didn’t do many Bollywood films.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X