»   » ഒരു കിടിലന്‍ സെല്‍ഫി!! ജനതാഗാരേജിന്റെ സെറ്റില്‍ മോഹന്‍ലാലിനെ കണ്ടോ,കൂടെ എന്‍ടിആറും സംവിധായകനും

ഒരു കിടിലന്‍ സെല്‍ഫി!! ജനതാഗാരേജിന്റെ സെറ്റില്‍ മോഹന്‍ലാലിനെ കണ്ടോ,കൂടെ എന്‍ടിആറും സംവിധായകനും

Posted By:
Subscribe to Filmibeat Malayalam

തെലുങ്ക് ചിത്രം ജനതാഗാരേജിന്റെ സെറ്റില്‍ നിന്നും മോഹന്‍ലാലിന്റെ ഒരു കിടിലന്‍ സെല്‍ഫി. എന്‍ടിആറും സംവിധായകന്‍ കൊരട്ടാല ശിവയുമൊത്തുള്ളതാണ് സെല്‍ഫി. ഇതാ മോഹന്‍ലാല്‍ തന്റെ ആരാധകര്‍ക്കായി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു കഴിഞ്ഞു.

ചിത്രത്തിന്റെ ഷൂട്ടിങ് ഹൈദരാബാദിലായി പുരോഗമിച്ചു വരികയാണ്. മോഹന്‍ലാലിനൊപ്പം മലയാളത്തില്‍ നിന്ന് ഉണ്ണി മുകുന്ദന്‍, സായ് കുമാര്‍, റഹ്മാന്‍, നിത്യാ മേനോന്‍ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. മോഹന്‍ലാലിന്റെ മകനായി എത്തുന്ന ഉണ്ണി മുകുന്ദന്‍ ചിത്രത്തില്‍ വില്ലന്‍ വേഷമാണ് അവതരിപ്പിക്കുന്നത്.

mohanlal-selfie

ചന്ദ്രശേഖര്‍ യെലറ്റി സംവിധാനം ചെയ്യുന്ന മറ്റൊരു തെലുങ്ക് ചിത്രത്തിലും മോഹന്‍ലാല്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായി. പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ നടന്ന് വരികയാണ്.

ഇപ്പോള്‍ പുലിമുരുകനാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രം. വൈശാഖിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രം മലയാളത്തിലെ ബിഗ് ബജറ്റ് ചിത്രം കൂടിയാണ്. വിഷുവിനാണ് ചിത്രം റിലീസ് ചെയ്യുന്നത്.

Location selfie with Jr. NTR and Director Koratala Siva at the sets of Janatha Garage

Posted by Mohanlal on Tuesday, March 29, 2016
English summary
Mohanlal selfie with Jr. NTR and Director Koratala Siva at the sets of Janatha Garage.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam