ലാലിന്റെ ബിസ്‌ക്കറ്റുമായി ചാക്കോച്ചന്‍ വരുന്നു

By Nirmal Balakrishnan

ദാക്ഷായണി ബിസ്‌കറ്റ്. മലയാളികള്‍ മറക്കാത്തൊരു ബിസ്‌കറ്റ് കമ്പനിയുടെ പേരാണത്. മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത മിഥുനം എന്ന ചിത്രത്തില്‍ ലാല്‍ അവതരിപ്പിച്ച സേതുമാധവന്‍ തുടങ്ങുന്ന കമ്പനിയാണ് ദാക്ഷായണി ബിസ്‌കറ്റ് കമ്പനി. ആ ബിസ്‌കറ്റ് കമ്പനി മലയാള സിനിമയില്‍വീണ്ടുമെത്തുന്നു. എം. പത്മകുമാര്‍ സംവിധാനം ചെയ്യുന്ന പോളി ടെക്‌നിക് എന്ന ചിത്രത്തിലൂടെയാണ് ദാക്ഷായണി ബിസ്‌കറ്റ് വീണ്ടുമെത്തുന്നത്.

നായകനായ കുഞ്ചാക്കോ ബോബന്‍ അവതരിപ്പിക്കുന്ന പോളിയാണ് ദാക്ഷായണി ബിസ്‌കറ്റ് കമ്പനി വാങ്ങുന്നത്. സേതുമാധവന്‍ തുടങ്ങിയ കമ്പനി ഇപ്പോള്‍ അടച്ചിട്ടിരിക്കുകയാണ്. സ്വന്തമായൊരു ബിസിനസ് തുടങ്ങാന്‍ പോളി തീരുമാനിച്ചപ്പോള്‍ ആദ്യം മനസ്സിലേക്കു വന്നത് അടച്ചുപൂട്ടിയ ദാക്ഷായണി ബിസ്‌കറ്റ് ആയിരുന്നു. എന്നാല്‍ ദാക്ഷായണി ബിസ്‌കറ്റ് തുടങ്ങിയിട്ടു കാര്യമില്ലെന്നു മനസ്സിലായ പോളി ആ കമ്പനിയുടെ സ്ഥാനത്ത് അഗ്രോ ബിസിനസ് തുടങ്ങുകയാണ്.

Polytechnic

ജവാന്‍ അഗ്രോ പൊഡക്ട് കമ്പനിയാണ് പോളി തുടങ്ങുന്നത്. പട്ടാളക്കാരനായിരുന്ന അച്ഛന്‍ മരിച്ചപ്പോള്‍ ലഭിച്ച 30 ലക്ഷം രൂപയുമായാണ് പോളി ബിസിനസ് രംഗത്തേക്കു വരുന്നത്. എന്നാല്‍ അടഞ്ഞു കിടന്നിരുന്ന ദാക്ഷായണി ബിസ്‌കറ്റ് കമ്പനി വാങ്ങിതോടെ പോളിയുടെ തലവേദനയും തുടങ്ങി. കമ്പനി തുറക്കാന്‍ രാഷ്ട്രീയക്കാരും മറ്റും പ്രശ്‌നങ്ങളുമായി വന്നു. ഫലത്തില്‍ മിഥുനത്തിലെ സേതുമാധവന്‍ അനുഭവിച്ച പ്രശ്‌നങ്ങളിലേക്കു തന്നെയാണ് പോളിയും എത്തുന്നത്.

മലയാളികള്‍ ഒരിക്കലും മറക്കാത്ത ദാക്ഷായണി ബിസ്‌കറ്റിന്റെ പുതിയ സാധ്യതയാണ് പത്മകുമാറും തിരക്കഥാകൃത്ത് നിഷാദ് കോയയും കണ്ടെത്തുന്നത്. കേരളത്തില്‍ ബിസിനസ് തുടങ്ങുന്നവര്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ ഇപ്പോഴും മാറിയില്ലെന്ന് തെളിയിക്കുക കൂടിയാണ് ഇങ്ങനെയൊരു സന്ദര്‍ഭം കൊണ്ടുവരുന്നതിലൂടെ പത്മകുമാര്‍ ശ്രമിക്കുന്നത്.

ഭാവനയാണ് ചിത്രത്തിലെ നായിക. സുരാജ് വെഞ്ഞാറമൂട്, അജു വര്‍ഗീസ്, അംബികഎന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X