ആ മണ്ണ് മോഹന്‍ലാല്‍ ഒരു വിദേശ മലയാളിയ്ക്ക് വിറ്റു!
മോഹന്‍ലാലിന്റെ വൈകാരിക ബന്ധങ്ങളെ കുറിച്ച് ആരാധകര്‍ക്ക് നല്ലപോലെ അറിയാവുന്നതാണ്. അങ്ങനെ ഒരു വൈകാരിക ബന്ധത്തിന്റെ പുറത്താണ് തലസ്ഥാന നഗരത്തില്‍ വെള്ളായണി വണ്ടിത്തടം ഭാഗത്ത് നടന്‍ കുറച്ച് സ്ഥലം വാങ്ങിയത്. ആ വസ്തു മോഹന്‍ലാല്‍ ഒരു വിദേശ മലയാളിയ്ക്ക് വിറ്റെന്ന് റിപ്പോര്‍ട്ടുകള്‍.
മോഹന്‍ലാലിന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നും താരത്തിന് ദേശീയ പുരസ്‌കാര നേട്ടവും സമ്മാനിച്ച കിരീടം എന്ന ചിത്രത്തിന്റെ ലൊക്കേഷനുകളിലൊന്നാണ് ഈ സ്ഥലം. സിനിമ ഹിറ്റായതിനെ തുടര്‍ന്ന് വൈകാരികതയുടെ ഭാഗമായിട്ടാണ് മോഹന്‍ലാല്‍ ഈ സ്ഥലം വാങ്ങിയതെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.

വന്‍ തുക വിലമതിയ്ക്കുന്ന സ്ഥലം കഴിഞ്ഞ വ്യാഴാഴ്ച നടന്‍ വിറ്റതായാണ് വിവരം. 1.34 ഏക്കര്‍ ഭൂമി ചിറയന്‍കീഴിലുള്ള ഒരു വിദേശ മലയാളിക്ക് വില്‍പന നടത്തിയത്രെ. വ്യാഴാഴ്ച മോഹന്‍ലാല്‍ നേരിട്ടെത്തി രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കി മടങ്ങി.
വസ്തു എന്തിനാണ് വില്‍പന നടത്തിയതെന്ന കാര്യം വ്യക്തമല്ല. നടന്‍ പ്രതികരിച്ചിട്ടുമില്ല. അടുത്തിടെയാണ് തിരുവനന്തപുരം കിന്‍ഫ്രപാര്‍ക്കിലുള്ള വിസ്മയാമാക്‌സ് സ്റ്റുഡിയോ മോഹന്‍ലാല്‍ ഐറിസ് ഗ്രൂപ്പിന് വിറ്റത്. കഴിഞ്ഞ വര്‍ഷം നഗരമദ്ധ്യത്തിലെ വസ്തുകളിലൊന്നും ലാല്‍ വിറ്റിരുന്നു.


Click it and Unblock the Notifications











