»   » ഹിന്ദി ദൃശ്യം ടീമിനോട് മോഹന്‍ലാല്‍ പറയുന്നു

ഹിന്ദി ദൃശ്യം ടീമിനോട് മോഹന്‍ലാല്‍ പറയുന്നു

Posted By: AkhilaKS
Subscribe to Filmibeat Malayalam

എന്റെ ഹൃദയത്തോട് ചേര്‍ന്ന് നില്‍ക്കുന്ന മനോഹരമായ തിരക്കഥയാണ് ദൃശ്യത്തിന്റേത്. മോഹന്‍ലാല്‍ പറയുന്നു. അജയ് ദേവഗണ്‍ നായകനായി എത്തുന്ന റിലീസിന് തയ്യാറായിരിക്കുന്ന ദൃശ്യം വന്‍ വിജയമാകുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. അതോടൊപ്പം ചിത്രം വന്‍ വിജയമാകട്ടേയെന്ന് അജയ് ദേവഗണിനും ടീമിനും മോഹന്‍ ലാല്‍ ആശംസ നേര്‍ന്നിട്ടുണ്ട്.

ജീത്തു ജോസഫ് സംവിധാനം ചെയ്ത് മോഹന്‍ലാല്‍ നായകനായി എത്തിയ ദൃശ്യം മലയാളത്തില്‍ സൂപ്പര്‍ഹിറ്റായിരുന്നു. പിന്നീട് കമല്‍ ഹാസന്‍ നായകനായി തമിഴില്‍ എത്തിയപ്പോഴും ചിത്രം വന്‍ഹിറ്റായിരുന്നു. വി രവിചന്ദ്രന്‍ നായകനായി കന്നടയില്‍ എത്തിയ ദൃശ്യം തമിഴിലെന്നപോലെ തന്നെ ഹിറ്റായിരുന്നു.

mohanlal

ദൃശ്യം മികച്ച പ്രതികരണം നേരിടുമെന്ന് ഉറപ്പുണ്ടെങ്കിലും, വിപണിയില്‍ വലിയ ചലനങ്ങളുണ്ടാക്കുമോയെന്ന കാര്യത്തില്‍ സംശയമാണെന്നാണ് അജയ് ദേവഗണ്‍ പറയുന്നത്. ദൃശ്യം മികച്ച സിനിമയാകുമെന്ന് തനിക്ക് ഉറപ്പുണ്ട്. പക്ഷേ ബോക്‌സ് ഓഫീസിലും ചലനമുണ്ടാകണം. ചെറിയ ബജറ്റിലാണ് ചിത്രം ഒരുക്കുന്നതെന്നും അജയ് ദേവഗണ്‍ പറയുന്നു.

നിഷികാന്ത് കമത് ആണ് ഹിന്ദി ദൃശ്യം സംവിധാനം ചെയ്യുന്നത്. അജയ് ദേവഗണിന് പുറമേ ശ്രിയാ ശരണ്‍, താബു,രജത് കപൂര്‍,ഇഷിതാ ദത്ത എന്നിരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

English summary
Drishyam is an upcoming 2015 Indian thriller drama film directed by Nishikant Kamat.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam