Just In
- 9 hrs ago
ഇതുകൊണ്ടാണ് നിര്‍മ്മാണ- വിതരണ മേഖലയില്‍ നിന്ന് പിന്‍വാങ്ങിയത്, തുറന്ന് പറഞ്ഞ് ലാൽ
- 9 hrs ago
മോഹന്‍ലാലിന്റെ അഭിനയത്തില്‍ ഞാന്‍ കാണുന്ന പ്രത്യേകത അതാണ്, വെളിപ്പെടുത്തി ശ്രീകുമാരന്‍ തമ്പി
- 10 hrs ago
ആനകള്‍ അമ്പരന്നു നില്‍ക്കുകയാണ്, നൃത്തം ചെയ്ത അനുഭവം പങ്കുവെച്ച് നടി
- 10 hrs ago
അന്ന് ഒന്നര ലക്ഷം രൂപ നല്കി, എല്ലാ കാര്യങ്ങള്‍ക്കും ഒപ്പം നിന്നു, സഹായിച്ച നടനെക്കുറിച്ച് കെപിഎസി ലളിത
Don't Miss!
- Lifestyle
ആരോഗ്യം മോശം, മാനസികാസ്വാസ്ഥ്യം ഫലം; ഇന്നത്തെ രാശിഫലം
- News
പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങാനിരുന്ന പ്രവാസി ഹൃദയാഘാതം മൂലം മരിച്ചു
- Sports
ISL 2020-21: രണ്ടാം പകുതിയില്‍ രണ്ടു ഗോളുകള്‍; ഗോവ - എടികെ മത്സരം സമനിലയില്‍
- Finance
കൊവിഡിനിടയിലും ആശ്വാസമായി എക്സൈസ് നികുതി, 48 ശതമാനത്തിന്റെ വന്‍ കുതിപ്പ്!!
- Automobiles
2021 RSV4, RSV4 ഫാക്ടറി മോഡലുകളെ വെളിപ്പെടുത്തി അപ്രീലിയ
- Travel
ഉള്ളിലെ സാഹസികതയെ കെട്ടഴിച്ചുവിടാം...ഈ സ്ഥലങ്ങള്‍ കാത്തിരിക്കുന്നു
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
മോഹന്‍ലാലിന് 3 ബോളിവുഡ് ചിത്രങ്ങള്‍
2014ല്‍ മലയാളത്തില്‍ മോഹന്‍ലാലിന് ഒട്ടേറെ ചിത്രങ്ങളുണ്ട്. 2013ല്‍ ചിത്രങ്ങളുടെ എണ്ണം കുറവായിരുന്നുവെങ്കില്‍ അതിന്റെ ഇരട്ടി പടങ്ങളാണ് ഈ വര്‍ഷം ഒരുങ്ങുന്നത്. പലതും വ്യത്യസ്തമായ കഥാപാത്രങ്ങളും കഥയുമുള്ളവയാണ്. മലയാളത്തിനൊപ്പം ഹിന്ദിയിലും മോഹന്‍ലാല്‍ കൂടുതല്‍ ചിത്രങ്ങള്‍ ചെയ്യാന്‍ പോവുകയാണെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. മുമ്പ് കമ്പനി, ആഗ്, തേസ് തുടങ്ങിയ ഹിന്ദിച്ചിത്രങ്ങള്‍ ചെയ്തിട്ടുള്ള ലാല്‍ ഇപ്പോള്‍ മൂന്ന് ഹിന്ദി ചിത്രങ്ങള്‍ക്കുവേണ്ടി ഡേറ്റ് നല്‍കിക്കഴിഞ്ഞുവെന്നാണ് സൂചന.
മൂന്ന് ചിത്രങ്ങളില്‍ മോഹന്‍ലാല്‍ തന്നെയാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇതില്‍ ഒന്ന് ക്ലബ്ബ് 60 സംവിധാനം ചെയ്ത സഞ്ജയ് ത്രിപാഠി ഒരുക്കുന്ന ആക്ഷന്‍ത്രില്ലറാണ്. ഇതില്‍ റോ ഉദ്യോഗസ്ഥനായ ജീവനാഥന്‍ എന്ന കഥാപാത്രമായിട്ടാണ് മോഹന്‍ലാല്‍ എത്തുന്നത്. മോഹന്‍ലാലിന് ഏറെ പ്രതീക്ഷകള്‍ നല്കുന്ന ഒരു ചിത്രമാണത്രേ ഇത്.
മറ്റ് രണ്ട് ചിത്രങ്ങളുടെ ജോലികള്‍ അണിയറയില്‍ സജീവമായി പുരോഗമിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതില്‍ ഒന്ന് വന്‍ ഹിറ്റുകള്‍ ഒരുക്കിയിട്ടുള്ള രാജ്കുമാര് സന്തോഷി സംവിധാനം ചെയ്യുന്ന ചിത്രമാണ്. കഥ കേട്ട് മോഹന്‍ലാല്‍ ചിത്രത്തില്‍ അഭിനയിക്കാമെന്ന് സമ്മതിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
മറ്റൊന്ന് പ്രിയദര്ശന് സംവിധാനം ചെയ്യുന്ന എയ്ഡ്സ് രോഗത്തിനെതിരെയുള്ള സന്ദേശം ഉള്‍ക്കൊള്ളുന്നൊരു ചിത്രമാണെന്നാണ് അറിയുന്നത്. ഇതില്‍ മോഹന്‍ലാലിനൊപ്പം അമീര്‍ ഖാനും പ്രധാനവേഷത്തില്‍ എത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത് പതിവ് പ്രിയന് സ്റ്റൈല്‍ ചിത്രമായിരിക്കില്ലെന്നും ദേശീയ പുരസ്കാരം നേടിയ കാഞ്ചീവരം മാതൃകയിലുള്ള ചിത്രമായിരിക്കുമെന്നുമാണ് സൂചന.
ഇതുവരെ ചെയ്ത ബോളിവുഡ് ചിത്രങ്ങളൊന്നും മോഹന്‍ലാലിന് വലിയ നേട്ടങ്ങള്‍ സമ്മാനിച്ചവയല്ല. കൂട്ടത്തില്‍ കമ്പനിയെന്ന ചിത്രമാണ് കുറച്ചെങ്കിലും ചര്‍ച്ചയായത്. ഇതിലെ ലാലിന്റെ പൊലീസ് വേഷം ഇന്നും ചര്‍ച്ച ചെയ്യപ്പെടുന്ന ഒന്നാണ്.