അമേരിക്കയില്‍ നിന്നൊരു ലാല്‍ ചിത്രം
തുടര്‍ച്ചയായ വിജയങ്ങള്‍ ആഘോഷിക്കുകയാണ് സംവിധായകന്‍ ഷാഫി. തൊമ്മനും മക്കളും, മായാവി എന്നീ സൂപ്പര്‍ഹിറ്റുകള്‍ക്കു ശേഷം ഇപ്പോള്‍ യുവതാര ചിത്രമായ ചോക്ലേറ്റും ഹിറ്റിലേക്ക് കുതിക്കുന്നു.
ജയറാമിനെയും ദിലീപിനെയും മമ്മൂട്ടിയെയും നായകന്മാരാക്കി ചിത്രങ്ങള്‍ ഒരുക്കിയിട്ടുള്ള ഷാഫി മോഹന്‍ലാലിനെ നായകനാക്കി ആദ്യമായി ഒരു ചിത്രം സംവിധാനം ചെയ്യാനൊരുങ്ങുകയാണ്. പൂര്‍ണമായും അമേരിക്കയില്‍ ചിത്രീകരിക്കുന്ന ചിത്രമായിരിക്കുമിത്.
മോഹന്‍ലാല്‍ ഈയിടെ നടത്തിയ അമേരിക്കന്‍ പര്യടനത്തിനിടയിലാണ് അമേരിക്കയില്‍ പൂര്‍ണമായും ചിത്രീകരിക്കുന്ന ഒരു ചിത്രമെന്ന ആശയം ജനിക്കുന്നത്. അതേ കുറിച്ചുള്ള ചര്‍ച്ചകളുടെ ഒടുവില്‍ സംവിധാന ദൗത്യം ഷാഫിക്ക് ലഭിക്കുകയായിരുന്നു. റാഫി മെക്കാര്‍ട്ടിനാണ് ഈ ചിത്രത്തിന് തിരക്കഥ രചിക്കുന്നത്.
സൂപ്പര്‍ഹിറ്റ് ചിത്രം ഹലോ തിരക്കഥയെഴുതി സംവിധാനം ചെയ്ത റാഫി മെക്കാര്‍ട്ടിന്‍ ഷാഫി സംവിധാനം ചെയ്യുന്ന ഒരു മോഹന്‍ലാല്‍ ചിത്രത്തിനായി വീണ്ടും തിരക്കഥയെഴുതുമ്പോള്‍ സിനിമാലോകം പ്രതീക്ഷിക്കുന്നത് മറ്റൊരു വമ്പന്‍ ഹിറ്റാണ്.
ഷാഫിയുടെ സഹോദരനാണ് റാഫി മെക്കാര്‍ട്ടിനിലെ റാഫി. ഷാഫി സംവിധാനം ചെയ്ത വണ്‍മാന്‍ഷോ, മായാവി എന്നീ ചിത്രങ്ങള്‍ക്കും റാഫി മെക്കാര്‍ട്ടിന്‍ തിരക്കഥയെഴുതിയിട്ടുണ്ട്.
താരാ ആര്‍ട്സും ആശീര്‍വാദ് സിനിമാസും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.


Click it and Unblock the Notifications