മുഖ്യമന്ത്രി പിണറായി വിജയന് ആശംസകളുമായി സിനിമാലോകം! മോഹന്‍ലാലടക്കമുള്ള താരങ്ങളുടെ പോസ്റ്റ് കാണാം

സിനിമാ താരങ്ങളെ ആരാധിക്കുന്നത് പോലെ തന്നെ ആദരിക്കപ്പെടുന്ന വ്യക്തിത്വങ്ങളാണ് രാഷ്ട്രീയക്കാര്‍. അഞ്ച് വര്‍ഷത്തോളമായി കേരളത്തിന്റെ മുഖ്യമന്ത്രിയായി തുടരുന്ന പിണറായി വിജയന്റെ ജന്മദിനമാണിന്ന്. സമൂഹ മാധ്യമങ്ങള്‍ നിറയെ മുഖ്യമന്ത്രിയ്ക്കുള്ള പിറന്നാള്‍ സന്ദേശങ്ങളാണ്. രാഷ്ട്രീയം നോക്കാതെ നിരവധി സിനിമാ താരങ്ങളും സംവിധായകന്മാരുമെല്ലാം പിണറായി വിജയന് ആശംസകളുമായി എത്തിയിരിക്കുകയാണ്.

മോഹന്‍ലാല്‍

മോഹന്‍ലാല്‍

കേരളത്തിന്റെ കരുത്തനായ മുഖ്യമന്ത്രിക്ക് എന്റെ ഹൃദയം നിറഞ്ഞ ജന്മദിനാശംസകള്‍. എന്നാണ് മോഹന്‍ലാല്‍ പറയുന്നത്. മുഖ്യമന്ത്രിയ്‌ക്കൊപ്പം ഇരിക്കുന്ന ഒരു ചിത്രവും താരരാജാവ് പുറത്ത് വിട്ടിരുന്നു. കഴിഞ്ഞ ദിവസം മോഹന്‍ലാലിന്റെ പിറന്നാള്‍ ദിനത്തില്‍ ആശംസകള്‍ അറിയിച്ച് മുഖ്യമന്ത്രി എഴുതിയ കുറിപ്പ് വൈറലായിരുന്നു.

 ഷെയിന്‍ നിഗം

ഷെയിന്‍ നിഗം

ഏതൊരു ഘട്ടത്തിലും തന്റെ നാടിനെ ഒരു കുടുംബത്തെ പോലെ ചേര്‍ത്തു നിര്‍ത്തുന്ന കരുതലുള്ള കരുത്തനായ പ്രിയ സഖാവ്, ബഹുമാന്യനായ നമ്മുടെ മുഖ്യമന്ത്രി പിണറായി വിജയന് ഹൃദയം നിറഞ്ഞ ജന്മദിന ആശംസകള്‍.

 റോഷന്‍ ആന്‍ഡ്രൂസ്

റോഷന്‍ ആന്‍ഡ്രൂസ്

75 നെയും യൗവനമെന്നു വിളിക്കാമെന്ന് തെളിയിച്ച... 75 ലും നട്ടെല്ലിന് കരുത്തുണ്ടാവുമെന്നു കാണിച്ചു തന്ന. 75 ലും നയിക്കുന്നതെങ്ങനെയെന്നു പഠിപ്പിച്ചു തന്ന പ്രിയ സഖാവേ, ഇനിയുമുണ്ടാകട്ടെ ഒരുപാടൊരുപാട് പൂര്‍ണചന്ദ്രന്മാര്‍ അങ്ങയുടെ വഴികളില്‍, ആയുസ്സായി, ആരോഗ്യമായി, ആകാശമിടിഞ്ഞു വീഴുന്നുവെന്നു പറയുമ്പോഴും 'ഒരു കൈ നോക്കാ'മെന്നു ധ്വനിപ്പിക്കുന്ന കരുത്തുള്ള ആ പുഞ്ചിരിയായി. ജന്മദിനാശംസകള്‍!

അരുണ്‍ ഗോപി

അരുണ്‍ ഗോപി

എന്റെ രാഷ്ട്രീയം ചികയുന്നവരോട് പലപ്പോഴും ഞാന്‍ പറഞ്ഞിട്ടുണ്ട് ചുവപ്പിന്റെ കൂടെ നടന്നു ചുവന്ന യൗവ്വനവുമായി സിനിമയ്ക്കായി വണ്ടി കയറിയവനാണ് ഞാന്‍ എന്ന്. സത്യമാണ് സിരകളില്‍ കമ്മ്യൂണിസം ഉണ്ട്.. ആവേശമായി. എന്നിലെ എന്നെ ഞാന്‍ ആക്കുന്ന കമ്മ്യൂണിസം. പക്ഷെ എന്നു കരുതി കമ്മ്യൂണിസത്തിന്റെ പിന്‍പറ്റി കാട്ടുന്ന നെറികേടുകളില്‍ ന്യായികരണ തൊഴിലാളി ആകുക അസാധ്യം രാഷ്ട്രീയം പറയാനല്ല ഈ പോസ്റ്റ്.

ചില പേരുകള്‍ അത് നാടിന്റെ ചരിത്രത്തിനൊപ്പം ആലേഖനം ചെയ്യപ്പെടും അത്തരമൊരു പേരിനു. 1970 ല്‍ നിയമസഭയിലേക്ക് കടന്നു വന്ന് ചരിത്രം ഉറങ്ങുന്ന മണ്ണിന്റെ ചരിത്രത്തിലേക്ക് നടന്നുകയറിയ കേരളത്തിന്റെ രാഷ്ട്രീയ ആല്‍മരമായി വളര്‍ന്ന ഒരു മനുഷ്യന്.. ജന്മദിനാശംസകള്‍ നേരാനാണ്. പ്രിയ സഖാവിന്, മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്‍ എന്ന ചങ്കൂറ്റത്തിന്റെ ആള്‍രൂപത്തിനു ജന്മദിനാശംസകള്‍ പിണറായി വിജയന്‍. ലാല്‍ സലാം സഖാവെ

 വിഎ ശ്രീകുമാര്‍

കോമ്രേഡ് പിണറായി വിജയന് എഴുതപ്പെട്ട ആത്മകഥയോ ജീവചരിത്രമോ നിലവിലില്ല. ഞാനും എന്റെ ടീമും രണ്ടു വര്‍ഷത്തിലേറെയായി സഖാവിനെ കുറിച്ച് റിസര്‍ച്ചിലാണ്. പഠിക്കുന്തോറും അദ്ദേഹത്തോട് അടുപ്പം കൂടും. ആ രാഷ്ട്രീയ ശരികളുടെ അനുഭതലത്തില്‍ ആവേശഭരിതരാകും. ബാലറ്റ് രാഷ്ട്രീയത്തിലെ ഇത്തിരി നേട്ടത്തിനായി ശത്രുതാപരമായി സഖാവിനെതിരെ പ്രചരിപ്പിക്കപ്പെട്ട ഒത്തിരി കഥകള്‍ ഒരു ദിവസം തിരുത്തപ്പെടുക തന്നെ ചെയ്യും. അഥവ, തിരുത്തപ്പെടേണ്ടതുണ്ട്.

പിണറായി ഗ്രാമത്തിലെ ഒരമ്മയും മകനും കരുത്തോടെ വെച്ച ചുവടുവെയ്പ്പാണ് സഖാവ് പിണറായി വിജയന്‍. ജീവിതത്തില്‍ അദ്ദേഹം അനുഭവിച്ചത്രയും പീഡനങ്ങളും ക്രൂരതകളും കേരള രാഷ്ട്രീയ ചരിത്രത്തിലെ മറ്റൊരു നേതാവും നേരിട്ടിട്ടുണ്ടാവില്ല. അതിനെയെല്ലാം നിശ്ചയ ദാര്‍ഢ്യത്തോടെ മറികടക്കുന്നതാണ് സഖാവിന്റെ ശൈലി. അമ്മയോട് നന്ദി. മകനെ ഈ നാടിന് വിട്ടു തന്നതിന്... പിറന്നാള്‍ സലാം കോമ്രേഡ്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X