»   » മോഹന്‍ലാലിനെ വലിയ നടനാക്കിയ കോഴിക്കോട്ടുകാര്‍!!

മോഹന്‍ലാലിനെ വലിയ നടനാക്കിയ കോഴിക്കോട്ടുകാര്‍!!

Posted By: Sanviya
Subscribe to Filmibeat Malayalam

ജനിച്ച് വളര്‍ന്ന് നാടിനേക്കള്‍ കൂടുതല്‍ സ്‌നേഹം കോഴിക്കോടിനോടുള്ളതായി മോഹന്‍ലാല്‍ മുമ്പും പറഞ്ഞിട്ടുണ്ട്. തന്നെ ഉയര്‍ച്ചകളില്‍ ഏറെ സ്വാധീനിച്ചിട്ടുള്ള നഗരമാണ് കോഴിക്കോട്. അതിന് കാരണം, തന്നെ വലിയൊരു നടനാക്കി മാറ്റിയ നാല് പേര്‍ കോഴിക്കോടുകാരാണെന്നും മോഹന്‍ലാല്‍ പറയുന്നു.

മോഹന്‍ലാല്‍, മമ്മൂട്ടി, മീര ജാസ്മിന്‍...; സത്യന്‍ അന്തിക്കാടിന്റെ കണ്ണ് നനയിച്ച അഭിനേതാക്കള്‍

ഏറെ നാളുകള്‍ക്ക് ശേഷമാണ് അടുത്തിടെ മോഹന്‍ലാല്‍ കോഴിക്കോട് എത്തിയത്. ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് വേണ്ടിയാണ് മോഹന്‍ലാല്‍ കോഴിക്കോട് എത്തിയത്. ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിച്ച് വരികയാണ്. മോഹന്‍ലാല്‍ പറഞ്ഞ ആ നാല് പേര്‍ ആരൊക്കെയാണെന്ന് നോക്കാം. തുടര്‍ന്ന് വായിക്കൂ...

താജും മോഹന്‍ലാലും

1985ല്‍ പി ചന്ദ്രകുമാര്‍ സംവിധാനം ചെയ്ത ചിത്രമാണ് ഉയരും ഞാന്‍ നാടാകെ. ചിത്രത്തിന്റെ തിരക്കഥയൊരുക്കിയത് പിഎം താജായിരുന്നു. വയനാട്ടില്‍ വച്ചായിരുന്നു ചിത്രത്തിന്റെ ഷൂട്ടിങ്. ചിത്രീകരണ സമയത്ത് താജ് എപ്പോഴും സെറ്റിലുണ്ടാകും. തന്നെ ഏറെ സ്വാധീനിച്ച ഒരു എഴുത്തുകാരാനായിരുന്നു താജ്. സമപ്രായക്കാരായിരുന്നു ഞാനും താജും മോഹന്‍ലാല്‍ പറയുന്നു.

മോഹൻലാലും ടി ദാമോദരൻ മാസ്റ്ററും

തന്റെ സിനിമ ജീവിതത്തെ സ്വാധീനിച്ച മറ്റൊരാളാണ് ടി ദാമോദരന്‍ മാസ്റ്റര്‍. എഴുത്തുകാരന്‍ എന്നതിനപ്പുറമുള്ള ബന്ധം ഞങ്ങള്‍ക്കിടയിലുണ്ടായിരുന്നു.

എംടി വാസുദേവന്‍ നായര്‍

എംടി വാസുദേവന്‍ നായര്‍ തിരക്കഥ ഒരുക്കിയ ചിത്രങ്ങളിലാണ് ഞാന്‍ ഏറ്റവും കൂടുതല്‍ അഭിനയിച്ചിട്ടുള്ളത്. എന്നും കാണുകയോ സംസാരിക്കുകയോ ചെയ്യുന്നില്ലെങ്കിലും തന്റെ ഉയര്‍ച്ചകളില്‍ എംടിയുടെ സാന്നിധ്യമുണ്ടായിരുന്നുവെന്ന് മോഹന്‍ലാല്‍ പറയുന്നു.

വന്പൻ വിജയം

എന്റെ അഭിനയ ജീവിതത്തിന്റെ ഗതി മാറ്റവിട്ട സംവിധായകനാണ് രഞ്ജിത്ത്. ദേവാസുരം, ആറാം തമ്പുരാന്‍, നരസിംഹം, സ്പിരിറ്റ് തുടങ്ങിയവ ഞങ്ങളുടെ കൂട്ടുക്കെട്ടിലെ വമ്പന്‍ വിജയ ചിത്രങ്ങളായിരുന്നു-മോഹന്‍ലാല്‍.

നിങ്ങളുടെ വാര്‍ത്തകള്‍ ഫില്‍മിബീറ്റിലേക്ക് അയച്ചു തരാം

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വായനക്കാരുള്ള മൂവി പോര്‍ട്ടലായ ഫില്‍മി ബീറ്റിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകള്‍ അയയ്ക്കാം. സിനിമ, ടെലിവിഷന്‍, ഷോര്‍ട്ട് ഫിലിം മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. വാര്‍ത്തകളും ഫോട്ടോകളും വീഡിയോകളും oim@oneindia.co.in എന്ന വിലാസത്തിലാണ് അയയ്ക്കേണ്ടത്. ഉചിതമായത് പ്രസിദ്ധീകരിക്കും. ഇമെയില്‍ വിലാസം, ഫോണ്‍ നന്പര്‍ എന്നിവ രേഖപ്പെടുത്താന്‍ മറക്കരുത്.

English summary
Mohanlal shared experience about Kozhikode.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam