അദ്ദേഹത്തിന്റെ നര്‍മ്മവും സ്‌നേഹവുമാണ് എന്നും മനസില്‍ നില്‍ക്കുന്നത്: മോഹന്‍ലാല്‍
മാതൃഭൂമി മാനേജിങ്ങ് ഡയറക്ടറും രാജ്യസഭാംഗവുമായ എംപി വീരേന്ദ്രകുമാറിന് ആദരാഞ്ജലികള്‍ നേര്‍ന്ന് സുഹൃത്തുക്കളും സഹപ്രവര്‍ത്തകരുമെല്ലാം എത്തിയിരുന്നു. അദ്ദേഹത്തിന്റെ വിടവാങ്ങല്‍ രാഷ്ട്രീയ സാഹിത്യ സാമൂഹ്യ രംഗത്തിന് തീരാനഷ്ടമാണ് ഉണ്ടാക്കിയതെന്നാണ് പലരും അഭിപ്രായപ്പെട്ടത്. വീരേന്ദ്രകുമാറിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് മമ്മൂട്ടി, നിവിന്‍ പോളി. ജയസൂര്യ, കുഞ്ചാക്കോ ബോബന്‍, ഉണ്ണി മുകുന്ദന്‍, പൃഥ്വിരാജ്, അജു വര്‍ഗീസ്, ഇന്ദ്രജിത്ത് തുടങ്ങിയ താരങ്ങളെല്ലാം എത്തിയിരുന്നു,.
Recommended Video
ഇതില്‍ എറ്റവുമൊടുവിലായി നടന്‍ മോഹന്‍ലാലും അദ്ദേഹത്തിനൊപ്പമുളള ഓര്‍മ്മകള്‍ പങ്കുവെച്ചുകൊണ്ട് എത്തി. മാതൃഭൂമി ന്യൂസിനോടാണ് തനിക്ക് സ്‌നേഹനിധിയായ ഒരു ബന്ധുവിനെയാണ് നഷ്ടമായതെന്ന് മോഹന്‍ലാല്‍ പറഞ്ഞത്. എപ്പോള്‍ എവിടെ വെച്ച് കണ്ടാലും വളരെ അടുത്ത ബന്ധുവിനെ പോലെ അദ്ദേഹം സ്‌നേഹത്തോടെ പെരുമാറുമെന്ന് നടന്‍ പറയുന്നു.

"പത്ത് ദിവസം മുന്‍പെ ഞങ്ങള്‍ സംസാരിച്ചിരുന്നു. ഇടയ്ക്ക് ഫോണില്‍ സംസാരിക്കാറുണ്ട്. വ്യക്തിപരമായ കാര്യങ്ങള്‍ പോലും കരുതലോടെ അദ്ദേഹം അന്വേഷിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ നര്‍മ്മവും സ്‌നേഹവുമാണ് എന്നും മനസ്സില്‍ നില്‍ക്കുന്നത്. പിറന്നാളിന് ആശംസകള്‍ അറിയിച്ചിരുന്നു. കോഴിക്കോടുളളപ്പോഴും മറ്റെവിടെ പോയാലും അദ്ദേഹം ഇടക്കിടെ വിളിക്കും. സിനിമകളുടെയും പുസ്തകങ്ങളുടെയും കാര്യമൊക്കെ പറയുമായിരുന്നു.
മകന്‍ ശ്രേയംസ്‌കുമാറുമായും അടുത്ത ബന്ധമുണ്ട്. ഈയടുത്ത കാലത്ത് അദ്ദേഹം ആകെ അസ്വസ്ഥനായിരുന്നു. പുറത്തു പോകാനാവാത്തതിനാലും സുഹൃത്തുക്കളെ കാണാന്‍ പോകാന്‍ പറ്റാത്തതിനാലും വലിയ സങ്കടം അദ്ദേഹത്തിനുണ്ടായിരുന്നു. അച്ഛന്‍ സമാധാനത്തോടെ പോയെന്നാണ് ശ്രേയംസ് കുമാറുമായി സംസാരിച്ചപ്പോള്‍ പറഞ്ഞത്. ഒരുപാട് ഓര്‍മ്മകള്‍ നമുക്ക് തന്നിട്ട് സന്തോഷത്തോടെ ഭൂമിയില്‍ നിന്നും യാത്രയായി എന്നാണ് പറയേണ്ടത്. അങ്ങനെ പറയാനെ എനിക്കിപ്പോള്‍ സാധിക്കൂ. എംപി വീരേന്ദ്രകുമാറിനെക്കുറിച്ച് മോഹന്‍ലാല്‍ പറഞ്ഞു.
അതേസമയം വീരേന്ദ്രകുമാറിന് ആദരാഞ്ജലികള്‍ നേര്‍ന്ന് നടി മഞ്ജു വാര്യരും സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു. രാഷ്ട്രീയ സാഹിത്യ സാമൂഹ്യ രംഗത്തെ അതുല്യന്‍ ആയിരുന്നു അദ്ദേഹമെന്ന് മഞ്ജു കുറിച്ചു. അതിലുപരി സ്‌നേഹനിധിയായ ആതിഥേയനും. വര്‍ഷങ്ങള്‍ക്ക് മുന്‍പ് സ്വന്തം കയ്യൊപ്പോടെ എനിക്ക് സമ്മാനിച്ച പുസ്തകത്തിലെ അക്ഷരങ്ങളുടെ രൂപത്തില്‍ ആ അനുഗ്രഹം എന്നും എന്നോടൊപ്പം ഉണ്ടാകട്ടെ. ആദരാഞ്ജലികള്‍. മഞ്ജു വാര്യര്‍ അദ്ദേഹത്തിന്റെ ചിത്രത്തിനൊപ്പം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.


Click it and Unblock the Notifications











