മണ്ണറിഞ്ഞും മഴ നനഞ്ഞും വളരുന്ന രണ്ട് കുഞ്ഞിളം കിളികൾ, സാന്ദ്രയുടെ മക്കളെ കുറിച്ച് മോഹന്‍ലാല്‍

By Prashant V R

നടിയായും നിര്‍മ്മാതാവായും മലയാളത്തില്‍ തിളങ്ങിയ താരമാണ് സാന്ദ്ര തോമസ്. വിജയ് ബാബുവിനൊപ്പം ചേര്‍ന്ന് ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ നിരവധി സിനിമകളാണ് സാന്ദ്ര നിര്‍മ്മിച്ചിരുന്നത്. വിവാഹ ശേഷം സിനിമ വിട്ട താരം കുടുംബജീവിതത്തിന് പ്രാധാന്യം നല്‍കുകയായിരുന്നു. തന്റെ ഇരട്ടക്കുട്ടികളുടെ ചിത്രങ്ങളും വീഡിയോകളുമെല്ലാം നടി എപ്പോഴും പങ്കുവെക്കാറുണ്ട്. സാന്ദ്ര തോമസിന്റെ കുഞ്ഞുങ്ങള്‍ക്കും സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ ഏറെയാണ്.

mohanlal,sandra thomas

അടുത്തിടെ മഴയിലും ചെളിയിലും കളിച്ചും പാടത്തും പറമ്പിലും ഓടിനടന്നുമുളള സാന്ദ്രയുടെ മക്കളുടെ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരുന്നു. അതേസമയം സാന്ദ്രയുടെ മകളെ കുറിച്ചുളള നടന്‍ മോഹന്‍ലാലിന്റെ പുതിയ കുറിപ്പ് ശ്രദ്ധേയമായി മാറിയിരുന്നു. തങ്കക്കൊലുസുക്കളുടെ ഒരു വീഡിയോ പങ്കുവെച്ചുകൊണ്ടായിരുന്നു ലാലേട്ടന്റെ കുറിപ്പ് വന്നത്.

"മണ്ണറിഞ്ഞും മഴ നനഞ്ഞും വളരുന്ന രണ്ട് കുഞ്ഞിളം കിളികള്‍, സാന്ദ്രയുടെ തങ്കക്കൊലുസ്...ദാ ഇവിടെ മരം നടുകയാണ്. നാളെ ശരിക്കുള്ള കിളികള്‍ക്ക് വന്നിരുന്ന് പാട്ടു പാടാനും കൊക്കുരുമ്മാനും കൂടൊരുക്കാനും ഈ മരങ്ങളില്‍ തളിരിളം ചില്ലകള്‍ വരും, പച്ച പച്ച ഇലകള്‍ വരും. ഈ മരത്തിലെ പഴങ്ങള്‍ കിളിക്കൂട്ടുക്കാര്‍ക്ക് വയറ് നിറയ്ക്കും. ഈ മരമൊരായിരം ജീവികള്‍ക്ക് തണലാകും. മരം കണ്ടു വളരുകയും മരം തൊട്ടു വളരുകയുമല്ല,. മരം നട്ട് വളരണം, ഇവരെപ്പോലെ ... ലവ് നാച്ച്വര്‍ ആന്‍ഡ് ബി സൂപ്പര്‍ നാച്വറല്‍. 'മക്കളെ മണ്ണിലിറക്കാം മരം നടീക്കാം', മോഹന്‍ലാല്‍ കുറിച്ചു.

അതേസമയം ലാലേട്ടന്റെ പോസ്റ്റിന് പിന്നാല നിരവധി പേരാണ് സാന്ദ്രയുടെ മക്കളെ കുറിച്ച് കമന്റുകളുമായി എത്തിയത്. ഇന്നത്തെ കാലത്ത് ഷൂസ് ഇടാതെ കുഞ്ഞുങ്ങളെ മണ്ണില്‍ ചവിട്ടാന്‍ വിടില്ല. മണ്ണ് കൈ കൊണ്ട് തൊട്ടാല്‍ വഴക്ക് പറയും. ഈ വീഡിയോ നോക്കു. അവര്‍ മണ്ണിനെ അറിഞ്ഞു വളരുവാന്‍ പഠിപ്പിക്കുന്നു..ഗ്രേറ്റ് എന്നാണ് ഒരാള്‍ കുറിച്ചിരിക്കുന്നത്. ഇത് കണ്ട് ശരിക്കും കുട്ടിക്കാലം ഓര്‍ത്തു പോയി.. അച്ഛന്‍ നമ്മള്‍ മക്കളെ ഓരോരുത്തരെയും കൊണ്ട് മരം നടും.. അതിന് വളം ഇടലും വെള്ളം കോരലും എല്ലാം കുട്ടികള്‍ തന്നെ. മനോഹരമായ കാഴ്ച്ച..... മറക്കാനാവാത്ത ഓര്‍മകള്‍ എന്ന് മറ്റൊരാളും മോഹന്‍ലാലിന്റെ വീഡിയോയ്ക്ക് താഴെ കുറിച്ചിരിക്കുന്നു.

Read more about: mohanlal sandra thomas
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X