പെരുച്ചാഴി പോസ്റ്റര്‍ വമ്പന്‍ ഹിറ്റ്
അരുണ്‍ വൈദ്യനാഥന്റെ രാഷ്ട്രീയ ആക്ഷേപഹാസ്യ ചിത്രമായ പെരുച്ചാഴിയുടെ റിലീസിനായി കാത്തിരിക്കുകയാണ് മോഹന്‍ലാല്‍ ആരാധകര്‍. അമേരിക്കയിലും കേരളത്തിലുമെല്ലാമായി ചിത്രീകരിച്ച പെരുച്ചാഴിയുടെ ഏറ്റവും വലിയ പ്രത്യേകത മോഹന്‍ലാലിന്റെ ഇന്നേവരെ കാണാത്ത ലുക്ക് തന്നെയാണ്. ഒപ്പം മുകേഷ്, ബാബു രാജ്, അജു വര്‍ഗ്ഗീസ് തുടങ്ങിയ താരനിരയും.
മോഹന്‍ലാല്‍ രാഷ്ട്രീയക്കാരനായി എത്തുന്ന ചിത്രത്തിന്റെ പുത്തന്‍ പോസ്റ്റര്‍ ലാല്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെ കഴിഞ്ഞ ദിവസം പുറത്തുവിട്ടിട്ടുണ്ട്. മലയാളസിനിമയുടെ രാജാവിന്റെ മകന്‍ വരുന്നു ഈ ഓണത്തിന്....എന്ന വാചകവുമായി എത്തിയിരിക്കുന്ന പെരുച്ചാഴി പോസ്റ്ററിന് ഫേസ്ബുക്കില്‍ വന്‍ സ്വീകരണമാണ് ലഭിച്ചിരിക്കുന്നത്. ജൂലൈ 14ന് പ്രസിദ്ധീകരിച്ച ചിത്രത്തിന് ഇതേവരെ മുപ്പതിനായിരത്തിലേറെ ലൈക്കുകളും ആയിരത്തില്‍പ്പരം ഷെയറുകളും ലഭിച്ചുകളിഞ്ഞു.

പെരുച്ചാഴികാണാനിരിക്കുന്ന ത്രില്ലില്‍ ആരാധകര്‍ ഇട്ടിരിക്കുന്ന മുന്നൂറ്റമ്പതോളം വരുന്ന കമന്റുകളുമുണ്ട് ചിത്രത്തിന് താഴെ. എന്തായാലും പെരുച്ചാഴിയ്ക്കായി മോഹന്‍ലാല്‍ ആരാധകര്‍ വളരെ പ്രതീക്ഷകളോടെയാണ് കാത്തിരിക്കുന്നതെന്നകാര്യത്തില്‍ സംശയമില്ല.
ഫ്രൈഡേ ഫിലിംസിന്റെ ബാനറില്‍ സാന്ദ്ര തോമസും വിജയ് ബാബുവും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം എന്തായാലും ആരാധകര്‍ക്കുള്ള മികച്ചൊരു ഓണവിരുന്നാകുമെന്ന് പ്രതീക്ഷിയ്ക്കാം.


Click it and Unblock the Notifications











