»   » മലയാളി മറക്കാത്ത ലാല്‍-ശോഭന കൂട്ടുകെട്ട്‌

മലയാളി മറക്കാത്ത ലാല്‍-ശോഭന കൂട്ടുകെട്ട്‌

Posted By:
Subscribe to Filmibeat Malayalam

മോഹന്‍ലാല്‍-ശോഭന കൂട്ടുകെട്ടില്‍ ഒട്ടേറെ ഹിറ്റ് ചിത്രങ്ങള്‍ പിറന്നിട്ടുണ്ട്. ഇരുവരും മത്സരിച്ചഭിനയിച്ച സിനിമകളില്‍ മിക്കതും ഇന്നും പ്രേക്ഷകര്‍ കാണാന്‍ ഇഷ്ടപ്പെടുന്നു.

1986ല്‍ പുറത്തിറങ്ങിയ സത്യന്‍ അന്തിക്കാട് ചിത്രത്തില്‍ ഒരു കുടുംബത്തിന്റെ മുഴുവന്‍ ഭാരവും തലയില്‍ പേറേണ്ടി വന്ന ബാലഗോപാലനായാണ് ലാല്‍ വേഷമിടുന്നത്.രണ്ടു വ്യത്യസ്ത സാഹചര്യങ്ങളിലുള്ള കുടുംബങ്ങളില്‍ നിന്ന് വരുന്നവരെങ്കിലും അനിതയുടേയും ബാലഗോപാലന്റേയും പ്രശ്‌നങ്ങള്‍ ഒന്നുതന്നെയായിരുന്നു. ഇരുവരും തമ്മിലുള്ള നര്‍മ്മരംഗങ്ങള്‍ ഇന്നും ചിരിയുണര്‍ത്തുന്നതാണ്.

1986ല്‍ പുറത്തിറങ്ങിയ സത്യന്‍ അന്തിക്കാട് ചിത്രത്തില്‍ ഒരു കുടുംബത്തിന്റെ മുഴുവന്‍ ഭാരവും തലയില്‍ പേറേണ്ടി വന്ന ബാലഗോപാലനായാണ് ലാല്‍ വേഷമിടുന്നത്. ജീവിക്കാന്‍ വേണ്ടി പല വേഷവും കെട്ടേണ്ടി വരുന്ന ലാല്‍ ഫാല്‍ക്കന്‍ പ്രൊഡക്ടസുമായി അനിത (ശോഭന)യുടെ വീട്ടിലെത്തുത്തുന്നു. രണ്ടു വ്യത്യസ്ത സാഹചര്യങ്ങളിലുള്ള കുടുംബങ്ങളില്‍ നിന്ന് വരുന്നവരെങ്കിലും അനിതയുടേയും ബാലഗോപാലന്റേയും പ്രശ്‌നങ്ങള്‍ ഒന്നുതന്നെയായിരുന്നു. ഇരുവരും തമ്മിലുള്ള നര്‍മ്മരംഗങ്ങള്‍ ഇന്നും ചിരിയുണര്‍ത്തുന്നതാണ്.

ബികോം ഫസ്റ്റ് ക്ലാസോടെ പാസായ ദാസനും (മോഹന്‍ലാല്‍) എംകോം കാരിയായ രാധയും (ശോഭന) തമ്മിലുള്ള കോമ്പിനേഷന്‍ പ്രേക്ഷകര്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചതാണ്. അനന്തന്‍ നമ്പ്യാരും പവനായിയും നിറഞ്ഞാടിയ ചിത്രത്തില്‍ ശോഭന-ലാല്‍ പ്രണയത്തിന് അത്ര കണ്ട് പ്രാധാന്യം നല്‍കുന്നില്ലെങ്കിലും ഇരുവരും ഒന്നിച്ച് പ്രത്യക്ഷപ്പെടുന്ന രംഗങ്ങള്‍ ഇന്നും പ്രേക്ഷകര്‍ മനസ്സില്‍ സൂക്ഷിക്കുന്നു.

1988ല്‍ പ്രിയദര്‍ശന്‍ ഒരുക്കിയ വെള്ളാനകളുടെ നാട് എന്ന ചിത്രത്തില്‍ നാട്ടിലെ കോണ്‍ട്രാക്ടറായ സിപി നായരെയാണ് മോഹന്‍ലാല്‍ അവതരിപ്പിച്ചത്. മുനിസിപ്പല്‍ സെക്രട്ടറിയായ ശോഭനയും കോണ്‍ട്രാക്ടറും തമ്മിലുള്ള രംഗങ്ങള്‍ ചിത്രത്തെ സമ്പന്നമാക്കുന്നു.

തേന്‍മാവിന്‍ കൊമ്പത്തിലെ മാണിക്യനും കാര്‍ത്തുമ്പിയുമായി ലാലും ശോഭനയും വീണ്ടും പ്രേക്ഷകര്‍ക്ക് മുന്നിലെത്തി. മാണിക്യന്റെ വണ്ടിയില്‍ കയറിയിരിക്കുന്ന കാര്‍ത്തുമ്പിയും ഇരുവര്‍ക്കുമിടയില്‍ വന്ന് കയറുന്ന കാര്‍ത്തുമ്പിയുടെ അമ്മാവനും (കുതിരവട്ടം പപ്പു) ഇന്നും പ്രേക്ഷകരെ ചിരിപ്പിക്കുന്നു.

മുന്‍പ് താന്‍ പ്രണയിച്ചിരുന്ന പെണ്‍കുട്ടി ഒരു ദിവസം കുട്ടിയുമായി വീട്ടില്‍ കയറി വന്ന് അവകാശം സ്ഥാപിച്ചെടുക്കാന്‍ ശ്രമിക്കുമ്പോള്‍ അതിനെ എങ്ങനെ നേരിടണമെന്നറിയാതെ കുഴങ്ങുന്ന ബോബി (മോഹന്‍ലാല്‍)യെ ലാല്‍ ചിത്രത്തില്‍ ഭംഗിയായി അവതരിപ്പിച്ചു. ബോബിയുമായി പോരാടി വീട്ടില്‍ കയറിപ്പറ്റിയ നീന(ശോഭന)യെ ശോഭനയും ഗംഭീരമാക്കി.

English summary
Mohanlal and Shobana have a good chemistry in front of the camera

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam