»   » മമ്മൂട്ടി ഒരു പുലിയെ അല്ലേ നേരിട്ടുള്ളൂ, മോഹന്‍ലാല്‍ പത്ത് പുലികളുമായി ഏറ്റുമുട്ടി!!

മമ്മൂട്ടി ഒരു പുലിയെ അല്ലേ നേരിട്ടുള്ളൂ, മോഹന്‍ലാല്‍ പത്ത് പുലികളുമായി ഏറ്റുമുട്ടി!!

Posted By:
Subscribe to Filmibeat Malayalam

മൃഗയ എന്ന ചിത്രത്തില്‍ മമ്മൂട്ടി ഒരു പുലിയെ നേരിടുന്നുണ്ട്. എന്നാല്‍ വൈശാഖന്റെ പുലിമുരുകന്‍ എന്ന ചിത്രത്തില്‍ പത്ത് പുലികളെയാണ് മോഹന്‍ലാല്‍ നേരിടുന്നത്. ചിത്രത്തിലെ പ്രതിനായകന്മാര്‍ ഈ പുലികളാണത്രെ.

ചിത്രത്തിന്റെ പ്രധാന ഹൈലൈറ്റ് തന്നെ സംഘട്ടനമാണ്. ബാഹുബലിയുടേതുള്‍പ്പടെയുള്ള ചിത്രങ്ങള്‍ക്ക് കൊറിയോഗ്രാഫി ചെയ്ത പീറ്റര്‍ ഹെയ്‌നാണ് പുലിമുരുകന്റെയും സംഘട്ടനങ്ങള്‍ സംവിധാനം ചെയ്യുന്നത്.

മമ്മൂട്ടി ഒരു പുലിയെ അല്ലേ നേരിട്ടുള്ളൂ, മോഹന്‍ലാല്‍ പത്ത് പുലികളുമായി ഏറ്റുമുട്ടി!!

വിജയ് നായകനായ പുലിയിലേത് പോലെ ഗ്രാഫിക് പുലിയുമായിട്ടുള്ള സംഘട്ടനമല്ല, ഒറിജിനല്‍ പുലികളുമായിട്ടാണ് ലാല്‍ ഗുസ്തി പിടിയ്ക്കുന്നത്. അതു പത്തു പുലികളുമായി

മമ്മൂട്ടി ഒരു പുലിയെ അല്ലേ നേരിട്ടുള്ളൂ, മോഹന്‍ലാല്‍ പത്ത് പുലികളുമായി ഏറ്റുമുട്ടി!!

വിയറ്റ്‌നാമിലെ വനത്തില്‍വച്ച് പ്രശസ്ത ആക്ഷന്‍ കൊറിയോഗ്രാഫര്‍ പീറ്റര്‍ ഹെയ്ന്‍ മോഹന്‍ലാലും പുലികളും ഉള്‍പ്പെടുന്ന രംഗം ചിത്രീകരിച്ചു കഴിഞ്ഞു.

മമ്മൂട്ടി ഒരു പുലിയെ അല്ലേ നേരിട്ടുള്ളൂ, മോഹന്‍ലാല്‍ പത്ത് പുലികളുമായി ഏറ്റുമുട്ടി!!

വലിയ സുരക്ഷ സംവിധാനങ്ങള്‍ ഒരുക്കിയാണ് പ്രത്യേകമായി പരിശീലിപ്പിച്ച പുലികളുമായി മോഹന്‍ലാലിന്റെ സംഘട്ടന രംഗങ്ങള്‍ ഒരുക്കിയിരിക്കുന്നതത്രെ.

മമ്മൂട്ടി ഒരു പുലിയെ അല്ലേ നേരിട്ടുള്ളൂ, മോഹന്‍ലാല്‍ പത്ത് പുലികളുമായി ഏറ്റുമുട്ടി!!

സംഘടന രംഗങ്ങളില്‍ അപൂര്‍വ്വമായ പ്രകടനമാണ് മോഹന്‍ലാല്‍ കാഴ്ച വെച്ചിരിക്കുന്നതെന്നാണ് പീറ്റര്‍ ഹെയന്‍ പറഞ്ഞത്.

മമ്മൂട്ടി ഒരു പുലിയെ അല്ലേ നേരിട്ടുള്ളൂ, മോഹന്‍ലാല്‍ പത്ത് പുലികളുമായി ഏറ്റുമുട്ടി!!

അന്യന്‍, ഗജനി, രാവണന്‍, മഹധീര, ഏഴാം അറിവ്, ബാഹുബലി തുടങ്ങിയ ഹൈ വോള്‍ട്ടേജ് ആക്ഷന്‍ ചിത്രങ്ങളുടെ ആക്ഷന്‍ സംവിധായകനാണ് പീറ്റര്‍ ഹെയ്ന്‍.

മമ്മൂട്ടി ഒരു പുലിയെ അല്ലേ നേരിട്ടുള്ളൂ, മോഹന്‍ലാല്‍ പത്ത് പുലികളുമായി ഏറ്റുമുട്ടി!!

മലയാളല്‍ ഇനി വരാനിരിക്കുന്നതിലും വച്ച് ഏറ്റവും മികച്ച ആക്ഷന്‍ ചിത്രമായിരിക്കും പുലിമുരുകന്‍ എന്നാണ് ലാല്‍ ചിത്രത്തെ കുറിച്ച് പറഞ്ഞത്

English summary
Shooting for director Vysakh's Puli Murukan, with Mohanlal playing the hero, has started in Hanoi, Vietnam. The 55-year-old actor will undergo a gruelling schedule where he will shoot with tigers in a forest area.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam