»   » യാത്രക്കാരായ സുരേഷ് ഗോപിയോടും മുതുകാടിനോടും മോഹന്‍ലാല്‍ കസ്റ്റംസ് നിയമങ്ങളെ കുറിച്ച് പറഞ്ഞുകൊടുത്തു

യാത്രക്കാരായ സുരേഷ് ഗോപിയോടും മുതുകാടിനോടും മോഹന്‍ലാല്‍ കസ്റ്റംസ് നിയമങ്ങളെ കുറിച്ച് പറഞ്ഞുകൊടുത്തു

By: Sanviya
Subscribe to Filmibeat Malayalam

കസ്റ്റംസ് നിയമങ്ങളെ ആസ്പദമാക്കി ഒരുക്കിയ ഹ്രസ്വ ചിത്രത്തില്‍ മോഹന്‍ലാല്‍. ഇന്ത്യന്‍ കസ്റ്റംസ് എല്ലാ ശരികളിലും നിങ്ങളോടൊപ്പം എന്ന സന്ദേശവുമായാണ് മോഹന്‍ലാല്‍ എത്തുന്നത്.

കസ്റ്റംസ് നിയമങ്ങളുടെ അഞ്ജത മൂലം യാത്രക്കാര്‍ക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഹ്രസ്വ ചിത്രം ഒരുക്കിയിരിക്കുന്നത്. സുരേഷ് ഗോപി എംപിയും ഗോപിനാഥ് മുതുകാടും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

mohanlal

ചിത്രത്തിലെ യാത്രക്കാരുടെ വേഷമാണ് ഇരുവരും കൈകാര്യം ചെയ്യുന്നത്. എം ജയചന്ദ്രനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്. വിദേശ യാത്രക്കാര്‍ക്കായി ഒരു ഇംഗ്ലീഷ് ആനിമേഷന്‍ ചിത്രവും കസ്റ്റംസ് ഒരുക്കിയിട്ടുണ്ട്.

പ്രിയദര്‍ശന്റെ ഒപ്പം ചിത്രത്തിന്റെ തിരക്കിലാണ് ഇപ്പോള്‍ മോഹന്‍ലാല്‍. തിരുവനന്തപുരത്തായി ചിത്രത്തിന്റെ ഷൂട്ടിങ് നടന്നു വരികയാണ്. പുലിമുരുകനാണ് മോഹന്‍ലാലിന്റെതായി ആരാധകര്‍ പ്രതീക്ഷിക്കുന്ന ചിത്രം. കൂടാതെ മോഹന്‍ലാല്‍ അഭിനയിക്കുന്ന രണ്ട് തെലുങ്ക് ചിത്രങ്ങളും ഉടന്‍ പുറത്തിറങ്ങും.

English summary
Mohanlal in short film.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam