മോഹന്‍ലാലിന്റെ മാജിക്

By Staff

മുംബൈയില്‍ ഐടി ബിസിനസ് ചെയ്യുന്ന മിഥുന്‍ മാധവന്‍ നാട്ടിലെത്തിയത് ബിസിനസുമായി ബന്ധപ്പെട്ട ചില കാര്യങ്ങള്‍ ചെയ്യാനും അതിലുപരി ഒരു അവധിക്കാലം ഉല്ലസിച്ചുരസിക്കാനുമാണ്. അതിനിടയിലാണ് അയാള്‍ ധ്വനി എന്ന പെണ്‍കുട്ടിയെ പരിചയപ്പെടുന്നത്. കുറുമ്പും അഹങ്കരാവുമൊക്കെ ഒത്തുചേര്‍ന്ന ഈ പെണ്‍കുട്ടി ഏത് വമ്പനെയും വട്ടം ചുറ്റിക്കാന്‍ പോന്നവളാണ്.

തന്റെ വഴിയില്‍ ഇടയ്ക്കിടെ ഉടക്കുകളുമായെത്തുന്ന ധ്വനി മിഥുന്‍ മാധവന് ഒരു കൗതുകമായി. അയാള്‍ അവളുടെ കുറുമ്പുകള്‍ രസിക്കാന്‍ തുടങ്ങി. ഒരിക്കല്‍ മിഥുന്റെ കാറിന്റെ താക്കോല്‍ മോഷ്ടിച്ച് അയാളെയൊന്ന് വെള്ളം കുടിപ്പിക്കാന്‍ ധ്വനി ശ്രമിച്ചു. പക്ഷേ വെള്ളം കുടിച്ചത് ധ്വനിയാണ്. മാജിക് ഉള്‍പ്പെടെ പല തന്ത്രങ്ങളും കൈവശമുള്ള മിഥുന്‍ ധ്വനിയുടെ താക്കോല്‍ ചോക്ലേറ്റാക്കി അവള്‍ക്ക് നല്‍കി. അവളത് വലിച്ചെറിഞ്ഞു കളഞ്ഞു.

ഇതിനിടയില്‍ ക്ഷമ ചോദിക്കാനെത്തിയ ധ്വനിയുടെ കൂട്ടുകാരി മാച്ചി മിഥുന്റെ കാറിന്റെ കീ തിരികെ നല്‍കി. അത് വാങ്ങി കാര്‍ സ്റ്റാര്‍ട്ട് ചെയ്ത് സ്ഥലം വിടാനൊരുങ്ങിയ മിഥുനോട് മാച്ചി തങ്ങളുടെ കാറിന്റെ കീ തിരികെ ചോദിച്ചു.

മിഥുന്റെ മറുപടി ഇതായിരുന്നു- അതല്ലേ ചോക്ലേറ്റാക്കി തന്നത്. അത് വലിച്ചെറിഞ്ഞു കളഞ്ഞു. അത് കൊണ്ടുവന്നാലേ വീണ്ടും കീയാക്കാന‍് പറ്റൂ.

സിബി മലയില്‍ സംവിധാനം ചെയ്യുന്ന ഫ്ലാഷിലാണ് ഈ രംഗം. മിഥുനായി മോഹന്‍ലാല്‍ പ്രത്യക്ഷപ്പെടുമ്പോള് ധ്വനിയായി പാര്‍വതിയും മാച്ചിയായി ഷമ്നയുമാണ് വേഷമിടുന്നത്.

മാന്ത്രികവിദ്യകളും തന്ത്രങ്ങളുമായി മോഹന്‍ലാലിന്റെ നമ്പരുകള്‍ ഇതിനു മുമ്പ് കണ്ടിട്ടുള്ളത് മാന്ത്രികത്തിലാണ്. മോഹന്‍ലാലിന്റെ മാജിക് മാത്രമല്ല സൂപ്പര്‍താരമെന്ന നിലയില്‍ ബോക്സോഫീസില്‍ കാട്ടുന്ന മാജിക്കും ഫ്ലാഷ് കാണിച്ചുതരുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X