»   » എലിയ്‌ക്കൊപ്പം മോഹന്‍ലാല്‍ ബോളിവുഡില്‍

എലിയ്‌ക്കൊപ്പം മോഹന്‍ലാല്‍ ബോളിവുഡില്‍

Posted By:
Subscribe to Filmibeat Malayalam
Mohanlal
പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത തേസിന് ശേഷം മോഹന്‍ലാല്‍ വീണ്ടും ബോളിവുഡിലേക്ക്. പ്രമുഖ സംവിധായകനായ ശശിലാല്‍ കെ നായര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് ലാല്‍ വീണ്ടും ബോളിവുഡിലേക്ക് പോകാനൊരുങ്ങുന്നത്.

ഏറെ വിവാദങ്ങളഴിച്ചുവിട്ട ഏക് ഛോട്ടിസി ലവ് സ്‌റ്റോറിയ്ക്ക് ശേഷം ശശിലാല്‍ സംവിധാനം ചെയ്യുന്ന ചിത്രം ഏറെ പ്രത്യേകതകള്‍ നിറഞ്ഞതാണെന്ന് ലാല്‍ വെളിപ്പെടുത്തുന്നു. ചിത്രത്തിലെ പ്രധാനകഥാപാത്രം എലിയായിരിക്കുമെന്ന് ലാല്‍ പറയുന്നു. ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ലാല്‍ പുതിയ പ്രൊജക്ടിന്റെ കാര്യങ്ങള്‍ സൂചിപ്പിച്ചത്.

ഹിന്ദിയിലെ തന്റെ മുന്‍സിനിമകളില്‍ നിന്നും ഏറെ വ്യത്യസ്തമായിരിക്കും ഈ പ്രൊജക്ട്. നാല് വര്‍ഷം മുമ്പേ ഈ പ്രൊജക്ടിന്റെ ആലോചനകള്‍ ആരംഭിച്ചിരുന്നു. ബ്രില്യന്റായ സ്‌ക്രിപ്റ്റാണ് സിനിമയുടേത്. ഞാനും ഒരു എലിയുമാണ് സിനിമയിലെ പ്രധാനകഥാപാത്രങ്ങള്‍. പ്രൊജക്ട് തന്നില്‍ ആവേശം ജനിപ്പിയ്ക്കുന്നുവെന്നും ലാല്‍ പറയുന്നു.

സ്വന്തം ചിത്രത്തെക്കുറിച്ച് ധാരണയുള്ളവര്‍ക്കൊപ്പം മാത്രമേ ഇനി പ്രവര്‍ത്തിക്കാനുള്ളൂവെന്നും ലാല്‍ അഭിമുഖത്തില്‍ വ്യക്തമാക്കുന്നുണ്ട്. ചില ചിത്രങ്ങള്‍ ഒഴിവാക്കേണ്ടിവരുന്നത് അതിനാലാണ്. നമ്മള്‍ അഭിനയിക്കുന്ന സിനിമകളില്‍ ഭൂരിഭാഗവും ആവര്‍ത്തനമാണ്. ആദ്യമായിട്ട് ഒരു കഥ അല്ലെങ്കില്‍ സിനിമ സംവിധാനം ചെയ്യാന്‍ വരുന്നവര്‍ക്ക് എനിയ്ക്ക് ഈ റോള്‍ അവതരിപ്പിയ്ക്കാന്‍ കഴിയുമെന്ന് കൂടി അറിയേണ്ടതാണ്.

കഴിഞ്ഞ മുപ്പതുവര്‍ഷമായി അഭിനയരംഗത്തുള്ളയാളാണ് ഞാന്‍. വലിയ അവകാശവാദമൊന്നും പറയുന്നില്ലെങ്കിലും എനിയ്ക്കറിയാം ഒരാള്‍ക്ക് ഇതിനെപ്പറ്റി ധാരണയുണ്ടെന്ന്. അത്തരം ധാരണയില്ലാതെ വരുന്നവര്‍ക്കൊപ്പം ഞാന്‍ സിനിമ ചെയ്യാറില്ല. അവര്‍ വേറെയാരെങ്കിലും വച്ച് സിനിമ ചെയ്യട്ടെയെന്നും ലാല്‍ പറയുന്നു.

English summary
Mohanlal says he is going to be very selective from this year and that he will only do good characters that come along his way.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam