സിദ്ദിഖും ലാലേട്ടനും വീണ്ടുമൊന്നിക്കുന്നു! പുതിയ ചിത്രവും ഒരു കോമഡി എന്റര്‍ടെയ്‌നര്‍!!
വിയ്റ്റ്‌നാം കോളനി എന്ന ചിത്രത്തിലൂടെ ആദ്യമായി ഒന്നിച്ച കൂട്ടുകെട്ടാണ് മോഹന്‍ലാലും സംവിധായകന്‍ സിദ്ദിഖും. ഹാസ്യ പശ്ചാത്തലത്തില്‍ ഒരുക്കിയ ചിത്രം തിയ്യേറ്ററുകളില്‍ സൂപ്പര്‍ഹിറ്റായി മാറിയിരുന്നു. മോഹന്‍ലാലിനു പുറമെ ഇന്നസെന്റ്, കനക,കെപിഎസി ലളിത തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തിയിരുന്നു.
സിദ്ദിഖും ലാലും ചേര്‍ന്നായിരുന്നു വിയറ്റ്‌നാം കോളനി സംവിധാനം ചെയ്തിരുന്നത്. വിയറ്റ്‌നാം കോളനിക്കു ശേഷം ലേഡീസ് ആന്‍ഡ് ജെന്റില്‍മാന്‍ എന്ന ചിത്രത്തിലായിരുന്നു സിദ്ദിഖും മോഹന്‍ലാലും വീണ്ടുമൊന്നിച്ചിരുന്നത്. മോഹന്‍ലാല്‍ വ്യത്യസ്ഥ വേഷത്തിലെത്തിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണമായിരുന്നു തിയ്യേറ്ററുകളില്‍ നിന്നും ലഭിച്ചിരുന്നത്.

മീരാ ജാസ്മിന്‍,പദ്മപ്രിയ,മംമ്താ മോഹന്‍ദാസ് തുടങ്ങിയവരായിരുന്നു ചിത്രത്തില്‍ മോഹന്‍ലാലിന്റെ നായികമാരായി എത്തിയിരുന്നത്. ലേഡീസ് ആന്‍ഡ് ജെന്റില്‍മാനു ശേഷം സിദ്ദിഖും ലാലേട്ടനും വീണ്ടുമൊരു ചിത്രത്തിനായി ഒരുമിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുകയാണ്. ഇത്തവണയും ഹാസ്യത്തിന് പ്രാധാന്യം നല്‍കിയൊരുക്കുന്ന ഒരു കംപ്ലീറ്റ് എന്‍ര്‍ടെയിനറായിരിക്കും ചിത്രമെന്നാണ് അറിയുന്നത്.

ബിഗ് ബഡ്ജറ്റിലൊരുക്കുന്ന ചിത്രം ആക്ഷന്‍ രംഗങ്ങള്‍ക്കും ഏറെ പ്രാധാന്യം നല്‍കിയായിരിക്കും ഒരുക്കുക. ചിത്രത്തിന് തിരക്കഥയൊരുക്കുന്നതിന്റെ തിരക്കിലാണ് സംവിധായകനുളളത്. നവംബറിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുന്നത്.മോഹന്‍ലാല്‍ ചിത്രത്തിനു ശേഷം ദിലീപിനെ നായകനാക്കിയുളെളാരു ചിത്രവും സിദ്ദിഖ് സംവിധാനം ചെയ്യുമെന്നാണ് അറിയുന്നത്.


Click it and Unblock the Notifications











