മോഹന്‍ലാല്‍ ഹോളിവുഡിലേക്ക്?
ക്യാമറയ്ക്ക് മുന്നിലെത്തിയാല്‍ മോഹന്‍ലാല്‍ മറ്റൊരു മനുഷ്യനാണ്. പൂര്‍ണമായും കഥാപാത്രമായി മാറും. മോഹന്‍ലാലിന്റെ നഖങ്ങള്‍ പോലും അഭിനയിക്കും എന്ന് അനുഭവത്തിന്റെ വളിച്ചത്തില്‍ പലരും മുമ്പേ പറഞ്ഞിട്ടുള്ളതാണ്. എന്നിരിക്കിലും കേരളക്കര കടന്ന് അധികം പുറത്തേക്ക് പോകാന്‍ ലാല്‍ താത്പര്യപ്പെട്ടിരുന്നില്ല. വിരലിലെണ്ണാവുന്ന ചിത്രങ്ങള്‍ പല ഭാഷകളിലായി അഭിനിയച്ചിട്ടുണ്ട്.
അടുത്തിടെ ഇളയദളപതി വിജയ്‌ക്കൊപ്പം ജില്ല എന്ന സിനിമയില്‍ അഭിനയിച്ചതാണ് ഒടുവില്‍ കേരളം വിട്ട് പോയത്. കന്നടയിലും ലാല്‍ സാമിപ്യം അറിയിച്ചു. പിന്നെ കുറെ ഹിന്ദി ചിത്രങ്ങളിലും. രാം ഗോപാല്‍വര്‍മ്മയുമൊത്ത് ഹിന്ദിയില്‍ രണ്ട് ചിത്രങ്ങള്‍ ചെയ്തിട്ടുണ്ട്. പിന്നെ പ്രിയദര്‍ശനൊപ്പം ചിലതും. ഇപ്പോള്‍ കേള്‍ക്കുന്നു കേരളക്കരയില്ല, രാജ്യത്തിന്റെ അതിര്‍ത്തി തന്നെ ഭേദിച്ച് ലാല്‍ പോകുന്നു, ഹോളിവുഡ് സിനമയില്‍ അഭിനയിക്കാന്‍ വേണ്ടി.

'ബില്യണ്‍ ഡോളര്‍ രാജ' എന്ന ചിത്രത്തിലൂടെയാണ് മോഹന്‍ലാലിന്റെ ഹോളിവുഡ് അരങ്ങേറ്റമെന്നാണ് കേള്‍ക്കുന്നത്. ചിത്രത്തില്‍ അഭിനയിക്കുന്നതു സംബന്ധിച്ച കരാറില്‍ ലാല്‍ ഒപ്പുവച്ചെന്നാണ് നടനുമായി അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന വിവരം. കോടികള്‍ മറിയുന്ന വാള്‍സ്ട്രീലെ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ടതാണ് സിനിമ. ഇന്‍സൈഡര്‍ ട്രേഡിങിന്റെ പേരില്‍ അമേരിക്കയില്‍ അറസ്റ്റിലാവുകയും ഇപ്പോള്‍ ജയിലില്‍ കഴിയുകയും ചെയ്യുന്ന രാജരത്‌നത്തിന്റെ ജീവിതമാണ് ചിത്രത്തിന് പ്രചോദനം.
ഇന്ത്യക്കാരനായ ഹോളിവുഡ് സംവിധായകന്‍ നയന്‍ പ്രരോഡാണ് ബില്യണ്‍ ഡോളര്‍ രാജ സംവിധാനം ചെയ്യുന്നത്. 'വെന്‍ ഹാരി ട്രൈസ് മാരി' എന്ന ആദ്യ ചിത്രത്തിലൂടെ ഹോളിവുഡില്‍ ശ്രദ്ധിക്കപ്പെട്ട നയന്‍ എഴുത്തുകാരനും നിര്‍മാതാവും കൂടിയാണ്. പെരുച്ചാഴിയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് അമേരിക്കയിലെത്തിയ മോഹന്‍ലാലുമായി നയന്‍ സിനിമയെ കുറിച്ച് ചര്‍ച്ച ചെയ്‌തെന്നാണ് വിവരം.


Click it and Unblock the Notifications











