»   » മോഹന്‍ലാലിന്റെ പാട്ടുമായി ശ്രീകുമാറിന്റെ ആല്‍ബം

മോഹന്‍ലാലിന്റെ പാട്ടുമായി ശ്രീകുമാറിന്റെ ആല്‍ബം

Posted By:
Subscribe to Filmibeat Malayalam
Mohan Lal
സകലകലകളിലും താല്‍പര്യമുള്ളയാളാണ് സൂപ്പര്‍താരം മോഹന്‍ലാല്‍. അതുകൊണ്ടുതന്നെ അദ്ദേഹം ആടുന്നതും പാടുന്നതുമൊന്നുമൊരു പുതുമയല്ല. പലകാലങ്ങളിലായി പാട്ടിലും നൃത്തത്തിലുമെല്ലാമുള്ള തന്റെ വൈഭവം ലാല്‍ തെളിയിച്ചുകഴിഞ്ഞതാണ്.

ലാല്‍ പാടുന്നുവെന്ന പ്രത്യേകതയുമായി എത്തിയ ചിത്രങ്ങളും ഏറെയുണ്ട്. അവസാനമായി റണ്‍ ബേബി റണ്‍ എന്ന ചിത്രത്തിലാണ് മോഹന്‍ലാല്‍ പാടിയ പാട്ട് നമ്മള്‍ കേട്ടത്.

ഇപ്പോഴിതാ ഒരു ആല്‍ബത്തിലൂടെ ലാല്‍ വീണ്ടും പാട്ടുകാരനായിരിക്കുകയാണ്. സുഹൃത്തുകൂടിയായ എംജി ശ്രൂകുമാര്‍ ഈണമിട്ട ഒരു ആല്‍ബത്തിലാണ് ലാല്‍ പാടിയിരിക്കുന്നത്. അമ്പലപ്പുഴ ഉണ്ണിക്കണ്ണനെക്കുറിച്ച് രാജീവ് ആലുങ്കല്‍ രചിച്ച അമ്പലപ്പുഴ ഉണ്ണിക്കെന്തൊരു ചേലാണ്...എന്നു തുടങ്ങുന്ന പാട്ടാണ് ലാല്‍ പാടിയിരിക്കുന്നത്. നേരത്തേ ശ്രീകുമാര്‍ ഇറങ്ങിയ അയ്യപ്പതോം എന്ന ഭക്തിഗാന ആല്‍ബത്തിലും ലാല്‍ പാടിയിരുന്നു.

ഏയ് ഓട്ടോ എന്ന ചിത്രത്തിലൂടെയാണ് മോഹന്‍ലാലിലെ ഗായകന്‍ ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് സ്ഫടികം, പ്രജ, ചതുരംഗം, ഭ്രമരം, കണ്ണെഴുതി പൊട്ടും തൊട്ട്, പ്രണയം, റണ്‍ബേബി റണ്‍ തുടങ്ങിയ ചിത്രങ്ങളിലെല്ലാം അദ്ദേഹം പാടി.

English summary
Mohanlal sings again for a Devotional Album tuned by MG Sreekumar.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam