മമ്മൂട്ടിക്ക്‌ പിന്നാലെ ലാലും ആരാധകനെ തല്ലി?

By Staff

മമ്മൂട്ടിയ്‌ക്ക്‌ പിന്നാലെ മലയാളത്തിലെ മറ്റൊരു സൂപ്പര്‍ താരമായ മോഹന്‍ലാലും ആരാധകനെ അടിച്ചുവെന്ന്‌ ആരോപണം.

യൂറോപ്പ്‌ പര്യടനത്തിനിടെ ബ്രിട്ടനില്‍ നടന്ന സ്‌റ്റേജ്‌ ഷോയില്‍ അഫ്‌സലും മോഹന്‍ലാലും കൂടി ഗാനമാലപിച്ചു കൊണ്ടിരിയ്‌ക്കെ സ്റ്റേജിലേക്ക്‌ ചാടിക്കയറിയ ആരാധകനെ സൂപ്പര്‍ താരം സിനിമാ സ്റ്റെയിലില്‍ തന്നെ കൈകാര്യം ചെയ്‌തെന്നാണ്‌ റിപ്പോര്‍ട്ടുകള്‍.

ഹലോയിലെ 'കടുകിട്ട്‌ വറുത്തൊരു കടക്കണ്ണെന്ന' ഗാനം കേട്ട്‌ ആവേശം മൂത്ത്‌ നൃത്തം ചെയ്യാന്‍ സ്‌റ്റേജിലേക്ക്‌ ചാടിക്കയറിയ ആരാധകനെ ലാല്‍ തള്ളി താഴെയിടുകയായിരുന്നു. പിന്നീട്‌ ഇയാളെ സുരക്ഷാ ഉദ്യോഗസ്ഥര്‍ സ്ഥലത്തു നിന്നും മാറ്റി.

സ്റ്റേജില്‍ നിന്ന് തള്ളി താഴെയിടുകയാണ് ചെയ്തതെങ്കിലും ലാല്‍ ആരാധകനെ തല്ലിയെന്ന രീതിയിലാണിപ്പോള്‍ പ്രചരണം കൊഴുക്കുന്നത്.

രൗദ്രം സിനിമയുമായി ബന്ധപ്പെട്ട്‌ കോഴിക്കോട്‌ റോഡ്‌ ഷോ നടക്കുന്നതിനിടെ കൈയ്‌ക്ക്‌ കയറി പിടിച്ച ആരാധകനെ തല്ലിയെന്നായിരുന്നു നേരത്തെ മമ്മൂട്ടിക്കെതിരെ ഉയര്‍ന്ന ആരോപണം.

സമാനമായ രീതിയിലുള്ള ആരോപണം തന്നെയാണ്‌ മോഹന്‍ലാലിനെതിരെയും ഉയര്‍ന്നിരിയ്‌ക്കുന്നത്‌. റോഡ്‌ ഷോയ്‌ക്കിടെയാണ്‌ മമ്മൂട്ടി ആരാധകനെ കൈകാര്യം ചെയ്‌തതെങ്കില്‍ ലാല്‍ സ്‌റ്റേജ്‌ ഷോയ്‌ക്കിടെയാണ്‌ എന്നൊരു വ്യത്യാസം മാത്രമേയുള്ളൂ.

സംഭവം എന്തായാലും സൈബര്‍ ലോകത്തെ ചൂടന്‍ വിഷയമായി മാറിക്കഴിഞ്ഞു. 'ലാലിന്റെ താണ്ഡവ'മെന്ന പേരില്‍ സംഭവത്തിന്റെ ചിത്രങ്ങളും വീഡിയോ ലിങ്കുമടക്കമുള്ള ഇമെയില്‍ ഫോര്‍വേഡ് ചെയ്യുന്ന തിരക്കിലാണിപ്പോള്‍ എതിരാളികള്‍.

സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ അപ്‌ലോഡ്‌ ചെയ്‌തിട്ടുള്ള യൂട്യൂബിലും വന്‍തിരക്കാണ്‌ അനുഭവപ്പെടുന്നത്‌.

ആരാധകനെ കൈകാര്യം ചെയ്‌ത സംഭവത്തില്‍ മമ്മൂട്ടിയ്‌ക്കെതിരെയും ഇന്റര്‍നെറ്റില്‍ സമാനമായ രീതിയില്‍ പ്രചരണം നടന്നിരുന്നു. അന്ന്‌ മമ്മൂട്ടിക്കെതിരെയുള്ള പ്രചരണത്തിന്‌ ലാല്‍ ഫാന്‍സാണ്‌ ചുക്കാന്‍ പിടിച്ചതെങ്കില്‍ ഇന്ന്‌ മറുവിഭാഗമാണ്‌ ഇത്‌ ആഘോഷമാക്കുന്നത്‌.

മമ്മൂട്ടി ആരാധകനെ തല്ലിയ സംഭവം ഐബിഎന്‍ പോലുള്ള ദേശീയ മാധ്യമങ്ങള്‍ വരെ വാര്‍ത്തയാക്കിയതിനെ തുടര്‍ന്ന്‌ ആരാധകനെ തല്ലിയിട്ടില്ലെന്ന വിശദീകരണവുമായി മമ്മൂട്ടിയ്‌ക്ക്‌ രംഗത്തിറങ്ങേണ്ടി വന്നിരുന്നു. പിന്നീട്‌ ഈ ആരാധകനെ മമ്മൂട്ടി ഫാന്‍സ്‌ അസോസിയേഷന്‍ സംഘടനയില്‍ നിന്ന്‌ പുറത്താക്കുകയും ചെയ്‌തു.

എന്തായാലും അന്ന്‌ അടി വാങ്ങിയ മമ്മൂക്കായുടെ ആരാധകര്‍ക്ക്‌ തിരിച്ചടിയ്‌ക്കാന്‍ നല്ലൊരു വടി ലാലേട്ടന്‍ തന്നെ സമ്മാനിച്ചുവെന്നാണ് താരത്തിന്റെ ആരാധകര്‍ അടക്കം പറയുന്നത്‌.

പ്രേക്ഷകര്‍ താരങ്ങളാക്കിയ സൂപ്പര്‍ താരങ്ങള്‍ പരിധി വിടുന്നുണ്ടോ? നിങ്ങള്‍ പറയുക....

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X