മോഹന്‍ലാലിന്റെ സന്ദര്‍ശനം സൈനികര്‍ക്ക് ആവേശം
കാശ്മീരില്‍ ക്യാമ്പ് ചെയ്യുന്ന ടെറിറ്റോറിയന്‍ ആര്‍മി ട്രൂപ്പിന് ലഫ്. കേണലും മലയാളത്തിന്റെ സൂപ്പര്‍സ്റ്റാറുമായ മോഹന്‍ലാലിന്റെ സന്ദര്‍ശനം ആവേശമായി. അഞ്ച് ദിവസത്തെ സന്ദര്‍ശനത്തിനായാണ് കണ്ണൂര്‍ ടെറിറ്റോറിയല്‍ ആര്‍മിയുടെ ബ്രാന്റ് അംബാസിഡര്‍ കൂടെയായ മോഹന്‍ലാല്‍ കാശ്മീരിലെത്തിയത്.
ഇന്ത്യാ-പാക് അഥിര്‍ത്തിയായ പൂഞ്ചിന് സമീപമുള്ള നാരിയയില്‍ എത്തിയ മോഹന്‍ലാലിനെ കേണല്‍ ബിഎസ് ബാലയും, സൈനിക ഉദ്യോഗസ്ഥരും ജവാന്മാരും ചേര്‍ന്ന് സ്വീകരിച്ചു. ജമ്മു കാശ്മീരിലെ രാജോറി ജില്ലയിലാണ് നാരിയ.

ലെഫ്. കേണല്‍ ആയശേഷം ആദ്യമായാണ് മോഹന്‍ലാല്‍ അതിര്‍ത്തിയിലെത്തുന്നത്. സൈനികരുടെ മനോവീര്യം വര്‍ധിപ്പിക്കാനും അവര്‍ക്ക് പിന്തുണയും പ്രോത്സാഹനവും നല്‍കുന്നതിനാണ് ലാല്‍ സന്ദര്‍ശനം നടത്തുന്നത്.
വിവിധ യൂണിറ്റുകളിലുള്ള മലയാളി കുടുംബങ്ങളേയും കണ്ട മോഹന്‍ലാല്‍ ഉന്നത ആര്‍മി ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ച നടത്തി. ക്യാമ്പില്‍ നടത്തിയ കലാ സാംസ്‌കാരിക പരിപാടികളിലും ലാല്‍ പങ്കെടുത്തു. മേജര്‍ രവിയും കാശ്മീര്‍യാത്രയില്‍ മോഹന്‍ലാലിനൊപ്പമുണ്ടായിരുന്നു.
ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന ദൃശ്യം എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയാക്കി ഡിസംബര്‍ രണ്ടിനാണ് ലാല്‍ കാശ്മീരിലേക്ക് പുറപ്പെട്ടത്. അഞ്ച് ദിവസം കഴിഞ്ഞ് തിരിച്ചെത്തുന്ന ലാല്‍ നേരെ ഇന്ദ്രജിത്തുമായി വീണ്ടും ഒന്നിക്കുന്ന, രാജീവ് നാഥ് സംവിധാനം ചെയ്യുന്ന രസം എന്ന ചിത്രത്തിന്റെ ലൊക്കേഷനിലേക്ക് പോകും. ഇളയദളപതി വിജയ്‌ക്കൊപ്പം അഭിനയിച്ച ജില്ലയുടെ റിലീസാണ് ലാലിന്റെ അടുത്ത ആഘോഷം.

Post by Mohanlal.

Click it and Unblock the Notifications