ലാലും കമലും ശ്രീനിയും വീണ്ടും

By Staff

അയാള്‍ കഥയെഴുതുകയാണ് എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിനു ശേഷം മോഹന്‍ലാല്‍ കമല്‍ ശ്രീനിവാസന്‍ ടീം വീണ്ടും ഒന്നിക്കുന്നു.

പത്തു വര്‍ഷത്തിനു ശേഷമാണ് ഈ ടീം ഒന്നിക്കുന്നത്. അയാള്‍ കഥയെഴുതുകയാണ് എന്ന ചിത്രത്തിനു ശേഷം മോഹന്‍ലാലും കമലും ഒന്നിക്കാനിരുന്നത് ലോഹിതദാസിന്റെ തിരക്കഥയില്‍ ചക്രം എന്ന ചിത്രത്തിനു വേണ്ടിയായിരുന്നു. എന്നാല്‍ നടനും സംവിധായകനും തിരക്കഥാകൃത്തും തമ്മിലുളള ഈ ഈഗോ പ്രശ്നത്തിന്റെ പേരിലാണ് ഈ ചിത്രം നടക്കാതെ പോയത്.

പ്രിഥ്വിരാജിനെ നായകനാക്കി ശ്രീചക്രം എന്ന പേരില്‍ ലോഹിതദാസ് തന്നെ ചിത്രം പുറത്തിറക്കിയെങ്കിലും ബോക്സോഫീസില്‍ രക്ഷപെട്ടില്ല. അതിനു ശേഷം മോഹന്‍ലാലിന്റെ അമാനുഷിക കഥാപാത്രങ്ങളെ കമല്‍ വിമര്‍ശിച്ചത് താരവും സംവിധായകനും തമ്മിലുളള ബന്ധം പിന്നെയും വഷളാക്കി.

ഒട്ടേറെ മനോഹരമായ ചിത്രങ്ങള്‍ക്കു വേണ്ടി കമലും മോഹന്‍ലാലും ഒന്നിച്ചിട്ടുണ്ട്. കമലിന്റെ ആദ്യ ചിത്രമായ മിഴിനീര്‍പ്പൂക്കളിലെ നായകനും മോഹന്‍ലാല്‍ തന്നെയായിരുന്നു. ഉണ്ണികളേ ഒരു കഥ പറയാം, ഓര്‍ക്കാപ്പുറത്ത്, വിഷ്ണുലോകം, ഉളളടക്കം, അയാള്‍ കഥയെഴുതുകയാണ് എന്നീ കമല്‍ ചിത്രങ്ങളിലും നായകന്‍ മോഹന്‍ലാലായിരുന്നു.

ഡ്രീം ടീം പ്രൊ‍ഡക്ഷന്‍സിനു വേണ്ടി ഹൗളി പോട്ടൂര്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ പ്രാരംഭ ചര്‍ച്ചകള്‍ നടക്കുന്നതേയുളളൂ. മമ്മൂട്ടി ചിത്രമായ പരുന്താണ് ഹൗളി പോട്ടൂര്‍ ഇപ്പോള്‍ നിര്‍മ്മിക്കുന്ന സിനിമ. ഇതിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായാലുടന്‍ ലാല്‍ കമല്‍ ശ്രീനി ടീം ഒന്നിക്കുന്ന ചിത്രത്തിന്റെ സമഗ്രരൂപം തയ്യാറാകും.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X