»   » മോഹന്‍ലാല്‍, ശ്രീനിവാസന്‍, സത്യന്‍ അന്തിക്കാട് കൂട്ടുക്കെട്ട്, ആ വാര്‍ത്ത സത്യമായിരുന്നു!

മോഹന്‍ലാല്‍, ശ്രീനിവാസന്‍, സത്യന്‍ അന്തിക്കാട് കൂട്ടുക്കെട്ട്, ആ വാര്‍ത്ത സത്യമായിരുന്നു!

Posted By: ഗൗതം
Subscribe to Filmibeat Malayalam

മോഹന്‍ലാല്‍ ആരാധകര്‍ക്ക് ഏറെ സന്തോഷമുണ്ടാക്കുന്ന വാര്‍ത്തയായിരുന്നു അത്. മോഹന്‍ലാലും ശ്രീനിവാസനും സത്യന്‍ അന്തിക്കാടും വീണ്ടും ഒന്നിക്കുന്നു. ഇപ്പോഴിതാ എഴുത്തുകാരനും നടനുമായ ശ്രീനിവാസന്‍ ചിത്രത്തെ കുറിച്ച് ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുന്നു. കണ്ണൂരില്‍ സംഘടിപ്പിച്ച കേരള സ്റ്റേറ്റ് യൂത്ത് ഫെസ്റ്റിവലിന്റെ ചടങ്ങില്‍ സംസാരിക്കവെയാണ് ശ്രീനിവാസന്‍ പുതിയ ചിത്രത്തെ കുറിച്ച് പറഞ്ഞത്.

ഈ വര്‍ഷം തന്നെ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുമെന്നും ശ്രീനിവാസന്‍ പറഞ്ഞു. മോഹന്‍ലാല്‍, ശ്രീനിവാസനും സത്യന്‍ അന്തിക്കാടും വീണ്ടും ഒന്നിക്കുന്നുവെന്ന വാര്‍ത്തകള്‍ പ്രചരിക്കാന്‍ തുടങ്ങിയിട്ട് കുറച്ചായി. റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ശ്രീനിവാസന്‍ ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയാക്കിയതായാണ് അറിയുന്നത്.

വാര്‍ത്തകള്‍ സത്യമാണ്

മോഹന്‍ലാല്‍, ശ്രീനിവാസന്‍, സത്യന്‍ അന്തിക്കാട് കൂട്ടുക്കെട്ടില്‍ വീണ്ടും ഒരു ചിത്രം എന്ന് പറഞ്ഞ് വാര്‍ത്തകള്‍ പുറത്ത് വരാന്‍ തുടങ്ങിയിട്ട് നാളായി. നാടോടിക്കാറ്റ്, സന്മനസുള്ളവര്‍ക്ക് സമാധാനം, വരവേല്‍പ്പ് തുടങ്ങിയ ചിത്രങ്ങള്‍ ഈ കൂട്ടുക്കെട്ടില്‍ പിറന്നതാണ്. മൂവരും ഒന്നിക്കുന്നുവെന്ന കാര്യത്തില്‍ വ്യക്തമല്ലായിരുന്നു.

ശ്രീനിവാസന്‍ തന്നെ പറഞ്ഞു

എന്നാല്‍ ചിത്രം സംഭവിക്കും. ഈ വര്‍ഷം തന്നെ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുമെന്നും ശ്രീനിവാസന്‍ പറഞ്ഞു. അതിന് മുമ്പായി മോഹന്‍ലാലും ശ്രീനിവാസനും ചേര്‍ന്ന് പ്രിയദര്‍ശന്‍ ചിത്രത്തിന് വേണ്ടി ഒന്നിക്കുന്നതായും പറയുന്നുണ്ട്.

വരവേല്‍പ്പിന് വേണ്ടി

1989ല്‍ പുറത്തിറങ്ങിയ വരവേല്‍പ്പിന് വേണ്ടിയാണ് മോഹന്‍ലാലും ശ്രീനിവാസനും സത്യന്‍ അന്തിക്കാടും ഒടുവിലായി ഒന്നിച്ചത്.

രാഷ്ട്രീയ പശ്ചാത്തലത്തില്‍

റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് രാഷ്ട്രീയ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രമാണിതെന്നും കേള്‍ക്കുന്നുണ്ട്. ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ പുറത്ത് വിടും.

English summary
Mohanlal-Sreenivasan-Sathyan Anthikad Trio Is Back.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam