»   » ഇത്ര സിമ്പിളാണോ മോഹന്‍ലാല്‍.. ആശുപത്രിയില്‍ സാധാരണക്കാരനെപ്പോലെ.. പ്രണവിന്റെ അച്ഛന്‍ തന്നെ!

ഇത്ര സിമ്പിളാണോ മോഹന്‍ലാല്‍.. ആശുപത്രിയില്‍ സാധാരണക്കാരനെപ്പോലെ.. പ്രണവിന്റെ അച്ഛന്‍ തന്നെ!

Posted By:
Subscribe to Filmibeat Malayalam
താരപരിവേഷമില്ല, ക്യൂ നിന്ന് ലാലേട്ടൻ! | filmibeat Malayalam

ഇന്ത്യന്‍ സിനിമയുടെ തന്നെ അഭിമാന താരമായി മാറിയെങ്കിലും ഇന്നും എളിമ കൈവിടാതെ സൂക്ഷിക്കുന്നു. മറ്റ് താരങ്ങളില്‍ നിന്നും മോഹന്‍ലാലിനെ വ്യത്യസ്തമാക്കുന്ന പ്രധാന ഘടകങ്ങളിലൊന്ന് കൂടിയാണ്. അത്യാധുനിക സൗകര്യങ്ങളും സര്‍വ്വ ആഡംബരവും ഉണ്ടെങ്കിലും സാധാരണക്കാരനപ്പോലെ നില്‍ക്കുന്ന മോഹന്‍ലാല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ തന്നെ ചര്‍ച്ചാവിഷയമായി മാറിക്കൊണ്ടിരിക്കുകയാണ്.

ദിലീപിനൊപ്പം അഭിനയിക്കരുത്.. തെന്നിന്ത്യന്‍ താരത്തിന് മേല്‍ കടുത്ത സമ്മര്‍ദ്ദം.. പിന്നില്‍?

ശാരീരിക ബന്ധത്തിലേര്‍പ്പെട്ടു.. കിടപ്പറ പങ്കിടാന്‍ ക്ഷണിച്ചു.. ബോളിവുഡിനെ നടുക്കിയ വെളിപ്പെടുത്തല്‍

ബിക്കിനിയണിഞ്ഞ് കടലിനടിയില്‍ പൃഥ്വിരാജിന്‍റെ നായികയുടെ ഫോട്ടോ ഷൂട്ട്.. ചിത്രങ്ങള്‍ വൈറല്‍!

ചെന്നൈ അപ്പോളോ ആശുപത്രിയില്‍ നോര്‍മല്‍ ചെക്കപ്പിനായി എത്തിയ മോഹന്‍ലാലിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. പ്രണവ് ഇഷ്ടപ്പെടുന്ന അതേ സിമ്പിളിസിറ്റി തന്നെയാണ് താരം കാത്തുസൂക്ഷിക്കുന്നത്.

സാധാരണക്കാരനെപ്പോലെ ആശുപത്രിയില്‍

നോര്‍മല്‍ ചെക്കപ്പിനായി ആശുപത്രിയിലെത്തിയ മോഹന്‍ലാല്‍ ഒപി ടിക്കറ്റെടുത്ത് ക്യൂ നിന്നതിന് ശേഷമാണ് കണ്ടത്. താരപദവിയോ വിഐപി പരിഗണനയോ ഒന്നും താരം ഉപയോഗിച്ചില്ലെന്നതും ശ്രദ്ധേയമാണ്.

അപ്പോളോ ഹോസ്പിറ്റലിലെ ചിത്രങ്ങള്‍

പ്രതിമാസ ചെക്കപ്പിനായി ആശുപത്രിയിലെത്തിയ മോഹന്‍ലാല്‍ ഒപിയില്‍ ക്യൂ നില്‍ക്കുന്നതും മെഡിക്കല്‍ സംഘത്തോടൊപ്പം നില്‍ക്കുന്നതുമായ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്നത്.

ട്രെഡ്മില്‍ ടെസ്റ്റിനായി എത്തിയപ്പോള്‍

ഒടിയന് വേണ്ടി ശരീര ഭാരം കുറയ്ക്കാനുള്ള തയ്യാറെടുപ്പിലാണ് താരം. ഇതിനായി ഫ്രഞ്ചില്‍ നിന്നും വിഗദ്ധ സംഘം എത്തിയിരുന്നു. അതിന് മുന്നോടിയായി ട്രെഡ്മില്‍ ടെസ്റ്റ് നടത്താനാണ് മോഹന്‍ലാല്‍ എത്തിയത്.

പ്രണവിന്റെ അച്ഛന്‍

എല്ലാവിധ സുഖസൗകര്യങ്ങള്‍ക്ക് നടുവില്‍ ജനിച്ചിട്ടും സിമ്പിളായി ജീവിക്കാന്‍ ഇഷ്ടപ്പെടുന്ന താരപുത്രനാണ് പ്രണവ്. ലൊക്കേഷനിലും മറ്രുമായുള്ള പ്രണവിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു.

ഒടിയന് വേണ്ടിയുള്ള തയ്യാറെടുപ്പുകള്‍

ഒടിയന്‍ മാണിക്കനാവാനുള്ള തയ്യാറെടുപ്പുകളുടെ ഭാഗമായാണ് മോഹന്‍ലാല്‍ മെലിയുന്നത്. 15 കിലോ ഭാരം കുറയ്ക്കാനാണ് അണിറപ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടിട്ടുള്ളത്.

English summary
Mohanlal standing in hospital que, photos getting viral in social media.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam