വേണുവിന്റെ അടുത്ത ചിത്രത്തില്‍ മോഹന്‍ലാല്‍
രണ്ട് ചിത്രങ്ങള്‍ സംവിധാനം ചെയ്യുമ്പോഴേക്കും ഛായാഗ്രഹകന്‍ വേണു മലയാളത്തിലെ മുന്‍ നിര സംവിധായകരുടെ പട്ടികയില്‍ ശ്രദ്ധേയനായി. ആദ്യ ചിത്രമായ 'ദയ'യയ്ക്ക് ശേഷം 15 വര്‍ഷത്തെ ഇടവേള നല്‍കിയാണ് ഇപ്പോള്‍ മമ്മൂട്ടിയ്‌ക്കൊപ്പം 'മുന്നറിയിപ്പ്' എന്ന ചിത്രത്തിലൂടെ പ്രേക്ഷകര്‍ക്ക് വ്യത്യസ്തമായ ഒരു കാഴ്ച നല്‍കിയത്.
വേണു തന്റെ മൂന്നാമത്തെ ചിത്രത്തിലേക്ക് കടക്കുന്നതായി റിപ്പോര്‍ട്ട്. വാര്‍ത്തകള്‍ സത്യമാണെങ്കില്‍ വേണുവിന്റെ ഇനിയും പേരിട്ടിട്ടില്ലാത്ത അടുത്ത ചിത്രത്തിലെ നായകന്‍ മോഹന്‍ലാലായിരിക്കും. തുടര്‍ന്നു വായിക്കൂ...

വേണുവിന്റെ അടുത്ത ചിത്രത്തില്‍ മോഹന്‍ലാല്‍
വാര്‍ത്തകളെ കുറിച്ച് സ്ഥരീകരികരണമൊന്നുമായിട്ടില്ല. എങ്കിലും വേണുവിന്റെ മൂന്നാമത്തെ ചിത്രം മോഹന്‍ലാലിനൊപ്പമാണെന്ന് വാര്‍ത്തകളുണ്ട്.

വേണുവിന്റെ അടുത്ത ചിത്രത്തില്‍ മോഹന്‍ലാല്‍
'കളിയിലല്പം കാര്യം' എന്ന സിനിമയിലൂടെ ഛായാഗ്രഹകനായി വെള്ളിത്തിരയിലെത്തിയ വേണു 'ദയ' എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ടാണ് മലയാള സിനിമാ സംവിധാന രംഗത്തെത്തുന്നത്.

വേണുവിന്റെ അടുത്ത ചിത്രത്തില്‍ മോഹന്‍ലാല്‍
15 വര്‍ഷത്തിന് ശേഷം വേണു വീണ്ടുമൊരു സിനിമ സംവിധാനം ചെയ്തു, മുന്നറിയിപ്പ്! മമ്മൂട്ടിയ്‌ക്കൊപ്പം ചെയ്ത ഈ ചിത്രം ഈ അടുത്തിറങ്ങിയ ചിത്രങ്ങളില്‍ മികച്ചത് എന്ന ഗണത്തിലാണ് പെടുത്തിയിരിക്കുന്നത്.

വേണുവിന്റെ അടുത്ത ചിത്രത്തില്‍ മോഹന്‍ലാല്‍
മോഹന്‍ലാലിനും മമ്മൂട്ടിയ്ക്കുമൊപ്പം ഒരുപാട് ചിത്രങ്ങളില്‍ ക്യാമറമാനായി വേണു പ്രവര്‍ത്തിച്ചിട്ടുണ്ട്. വ്യക്തിപരമായും ഇരുവരും തമ്മില്‍ നല്ല അടുപ്പമാണ് വേണുവിന്.

വേണുവിന്റെ അടുത്ത ചിത്രത്തില്‍ മോഹന്‍ലാല്‍
വാര്‍ത്ത എന്തൊക്കെയാണെങ്കിലും മോഹന്‍ലാല്‍ ഇപ്പോള്‍ തിരക്കിലാണ്. ജോഷിയുടെ ലൈല ഓ ലൈല എന്ന ചിത്രത്തിലാണ് ലാലിപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. അത് കഴിഞ്ഞാല്‍ സത്യന്‍ അന്തിക്കാടിന്റെ ചിത്രത്തില്‍ കരാറൊപ്പിട്ടിട്ടുണ്ട്.


Click it and Unblock the Notifications











