4 ദിവസം കൊണ്ട് പത്ത് കോടി! മോഹന്‍ലാലിന്റെ ബിഗ് ബ്രദര്‍ ബോക്‌സോഫീസില്‍ കുതിപ്പ് തുടരുന്നു
2020 ലെ മോഹന്‍ലാലിന്റെ ആദ്യ ചിത്രം തിയറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്. സിദ്ദിഖ് സംവിധാനം ചെയ്ത ബിഗ് ബ്രദറാണ് കഴിഞ്ഞ ആഴ്ച തിയറ്ററുകളിലേക്ക് എത്തിയത്. ആക്ഷന്‍, കോമഡി, സെന്റിമെന്‍സും കൂടി ചേര്‍ന്ന് ഫാമിലി എന്റര്‍ടെയിനറായി ഒരുക്കിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണമായിരുന്നു ലഭിച്ചത്. ഇതോടെ ബോക്‌സോഫീസ് കളക്ഷന്‍ റിപ്പോര്‍ട്ട് എത്രയാണെന്ന് അന്വേഷിച്ച് ആരാധകരുമെത്തി.

ഇപ്പോഴിതാ ബിഗ് ബ്രദറിന്റെ നാല് ദിവസത്തെ കളക്ഷന്‍ റിപ്പോര്‍ട്ട് അണിയറ പ്രവര്‍ത്തകര്‍ തന്നെ ഔദ്യോഗികമായി പുറത്ത് വിട്ടിരിക്കുകയാണ്. 10.5 കോടി രൂപയായിരുന്നു കേവലം നാല് ദിവസത്തിനുള്ളില്‍ സിനിമ സ്വന്തമാക്കിയത്. ജനുവരി പതിനാറിനായിരുന്നു ബിഗ് ബ്രദര്‍ തിറ്ററുകളിലേക്ക് എത്തുന്നത്. ആദ്യ ആഴ്ച മോശമില്ലാത്ത കളക്ഷന്‍ സ്വന്തമാക്കിയ സിനിമ വരും ദിവസങ്ങളിലും ഇതേ പ്രകടനം നടത്തുമെന്നാണ് കരുതുന്നത്.
സിനിമയുടെ പേര് സൂചിപ്പിക്കുന്നത് പോലെ സഹോദരങ്ങള്‍ തമ്മിലുള്ള കഥയാണ് ബിഗ് ബ്രദറിന്റെ ഇതിവൃത്തം. അനൂപ് മേനോന്‍, സര്‍ജാനോ ഖാലിദ്, ബോളിവുഡ് താരം അര്‍ബ്ബാസ് ഖാന്‍, ഇര്‍ഷാദ്, ചെമ്പന്‍ വിനോദ്, സിദ്ദിഖ്, വിഷ്ണു ഉണ്ണികൃഷ്ണന്‍, ടിനോ ടോം, ജനാര്‍ദ്ദനന്‍, എന്നിവരാണ് മറ്റ് താരങ്ങള്‍. ഹണി റോസ് ആണ് നായിക. ബിഗ് ബജറ്റ് ആവശ്യമായി വന്ന സിനിമ വൈശാഖ് സിനിമാസ്, എസ് ടാക്കീസ്, നിക്ക് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം.


Click it and Unblock the Notifications











