twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ലൂസിഫര്‍ ചരിത്ര നേട്ടത്തിലേക്ക്! പൃഥ്വിരാജിന്റെ മാസിലെത്തിയ മോഹന്‍ലാലിന്റെ കൊലമാസ്! ലൂസിഫർ കിടുക്കി

    |

    Recommended Video

    ലൂസിഫർ ഇനി സൗദി അറേബ്യയിലും | filmibeat Malayalam

    പുലിമുരുകന് ശേഷം ബോക്‌സോഫീസില്‍ മറ്റൊരു നൂറ് കോടി ചിത്രവുമായി എത്തിയിരിക്കുകയാണ് മോഹന്‍ലാല്‍. നടന്‍ മുരളി ഗോപി തിരക്കഥ ഒരുക്കി പൃഥ്വിരാജിന്റെ സംവിധാനത്തില്‍ പിറന്ന ലൂസിഫര്‍ റെക്കോര്‍ഡ് സൃഷ്ടിച്ച് കൊണ്ടിരിക്കുകയാണ്. ഓരോ ദിവസം കഴിയുംതോറും ബോക്‌സോഫീസില്‍ അത്യുഗ്രന്‍ പ്രകടനമാണ് സിനിമ കാഴ്ച വെക്കുന്നത്. ലൂസിഫര്‍ റിലീസിനെത്തി 20 ദിവസങ്ങള്‍ കഴിഞ്ഞിരിക്കുകയാണ്.

    നടന്‍ കുഞ്ചാക്കോ ബോബന്‍ അച്ഛനായി! കുഞ്ഞിന്റെ ചിത്രമടക്കം സന്തോഷ വാർത്ത പുറത്ത് വിട്ട് താരം!നടന്‍ കുഞ്ചാക്കോ ബോബന്‍ അച്ഛനായി! കുഞ്ഞിന്റെ ചിത്രമടക്കം സന്തോഷ വാർത്ത പുറത്ത് വിട്ട് താരം!

     lucifer

    കേരളത്തിലും വിദേശത്തുമടക്കം മാര്‍ച്ച് 28 നായിരുന്നു ലൂസിഫര്‍ റിലീസ് ചെയ്തത്. ആദ്യ എട്ട് ദിവസം കൊണ്ട് ആഗോളതലത്തില്‍ നൂറ് കോടിയ്ക്ക് മുകളില്‍ കളക്ഷന്‍ നേടിയ സിനിമ മറ്റൊരു ചരിത്രം കൂടി സൃഷ്ടിക്കാന്‍ പോവുകയാണ്. ഒരു മലയാള സിനിമ സൗദിയില്‍ റിലീസിനെത്തിച്ചാണ് ലൂസിഫര്‍ ആരാധകരെ ഞെട്ടിക്കാന്‍ പോവുന്നത്.

    ചരിത്രമാവാന്‍ ലൂസിഫര്‍

    ചരിത്രമാവാന്‍ ലൂസിഫര്‍

    മോഹന്‍ലാല്‍-പൃഥ്വിരാജ് കൂട്ടുകെട്ടിലെത്തിയ ലൂസിഫര്‍ ഇന്ന് സൗദി അറേബ്യയില്‍ പ്രദര്‍ശനത്തിനെത്തുകയാണ്. ഇതോടെ മൂന്നര പതിറ്റാണ്ടിന് ശേഷം ജിദ്ദയില്‍ റിലീസ് ചെയ്യുന്ന ആദ്യ മലയാള ചിത്രം എന്ന റെക്കോര്‍ഡ് ലൂസിഫിന്റെ പേരിലാവും. കാലങ്ങളായി പ്രവാസി മലയാളികള്‍ കാത്തിരിക്കുന്ന സ്വപ്‌ന സാക്ഷത്കാരം നടക്കുകയാണ്. ജിദ്ദയിലെ റെഡ് സീ മാളിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്. മൂന്ന് ഷോ ആണ് സംഘടിപ്പിച്ചിരിക്കുന്നത്. രാവിലെ 9.30 ന്, ഉച്ചയ്ക്ക് 1 മണിക്ക്, രാത്രി 10.30 നുമാണ് പ്രദര്‍ശന സമയങ്ങള്‍.

    വിവിധ രാജ്യങ്ങളില്‍ ഒന്നിച്ച് റിലീസ്

    വിവിധ രാജ്യങ്ങളില്‍ ഒന്നിച്ച് റിലീസ്

    കുടുംബമായി എത്തുന്നവര്‍ക്ക് പ്രത്യേക ഷോ യും സംഘടിപ്പിച്ചിട്ടുണ്ട്. അറബിക്, ഇംഗ്ലീഷ് ഭാഷകളില്‍ സംഭാഷണങ്ങളുടെ സബ് ടൈറ്റിലും ഉണ്ടാവും. ജിദ്ദയ്ക്ക് പുറമേ റിയാദിലെ തിയറ്ററുകളിലും ചിത്രം പ്രദര്‍ശനത്തിനെത്തുന്നുണ്ട്. കേരളത്തില്‍ റിലീസ് ചെയ്തത് പോലെ മാര്‍ച്ച് 28 ന് തന്നെ യുഎഇ, ജിസിസി സെന്ററുകളില്‍ ലൂസിഫര്‍ എത്തിയിരുന്നു. ഇതല്ലാതെ 43 ഓളം രാജ്യങ്ങളില്‍ ലൂസിഫര്‍ റിലീസ് ചെയ്തിരുന്നെന്നാണ് ആദ്യം വന്ന റിപ്പോര്‍ട്ടുകളില്‍ പറഞ്ഞിരുന്നത്. പുതിയ സ്ഥലങ്ങളില്‍ കൂടി റിലീസ് ചെയ്യുന്നതോടെ കളക്ഷന്റെ കാര്യത്തിലും പ്രദര്‍ശനങ്ങളുടെ പേരിലും നിലവില്‍ നേടിയ റെക്കോര്‍ഡുകളെല്ലാം ലൂസിഫര്‍ തിരുത്തി കുറിക്കും.

     മറികടന്ന റെക്കോര്‍ഡുകള്‍

    മറികടന്ന റെക്കോര്‍ഡുകള്‍

    ഓരോ ദിവസവും വിജയമായി മുന്നോട്ട് പോയി കൊണ്ടിരിക്കുന്ന ലൂസിഫര്‍ യുഎഇ, ജിസിസി സെന്ററുകളില്‍ ചരിത്രം തിരുത്തിയിരുന്നു. മോഹന്‍ലാലിന്റെ പുലിമുരുകന്‍ സൃഷ്ടിച്ച റെക്കോര്‍ഡാണ് ലൂസിഫര്‍ മറികടന്നത്. ഈ സെന്ററുകളില്‍ നിന്നും ഏറ്റവുമധികം കളക്ഷന്‍ നേടിയ പത്ത് ഇന്ത്യന്‍ സിനിമകളുടെ പട്ടികയില്‍ സിനിമയും എത്തിയിരിക്കുകയാണ്. പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ലൂസിഫര്‍ പത്താം സ്ഥാനത്താണുള്ളത്. മുന്‍പില്‍ നില്‍ക്കുന്ന സിനിമകളെല്ലാം ബോളിവുഡില്‍ ചരിത്രം സൃഷ്ടിച്ചയവയാണ്.

      ബാഹുബലിയാണ് മുന്നില്‍

    ബാഹുബലിയാണ് മുന്നില്‍

    എസ്എസ് രാജമൗലിയുടെ സംവിധാനത്തിലെത്തിയ വിസ്മയ ചിത്രമായിരുന്നു ബാഹുബലി. രണ്ട് ഭാഗങ്ങളിലായി നിര്‍മ്മിച്ച ബാഹുബലിയുടെ രണ്ടാം ഭാഗമായിരുന്നു ബോക്‌സോഫീസില്‍ ചരിത്രം സൃഷ്ടിച്ച സിനിമ. ബാഹുബലി യുഎഇ, ജിസിസി മേഖലകളില്‍ നിന്ന് വാരിക്കൂട്ടിയതിന്റെ പകുതിയോളം ലൂസിഫറിന് കിട്ടി കഴിഞ്ഞിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. അങ്ങനെയെങ്കില്‍ വരുന്ന ദിവസങ്ങളില്‍ പട്ടികയുടെ മുന്നിലേക്ക് ലൂസിഫര്‍ എന്ന പേര് കൂടി എഴുതി ചേര്‍ക്കേണ്ടി വരും.

      കോടികള്‍ കൊണ്ട് പെട്ടി നിറഞ്ഞു

    കോടികള്‍ കൊണ്ട് പെട്ടി നിറഞ്ഞു

    ലൂസിഫര്‍ മിന്നുന്ന പ്രകടനം നടത്തിയതോടെ കോടികള്‍ കൊണ്ട് പെട്ടി നിറഞ്ഞിരിക്കുകയാണ്. ആഗോള ബോക്‌സോഫീസ് ഗ്രോസ് കളക്ഷനില്‍ നൂറ് കോടി മറികടന്നതിന് ശേഷവും നല്ല പ്രതികരണമാണ് സിനിമയ്ക്ക് ലഭിക്കുന്നത്. കേരള ബോക്‌സോഫീസില്‍ നിന്ന് മാത്രം 50 കോടി രൂപയുടെ കളക്ഷന്‍ നേടിയെന്നാണ് റിപ്പോര്‍ട്ട്. 19 ദിവസങ്ങള്‍ കൊണ്ടാണ് ലൂസിഫര്‍ ഈ ചരിത്ര നേട്ടത്തിലെത്തിയതെന്ന് ട്രേഡ് അനലിസ്റ്റുകള്‍ വിലയിരുത്തുന്നു. ആഗോള കളക്ഷനില്‍ 115 കോടി സ്വന്തമാക്കിയെന്നും സൂചനയുണ്ട്. അതേ സമയം നൂറ് കോടി ക്ലബ്ബിലെത്തിയ കണക്കുകള്‍ മാത്രമേ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ ഔദ്യോഗികമായി പുറത്ത് വിട്ടിട്ടുള്ളു. റിലീസിനെത്തി 21 ദിവസം പിന്നിടുമ്പോള്‍ കൊച്ചിന്‍ മള്‍ട്ടിപ്ലെക്‌സില്‍ നിന്നും 1.79 കോടിയാണ് ലൂസിഫര്‍ നേടിയിരിക്കുന്നത്. 68 ശതമാനം ഓക്യുപന്‍സിയോടെയായിരുന്നു ഈ നേട്ടം.

    English summary
    Mohanlal Starrer Enters This Prestigious Top 10 List!
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X