ബ്രഹ്മാണ്ഡ ചിത്രങ്ങള്‍ മാത്രമല്ല കോമഡി എന്റര്‍ടെയിനറും ലാലേട്ടന് വഴങ്ങും! മാസ് ആയി ഇട്ടിമാണി വരുന്നു
Recommended Video

2018 മോഹന്‍ലാല്‍ എന്ന നടനെ സംബന്ധിച്ചിടത്തോളം നഷ്ടക്കച്ചവടമായിരുന്നു. വലിയ പ്രതീക്ഷയോടെ എത്തിയ പല സിനിമകളും തിയറ്ററില്‍ പരാജയമായി മാറിയതാണ് കാണാന്‍ കഴിഞ്ഞത്. എന്നാല്‍ കായംകുളം കൊച്ചുണ്ണിയിലെ അതിഥി വേഷം, ഒടിയന്‍ മാണിക്യന്റെ വരവെല്ലാം ഹിറ്റായിരുന്നു. കഴിഞ്ഞ വര്‍ഷം പോലെയല്ല, ഇത്തവണ മാസ് ചിത്രങ്ങളുമായിട്ടാണ് നടനവിസ്മയം മോഹന്‍ലാലിന്റെ വരവ്.
പൃഥ്വിരാജിന്റെ സംവിധാനത്തിലെത്തുന്ന ലൂസിഫറിന്റെ റിലീസാണ് ഉടന്‍ നടക്കാന്‍ പോവുന്നത്. മാര്‍ച്ച് അവസാനത്തോടെ ലൂസിഫര്‍ തിയറ്ററുകളിലേക്ക് എത്തും. ഇനി മോഹന്‍ലാല്‍ അഭിനയിക്കാന്‍ പോവുന്ന ചിത്രമാണ് ഇട്ടിമാണി മേഡ് ഇന്‍ ചൈന എന്ന ചിത്രം. കംപ്ലീറ്റ് ആക്ടറുടെ വ്യത്യസ്തങ്ങളില്‍ വ്യത്യസ്തമായ ലുക്കുമായി എത്തുന്ന സിനിമയെ കുറിച്ചുള്ള ഏറ്റവും പുതിയ വിശേഷങ്ങള്‍ പുറത്ത് വന്നിരിക്കുകയാണ്.

ഇട്ടിമാണി മേഡ് ഇന്‍ ചൈന
വെള്ളിമൂങ്ങ,ചാര്‍ലി എന്നീ ചിത്രങ്ങളില്‍ അസോസിയേറ്റായി പ്രവര്‍ത്തിച്ച നവാഗതരായ ജിബി, ജോജു എന്നിവര്‍ ചേര്‍ന്ന് തിരക്കഥ ഒരുക്കി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇട്ടിമാണി മേഡ് ഇന്‍ ചൈന. മോഹന്‍ലാല്‍ നായകനായി അഭിനയിക്കുന്ന സിനിമ ആശീര്‍വാദ് സിനിമയുടെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മ്മിക്കുന്നത്. നേരത്തെ സിനിമയുടെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത് വിട്ട് സോഷ്യല്‍ മീഡിയയുടെ സപ്പോര്‍ട്ട് മോഹന്‍ലാല്‍ സ്വന്തമാക്കിയിരുന്നു. ഇപ്പോഴിതാ ഇട്ടിമാണി മേഡ് ഇന്‍ ചൈന ഉടന്‍ തന്നെ ചിത്രീകരണം ആരംഭിക്കാന്‍ പോവുകയാണെന്നുള്ള വിശേഷമാണ് പുറത്ത് വന്നിരിക്കുന്നത്.

ചിത്രീകരണം ആരംഭിക്കുന്നു...
ഇട്ടിമാണി മേഡ് ഇന്‍ ചൈനയുടെ ആദ്യ ഷെഡ്യൂള്‍ ചിത്രീകരണം മാര്‍ച്ച് അവസാനത്തോടെ ആരംഭിക്കാന്‍ പോവുകയാണ്. സിംഗപ്പൂര്‍ നിന്നുമാണ് ഷൂട്ടിംഗ് ആരംഭിക്കുന്നത്. ഇവിടെ നിന്നും കേവലം അഞ്ച് ദിവസത്തെ ഷൂട്ടിംഗ് മാത്രമാണ് പ്ലാന്‍ ചെയ്തിരിക്കുന്നത്. മോഹന്‍ലാലിന്റെ കഥാപാത്രത്തിന്റെ കുട്ടിക്കാലമാണ് സിംഗപ്പൂരില്‍ നിന്നും ചിത്രീകരിക്കാന്‍ പോവുന്നത്. അതിന് ശേഷം തൃശൂര്‍, എറണാകുളം, തൈന എന്നിവിടങ്ങളില്‍ നിന്നുമായിരിക്കും സിനിമയുടെ ഷൂട്ടിംഗ് നടക്കുക.

മോഹന്‍ലാലും ജോയിന്‍ ചെയ്യും..
നിലവില്‍ പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ബിഗ് ബജറ്റ് ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കുകളിലാണ് മോഹന്‍ലാല്‍. അതിന് ശേഷം അടുത്തമാസം അവസാനത്തോടെയായിരിക്കും മോഹന്‍ലാല്‍ ഇട്ടിമാണി മേഡ് ഇന്‍ ചൈനയുടെ ലൊക്കേഷനില്‍ ജോയിന്‍ ചെയ്യുക എന്നാണ് വിവരം. ഒടിയന്‍, ലൂസിഫര്‍, മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്നീ ചിത്രങ്ങള്‍ക്കു ശേഷം ആശീര്‍വാദ് സിനിമ നിര്‍മ്മിക്കുന്ന ചിത്രം കൂടിയാണിതെന്നുള്ള പ്രത്യേകതയുമുണ്ട്.

ഹണി റോസ് നായികയാവുന്നു..
കനല്‍ എന്ന ചിത്രത്തിലൂടെ മോഹന്‍ലാലിനൊപ്പം അഭിനയിച്ച ഹണി റോസാണ് ഇട്ടിമാണി മേഡ് ഇന്‍ ചൈനയിലും നായികയായിട്ടെത്തുന്നത്. കഥാപാത്രങ്ങളെ കുറിച്ച് കൂടുതല്‍ വിവരങ്ങളില്ല. അതേ സമയം തനിഴ് നടി രാധിക ശരത് കുമാര്‍ ശക്തമായൊരു വേഷത്തില്‍ ഈ ചിത്രത്തിലുണ്ടാവുമെന്നാണ് സൂചന. ഹരീഷ് കണാരന്‍, ധര്‍മജന്‍ ബോള്‍ഗാട്ടി എന്നിവരും ചിത്രത്തിലുണ്ടാവും. ഇട്ടിമാണി മേഡ് ഇന്‍ ചൈന ഒരു പക്കാ കോമഡി എന്റര്‍ടെയിനറായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകളില്‍ നിന്നും വ്യക്തമാവുന്നത്. വരും ദിവസങ്ങളില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.


Click it and Unblock the Notifications