For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ലൂസിഫറിനെ കടത്തി വെട്ടുമോ? 1 ദിവസം 2 സിനിമകള്‍! മോഹന്‍ലാല്‍ രണ്ടും കല്‍പ്പിച്ചിറങ്ങിയതാണ്, കാണൂ

  |
  ബിഗ് ബ്രദറും ഇട്ടിമാണിയും തുടങ്ങി | filmibeat Malayalam

  മലയാള സിനിമയില്‍ വീണ്ടുമൊരു ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് സൂപ്പര്‍ താരം മോഹന്‍ലാല്‍. പൃഥ്വിരാജിന്റെ സംവിധാനത്തിലെത്തിയ ലൂസിഫര്‍ ബോക്‌സോഫീസില്‍ നൂറും നൂറ്റിയമ്പതും കോടികള്‍ വാരിക്കൂട്ടി പ്രദര്‍ശനം തുടരുകയാണ്. ലൂസിഫറിന് രണ്ടാമതൊരു ഭാഗം കൂടി വരുന്നുണ്ടോ എന്ന സംശയത്തിലാണ് ആരാധകര്‍. എന്തായാലും 2019 ന്റെ തുടക്കത്തില് ലൂസിഫര്‍ തരംഗമാക്കിയതിന്റെ സന്തോഷത്തിലാണ് മോഹന്‍ലാല്‍ ഫാന്‍സ്.

  തടിച്ച് ഉരുണ്ടിരുന്ന നടി മീര ജാസ്മിന്‍ അല്ലിത്! നടിയുടെ തിരിച്ച് വരവോ? ആരാധകര്‍ ചോദിക്കുന്നു!!

  ഇപ്പോഴിതാ വീണ്ടും ആരാധകരെ ആവേശത്തിലാക്കാനുള്ള തയ്യാറെടുപ്പിലാണ് മോഹന്‍ലാല്‍. ഒരേ ദിവസം രണ്ട് ചിത്രങ്ങളുടെ ഷൂട്ടിംഗ് ആരംഭിച്ചിരിക്കുകയാണ്. ഫേസ്ബുക്ക് പേജിലൂടെ താരരാജാവ് തന്നെയാണ് തന്റെ പുതിയ സിനിമകളുടെ പൂജ ചടങ്ങുകളുടെ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. അടുത്ത നൂറ് കോടി ചിത്രമാണോ വരാനിരിക്കുന്നതെന്ന ആകാംഷയിലാണ് ആരാധകര്‍.

   ബിഗ് ബ്രദര്‍

  ബിഗ് ബ്രദര്‍

  ഇന്ന് ചിത്രീകരണം ആരംഭിച്ച മോഹന്‍ലാല്‍ ചിത്രമാണ് ബിഗ് ബ്രദര്‍. മോഹന്‍ലാലിനെ നായകനാക്കി സിദ്ദിഖ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പൂജ കൊച്ചി പനമ്പള്ളി നഗറിലെ മൈ സ്റ്റുഡിയോയില്‍ നിന്നുമായിരുന്നു. പുജ ചടങ്ങിനൊപ്പം സോംഗ് റെക്കോര്‍ഡിംഗ് ഫംഗ്ഷനും നടന്നു. മോഹന്‍ലാലിനൊപ്പം നടന്‍ സിദ്ദിഖ്, സംവിധായകന്‍ സിദ്ദിഖ്, ദീപക് ദേവ്, തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുക്കാനെത്തിയിരുന്നു. ചിത്രത്തില്‍ നിന്നും മോഷന്‍ പോസ്റ്റര്‍ നേരത്തെ പുറത്ത് വന്നിരുന്നു. ലേഡീസ് ആന്‍ഡ് ജെന്റില്‍മാന്‍ എന്ന ചിത്രത്തിന് ശേഷം മോഹന്‍ലാലും സിദ്ദിഖും ഒന്നിക്കുന്ന ചിത്രമാണെന്ന പ്രത്യേകതയും ബിഗ് ബ്രദറിനുണ്ട്.

   കൂട്ടുകെട്ടിലെ സിനിമ

  കൂട്ടുകെട്ടിലെ സിനിമ

  മോഹന്‍ലാല്‍-സിദ്ദിഖ് കൂട്ടുകെട്ടില്‍ പിറക്കുന്ന മൂന്നാമത്തെ ചിത്രമാണ് ബിഗ് ബ്രദര്‍. മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് സിനിമയായിരുന്ന വിയറ്റ്‌നാം കോളനി എന്ന ചിത്രത്തിലൂടെയായിരുന്നു ഇരുവരും ആദ്യമായി ഒന്നിക്കുന്നത്. ശേഷം ലേഡീസ് ആന്‍ഡ് ജെന്റില്‍മാന്‍ എന്ന സിനിമയിലും ഒന്നിച്ചു. ഈ ചിത്രങ്ങള്‍ക്ക് ശേഷം മോഹന്‍ലാലും സിദ്ദിഖും ഒന്നിക്കുന്നത് ബിഗ് ബ്രദറിന് വേണ്ടിയാണ്. ചിത്രത്തില്‍ സച്ചിദാനന്ദന്‍ എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. ബംഗ്ലൂരു, മംഗലാപുരം എന്നിവിടങ്ങളില്‍ നിന്നുമായി തൊണ്ണൂറ് ദിവസത്തെ ഷൂട്ടിംഗാണ് ബിഗ് ബ്രദറിന് വേണ്ടി തീരുമാനിച്ചിരിക്കുന്നത്. ബിഗ് ബജറ്റിലൊരുക്കുന്ന ഈ ചിത്രം വൈശാഖ് സിനിമാസ്, എസ് ടാക്കീസ്, നിക്ക് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം.

   ഇട്ടിമാണി മേഡ് ഇന്‍ ചൈന

  ഇട്ടിമാണി മേഡ് ഇന്‍ ചൈന

  ബിഗ് ബ്രദറിനൊപ്പം ഇന്ന് ഷൂട്ടിംഗ് ആരംഭിച്ച ചിത്രമാണ് ഇട്ടിമാണി മേഡ് ഇന്‍ ചൈന. നവാഗതരായ ജിബി, ജോജു എന്നിവര്‍ ചേര്‍ന്ന് തിരക്കഥ ഒരുക്കി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. മോഹന്‍ലാല്‍ നായകനായി അഭിനയിക്കുമ്പോള്‍ ഹണി റോസാണ് ഇട്ടിമാണി മേഡ് ഇന്‍ ചൈനയില്‍ നായികയായി അഭിനയിക്കുന്നതെന്നാണ് സൂചന. നേരത്തെ കനല്‍ എന്ന ചിത്രത്തിലൂടെ മോഹന്‍ലാലിനൊപ്പം ഹണി റോസ് അഭിനയിച്ചിരുന്നു. അതേ സമയം തനിഴ് നടി രാധിക ശരത് കുമാര്‍ ശക്തമായൊരു വേഷത്തില്‍ ഈ ചിത്രത്തിലുണ്ടാവുമെന്നാണ് സൂചന.

  അണിയറ വിശേഷങ്ങളിങ്ങനെ...

  അണിയറ വിശേഷങ്ങളിങ്ങനെ...

  ഇട്ടിമാണി മേഡ് ഇന്‍ ചൈന ഒരു പക്കാ കോമഡി എന്റര്‍ടെയിനറായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകളില്‍ നിന്നും വ്യക്തമാവുന്നത്. ഹരീഷ് കണാരന്‍, ധര്‍മജന്‍ ബോള്‍ഗാട്ടി എന്നിവരും ചിത്രത്തിലുണ്ടാവും. ലൂസിഫറിന്റെ വിജയത്തിന് പിന്നാലെ ആശീര്‍വാദ് സിനിമയുടെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ഇട്ടിമാണി മേഡ് ഇന്‍ ചൈന നിര്‍മ്മിക്കുന്നത്. സിംഗപൂര്‍, തൃശൂര്‍, എറണാകുളം, ചൈന എന്നിവിടങ്ങളില്‍ നിന്നുമായിരിക്കും സിനിമയുടെ ഷൂട്ടിംഗ് നടക്കുക. വെള്ളിമൂങ്ങ, ചാര്‍ലി എന്നീ ചിത്രങ്ങളില്‍ അസോസിയേറ്റായി പ്രവര്‍ത്തിച്ചിരുന്ന ജിബിയും ജോജുവും ആദ്യമായി സംവിധാനം ചെയ്യുന്നു എന്ന പ്രത്യേകതയുമുണ്ട്.

  English summary
  Mohanlal Starrer Ittimaaney Made In China and Big Brother shooting started
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X